Latest Updates
-
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം!
നവദമ്പതികളോട് പറയരുതാത്ത കാര്യങ്ങള്‍!
നമ്മളില്‍ പലരും മനസിനെ അടക്കി നിര്‍ത്താന്‍ സാധിക്കാത്തവരാണ്. പുതിയതായി വിവാഹം കഴിക്കുന്നവരോട് നമ്മള് ചില പരിഹാസ്യവും ശല്യപ്പെടുത്തുന്നതുമായ കാര്യങ്ങള്‍ പറയാറുണ്ട്.
ഏറിയ പങ്കും തമാശയും, ചിലപ്പോള്‍ ഗൗരവത്തോടെയുമാണെങ്കിലും അവര്‍ രണ്ടുപേരും അതിന് ഉത്തരം പറയാന്‍ തയ്യാറായിട്ടുണ്ടായിരിക്കുകയില്ല. നമ്മള് അത്തരത്തില്‍ സംസാരിക്കാതിരിക്കാനുള്ള ചില കാരണങ്ങളാണ് ഇവിടെ പറയുന്നത്.

നിങ്ങള്‍ക്ക് ബാധ്യതയായി
അവര്‍ എന്തിനാണ് വിവാഹം ചെയ്തതെന്ന് നിങ്ങള്‍ക്ക് അറിയാമോ? ഇതിന് ഉത്തരം കണ്ടെത്തുക. ജീവിതത്തില്‍ ഇനിയുള്ള കാലം വിവാഹം കഴിച്ചയാളിനൊപ്പം ജീവിക്കാനായാണ് അവര്‍ ഇതിന് തയ്യാറായത്. അപ്പോള്‍ ഈ പ്രസ്താവനയ്ക്ക് പ്രാധാന്യമില്ല.

നിങ്ങള്‍ അടിമയായി
ആരും ഇവിടെ ഭാര്യമാരുടെ അടിമയായി കഴിയുന്നില്ല.ഭര്‍ത്താവിന് ഭാര്യയോട് അരുത് എന്നും ശരി എന്നും പറയേണ്ടത് എപ്പോഴെന്ന് ശരിക്കും അറിയാം.

ലൈംഗികജീവിതം എങ്ങനെയുണ്ട്
തീര്‍ച്ചയായും അത് നിങ്ങളുടേതിനേക്കാള്‍ നല്ലതായിരിക്കും. കൂടാതെ ഒരു അടുത്ത സുഹൃത്തല്ലെങ്കില്‍ നിങ്ങള്‍ക്ക് ഈ ചോദ്യം ചോദിക്കാനുള്ള അവകാശവുമില്ല. മധുവിധു അവസാനിക്കുന്നതോടെയാണ് ഒരാള്‍ ശരിക്കുള്ള വെല്ലുവിളികള്‍ നേരിടേണ്ടി വരുക. ആദ്യ വര്‍ഷങ്ങളില്‍ അവര്‍ പരസ്പരം അറിയുന്നതിലും വീട് ഒരുക്കുന്നതിന്റെയും തിരക്കിലായതിനാല്‍ ജീവിതം ആസ്വദിക്കും. പിന്നീടുള്ള കാലം വിരസമാകാതെ എങ്ങനെ സൂക്ഷിക്കണമെന്നത് അവരുടെ കാര്യമാണ്. നിങ്ങള്‍ നിങ്ങളുടെ വിവാഹജീവിതത്തിലാണ് ശ്രദ്ധിക്കേണ്ടത്.

പേരിലെ മാറ്റം
തന്റെ പേരില്‍ ഭര്‍ത്താവിന്റെ പേര് ചേര്‍ക്കണോ വേണ്ടയോ എന്നുള്ളത് സ്ത്രീയുടെ ഇഷ്ടത്തിലുള്ള കാര്യമാണ്. വേണമെങ്കില്‍ അത് വിവാഹത്തിന്റെ പിറ്റേന്ന് തന്നെ ചെയ്യാം. അത് മറ്റുള്ളവരെ ബാധിക്കുന്ന പ്രശ്നമല്ല.

വിവേചനബുദ്ധി
പുതിയതായി വിവാഹം കഴിച്ചവരോട് ഇത്തരം കാര്യങ്ങള്‍ സംസാരിക്കാതിരിക്കുക. സന്ദര്‍ഭത്തിന് അനുയോജ്യമായ കാര്യം മാത്രം സംസാരിക്കാനുള്ള വിവേചനബുദ്ധി കാണിക്കുക.



Click it and Unblock the Notifications
