Latest Updates
-
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ!
ഭര്‍ത്താവൊരിക്കലും നല്ല സുഹൃത്തല്ല
എല്ലാവര്ക്കും ആഗ്രഹമുണ്ടാകും താന്‍ സ്നേഹിക്കുന്നയാളായിരിക്കണം തന്റെ ഏറ്റവും അടുത്ത സുഹൃത്തെന്ന്. എന്നാല്‍ പലപ്പോഴും ഭാര്യാ-ഭര്ത്താക്കന്മാര്ക്കിടയില് ഇത് സാധിക്കുന്നില്ല. എന്നാല്‍ അതിനുള്ള കാരണവും രസകരമാണ്.
ഭര്‍ത്താവായിരിക്കണം തന്റെ ഉറ്റ സുഹൃത്ത് എന്ന് ആഗ്രഹിക്കുന്നവരായിരിക്കും സ്ത്രീകള്‍. എന്നാല്‍ പലപ്പോഴും അങ്ങനെ സംഭവിക്കുന്നില്ല. എന്താണിതിനു കാരണം എന്നാലോചിച്ചിട്ടുണ്ടോ? ഭര്‍ത്താവ് ഭാര്യയുടെ സുഹൃത്താകാതിരിക്കാന് പ്രധാനപ്പെട്ട ചില കാരണങ്ങളുണ്ട്.

ഭാര്യമാരുടെ ഷോപ്പിംഗ്
ഭാര്യമാരുടെ ഷോപ്പിംഗ് തന്നെയാണ് ഏറ്റവും വലിയ തലവേദനയായി ഭര്ത്താക്കന്മാര്ക്ക് തോന്നുന്നത്. കാരണം എത്ര രൂപയ്ക്ക് ഷോപ്പിംഗ് നടത്തി എന്ന് ഒരിക്കലും ഭാര്യ ഭര്‍ത്താവിനോട് കൃത്യമായി പറയാറില്ല. എന്നാല്‍ ഉറ്റ സുഹൃത്തുക്കളോടാവട്ടെ ഷോപ്പിംഗ് വിശേഷങ്ങള്‍ വര്‍ണ്ണിക്കുന്നതിനും കുറവുണ്ടാവില്ല.

ഭര്‍ത്താവിന്റെ ആദ്യ കാമുകിയെ കാണുമ്പോള്‍
സംശയ രോഗം തുടങ്ങാന്‍ പിന്നെ വേറൊന്നും വേണ്ട എന്നുള്ളതാണ് സത്യം. കാരണം എത്ര വിശാല മനസ്കയായ ഭാര്യയാണെങ്കിലും ഭര്‍ത്താവിന്റെ ആദ്യ കാമുകി എന്നത് തികച്ചും ഭാര്യയെ അലോസരപ്പെടുത്തും.

തിരിച്ചും സംഭവിക്കാം
ഭാര്യയുടെ കാമുകനെ ഭര്‍ത്താവ് കാണുന്നതും പ്രശ്നങ്ങള്‍ക്ക് വഴി തെളിക്കും എന്നത് സത്യമാണ്. അതുകൊണ്ടു തന്നെ പഴയ കാര്യങ്ങളെല്ലാം ജീവിതത്തില്‍ പിന്നീടൊരു അലോസരത്തിന് കാരണമാകും എന്നതും നിസ്സംശയം പറയാം.

ആര്‍ത്തവ ദിവസം
സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രശ്നം പിടിച്ച ദിവസങ്ങളിലൊന്നാണിത്. എന്നാല്‍ പല ഭര്ത്താക്കന്മാരും ഇത് മനസ്സിലാക്കാതെ പെരുമാറുന്നതും പ്രശ്നങ്ങള്‍ സൃഷ്ടിക്കും.

അമ്മായിയമ്മ മരുമകള്‍ പോര്
അണുകുടുംബ വ്യവസ്ഥിതിയിലേക്ക് മാറിയതോടെ ഇല്ലാതെയായാ ഒരു കലാരൂപമാണ് ഇത്. എന്നാല്‍ ഇപ്പോഴും പലയിടങ്ങളിലും ഇതിന് യാതൊരു കുറവുമില്ലെന്നതും സത്യമാണ്.

ജോലിത്തിരക്ക്
ജോലിത്തിരക്കിനിടയില്‍ മിക്ക സ്ത്രീകളും പല കാര്യങ്ങളിലും അല്പം വിട്ടുവീഴ്ച വരുത്തും. എന്നാല്‍ ഇതെല്ലാം ഭാര്യയുടെ ചുമതലയാണെന്ന മട്ടിലായിരിക്കും ഭര്‍ത്താവിന്റെ പെരുമാറ്റം.

കുട്ടികളുടെ ചുമതല
കുട്ടികളെ നോക്കാനുള്ള ഉത്തരവാദിത്വം സ്ത്രീകളിലായിരിക്കും മിക്കവാറും പുരുഷന്മാര് കെട്ടിവെയ്ക്കുക. ഇതുണ്ടാക്കുന്ന പ്രശ്നങ്ങളും ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തും.



Click it and Unblock the Notifications
