Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
വിവാഹമോ വിവാഹ മോചനമോ ആദ്യം?
ഇന്നത്തെ തലമുറ വിവാഹത്തോട് കൂടുതല്‍ വിമുഖത കാണിക്കുന്നു. എന്നാല്‍ എന്താണിതിനു കാരണം എന്നാലോചിച്ചിട്ടുണ്ടോ? വിവാഹത്തേക്കാള്‍ കൂടുതലായി ജോലിയെ സ്നേഹിക്കുന്നവരാണ് ഇന്നത്തെ തലമുറ എന്നതു കൊണ്ടു തന്നെയാണ് ഇതെന്ന് നമുക്ക് നിസ്സംശയം പറയാം. അറേഞ്ച്ഡ് മാര്യേജ് വിജയമാക്കാന്‍.....
സ്വന്തം കാലില്‍ നില്‍ക്കാനും സ്വന്തം അധ്വാനം കൊണ്ട് ജീവിത വിജയം നേടാനും ആഗ്രഹിക്കുന്നവരാണിവര്‍. അതുകൊണ്ടു തന്നെ വിവാഹത്തിന് എന്നും രണ്ടാം സ്ഥാനമാണ് ഇത്തരക്കാര്‍ നല്‍കുന്നതും. മുപ്പതിനു ശേഷം വിവാഹ മോചനം?
ഇന്ന് കല്യാണം കഴിക്കാന്‍ പേടിക്കുന്ന ഒരു തലമുറ എന്നാണ് നമ്മുടെ പുതിയ തലമുറ അറിയപ്പെടുന്നത് തന്നെ. വിവാഹങ്ങളിലെ വിശ്വാസ്യത നഷ്ടപ്പെട്ടതാണോ അതോ വേര്‍പിരിയലിന്റെ എണ്ണത്തിലുള്ള വര്‍ധനയാണോ ലിവിംഗ് ടുഗതര്‍ ആണോ ഇതിനു കാരണം എന്നതാണ് ഇനി അറിയേണ്ടത്. എന്തായാലും വിവാഹം അത്ര വലിയ കാര്യമല്ലാത്തത് എന്തുകൊണ്ടാണെന്ന് നമുക്ക് നോക്കാം...

ജോലിക്ക് പ്രാധാന്യം നല്കുന്നു
വിദ്യാഭ്യാസത്തിനു ശേഷം ജോലി എന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ ഇന്നത്തെ തലമുറയുടെ നിഖണ്ഡുവില്‍ ഉള്ളൂ. അതുകൊണ്ടു തന്നെ ഇവര്‍ വിവാഹത്തിന് രണ്ടാം സ്ഥാനം മാത്രമേ നല്‍കുന്നുള്ളൂ എന്നതാണ് സത്യം.

വിട്ടു വീഴ്ചകള്‍ അനിവാര്യം
വിവാഹ ജീവിതമാവുമ്പോള്‍ പലപ്പോഴും പല തരത്തിലുള്ള വിട്ടു വീഴ്ചകള്‍ നമ്മള് ചെയ്യേണ്ടി വരും. എന്നാല്‍ പലപ്പോഴും ഇന്നത്തെ തലമുറ വിട്ടു വീഴ്ചകള്‍ ചെയ്യാന്‍ തയ്യാറാവാത്തതും വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. അതുകൊണ്ടു തന്നെ ഇത്തരക്കാര്‍ വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലത്.

കൂട്ടിലടയ്ക്കുന്ന രീതിയോട് താല്‍പ്പര്യമില്ല
ഒതുങ്ങി ജീവിയ്ക്കുന്ന പെണ്കുട്ടികളായിരിക്കില്ല ഇന്നത്തെ കാലത്തുള്ളത്. അതുകൊണ്ടു തന്നെ ഇത്തരക്കാര്‍ക്ക് വീട്ടിലൊതുങ്ങിയുള്ള ഒരു ജീവിതം സ്വപ്നം കാണാന്‍ കഴിയില്ല. അതൊരു പക്ഷേ വിവാഹം എന്ന് ബന്ധത്തോടു തന്നെ മടുപ്പുണ്ടാക്കിയേക്കാം എന്നതാണ് സത്യം.

സ്വയം കണ്ടെത്താനുള്ള ശ്രമം
സ്വയം കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഇത്തരക്കാര്‍ നടത്തുന്നത്. അവിടെ ചിലപ്പോള്‍ വിവാഹം ഒരു ബാധ്യതയായിരിക്കും എന്നുള്ളതാണ് സത്യം.

ലക്ഷ്യങ്ങള്‍ക്ക് പ്രാധാന്യം
തന്റെ ലക്ഷ്യങ്ങള്‍ക്ക് മുന്‍തൂക്കം നല്കുന്ന ഒരു തലമുറയാണ് ഇന്നത്തെ കാലത്തുള്ളത്. അതുകൊണ്ടു തന്നെ പല ഇഷ്ടങ്ങളേയും അവഗണിച്ചു വേണ്ടി വരും ലക്ഷ്യപ്രാപ്തിയിലെത്താന്‍ എന്നുള്ളതാണ് സത്യം.

വീട്ടമ്മായാവാനില്ല
വീട്ടമ്മയായി ഒതുങ്ങിക്കൂടാന്‍ ഇന്നത്തെ തലമുറ ആഗ്രഹിക്കുന്നില്ല. അടുക്കളപ്പണിയും അതിലുപരി മറ്റു വീട്ടു ജോലികളുമായി പോവാന്‍ ഇവര്‍ക്ക് കഴിയില്ലെന്നതാണ് സത്യം. എന്നാല്‍ ഇതെല്ലാം ചെയ്ത് ജോലിക്കും പോവുന്ന നമ്മുടെ അമ്മമാരെ നമിക്കണം.

ലിവിംഗ് ടുഗെതര്‍ ബന്ധം
ഇപ്പോഴത്തെ തലമുറ ആഗ്രഹിക്കുന്നതും മുന്‍തൂക്കം നല്‍കുന്നതും ലിവിംഗ് ടുഗെതര്‍ ബന്ധത്തിനാണ് എന്നുള്ളതാണ് സത്യം. അതുകൊണ്ടു തന്നെ ഇവര്‍ക്ക് ബന്ധങ്ങളുടെ വില അറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നു.

ബന്ധങ്ങളിലെ വിശ്വാസ്യത
വര്‍ദ്ധിച്ചു വരുന്ന വിവാഹ മോചനങ്ങള്‍ ബന്ധങ്ങളിലെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു എന്നതാണ് സത്യം. അതുകൊണ്ടു തന്നെ വിവാഹത്തിന് ഇന്നത്തെ കാലത്ത് പ്രസക്തിയില്ലെന്ന് ഒരുമിച്ചു പറയുന്നു യുവ തലമുറ.



Click it and Unblock the Notifications
