Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
മാതൃകാദാമ്പത്യം, മറ നീക്കും രഹസ്യങ്ങള്‍!!
പരസ്പരം കലഹിക്കാത്ത ദമ്പതിമാരുണ്ടാവില്ല. വര്‍ഷത്തില്‍ കുറഞ്ഞത് ഒരു തവണയെങ്കിലും ഇത് സംഭവിക്കാതിരിക്കാനിടയില്ല. രണ്ട് വ്യക്തികള്‍ ഒരുമിച്ച് ജീവിക്കുമ്പോള്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടാകുന്നത് സാധാരണമാണ്.
അതിനാല്‍ തന്നെ മാതൃകാ ദമ്പതികളായി കണക്കാക്കപ്പെടുന്നവര്‍ കലഹിക്കില്ല എന്ന ചിന്ത ആവശ്യമില്ല. എന്നാല്‍ പരസ്പരം അടുപ്പമില്ലാഞ്ഞിട്ടും സമൂഹത്തിന് മുന്നില്‍ പലരും മാതൃകാ ദമ്പതികളായി പ്രത്യക്ഷപ്പെടും. അതിന് പിന്നിലെ ചില കാരണങ്ങള്‍ അറിയുക.

മാതൃകാദാമ്പത്യം, മറ നീക്കും രഹസ്യങ്ങള്‍!!
പൊതുസ്ഥലങ്ങളില്‍ പരസ്പരം സ്നേഹപ്രകടനം നടത്തുകയും മികച്ച ദമ്പതികളെന്ന് ഭാവിക്കുകയും ചെയ്യും. അത്തരമൊരു തോന്നല്‍ സൃഷ്ടിക്കുകയാണ് അവരുടെ ലക്ഷ്യം. വീട്ടില്‍ കലഹം പതിവായിരിക്കുകയും ചെയ്യും.

മാതൃകാദാമ്പത്യം, മറ നീക്കും രഹസ്യങ്ങള്‍!!
ചിലര്‍ തങ്ങളുടെ രഹസ്യബന്ധം മറച്ച് വെച്ച് പങ്കാളിയെ വഞ്ചിക്കുമ്പോള്‍, ചിലപ്പോള്‍ രണ്ട് പേരും രഹസ്യബന്ധങ്ങളിലേര്പ്പെടുന്നത് വഴി പരസ്പരം വഞ്ചിക്കുകയും എന്നാല്‍ മാതൃകാദമ്പതികളെന്ന് ഭാവിക്കുകയും ചെയ്യും.

മാതൃകാദാമ്പത്യം, മറ നീക്കും രഹസ്യങ്ങള്‍!!
നേട്ടങ്ങള്‍ക്ക് വേണ്ടി ചിലര്‍ ബന്ധത്തില്‍ തുടരും. അടുത്തകാലത്ത് നടത്തിയ ഒരു സര്‍വ്വേ കാണിക്കുന്നത് ചിലര്‍ തങ്ങളുടെ പങ്കാളികളോട് ചേര്‍ന്ന് നില്‍ക്കുന്നതിനുള്ള കാരണം ചില നേട്ടങ്ങള്‍ ലക്ഷ്യമിട്ട് അല്ലെങ്കില്‍ അവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട പങ്കാളികളെ ലഭിക്കില്ലെന്നുള്ള ഭയം കൊണ്ടോണെന്നാണ്.

മാതൃകാദാമ്പത്യം, മറ നീക്കും രഹസ്യങ്ങള്‍!!
ചിലര്‍ മാതൃകാ ദമ്പതികളായി ഭാവിക്കുന്നത് സമൂഹത്തോടുള്ള ഭയം കൊണ്ടാണ്. സമൂഹത്തിന്റെ നിരീക്ഷണങ്ങളെ ഭയപ്പെടുന്നതിനാല്‍ ബന്ധം അനുയോജ്യമല്ലെങ്കിലും അതില്‍ തന്നെ തുടരും. പുറമേ അവര്‍ മാതൃകാ ദമ്പതികളായിരിക്കും.

മാതൃകാദാമ്പത്യം, മറ നീക്കും രഹസ്യങ്ങള്‍!!
ചീത്തപ്പേര് കേള്‍പ്പിക്കുന്നതില്‍ താല്പര്യമില്ലാത്തതിനാലാവും ചിലര്‍ ബന്ധം തുടരുന്നത്. വിവാഹം ബന്ധം തകര്‍ന്നു എന്ന് പരസ്യമാകുന്നതില്‍ അവര്‍ക്ക് താല്പര്യമുണ്ടാവില്ല. ഇക്കാരണത്താല്‍ പരസ്പരം വെറുത്തുകൊണ്ടാണെങ്കിലും ജീവിതകാലം മുഴുവന്‍ അവര്‍ ഒരുമിച്ച് താമസിക്കും.



Click it and Unblock the Notifications
