Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
ദാമ്പത്യത്തില്‍ ലൈംഗിക താളപ്പിഴകളോ??
ദാമ്പത്യം ചിലപ്പോഴെങ്കിലും ലൈംഗിക ജീവിതത്തിലെ അസ്വാരസ്യങ്ങള്‍ കാരണം പ്രശ്നത്തില്‍ പെടാറുണ്ട്.
പങ്കാളികളിലെ ലൈംഗികശേഷിക്കുറവും ലൈംഗിക താല്പര്യക്കുറവുമെല്ലാം ഇതിനുള്ള ചില കാരണങ്ങളുമാകാറുണ്ട്. ഇത്തരം സ്ത്രീ പ്രതീക്ഷകള്‍ വേണ്ട
ദാമ്പത്യത്തിലെ ലൈംഗിക താളപ്പിഴകള്‍ക്കു ചില പൊതുവായ കാരണങ്ങള്‍ കണ്ടെത്താന്‍ സാധിയ്ക്കും. ഇവയെന്തൊക്കെയെന്നറിയൂ,

സ്ട്രെസ്
സ്ട്രെസ് പലപ്പോഴും ഒരു വില്ലനാകാറുണ്ട്. ഇത് മാനസിക, ശാരീരിക പ്രശ്നങ്ങള്‍ക്ക് ഒരു കാരണമാകും. ഇവ ലൈംഗിക ജീവിതത്തെ ബാധിയ്ക്കുകയും ചെയ്യും.

ഉറക്കക്കുറവ്
ഉറക്കക്കുറവ് സെക്സ് ജീവിതം താറുമാറാക്കുന്ന മറ്റൊരു വില്ലനാണ്. ലൈംഗികശേഷിയേയും താല്പര്യത്തെയും ബാധിയ്ക്കുന്ന ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ക്ക് ഇത് കാരണമാകും.

വഴക്ക്
പങ്കാളികള്‍ തമ്മിലുള്ള വഴക്ക് ആരോഗ്യകരമായ ലൈംഗികജീവിതത്തിന് പലപ്പോഴും തടസമാകാറുണ്ട്. ഇത് സൃഷ്ടിയ്ക്കുന്ന മാനസിക അകല്‍ച്ച പല പങ്കാളികളേയും ബാധിയ്ക്കുന്നു.

സെക്സിന് നിര്‍ബന്ധിയ്ക്കുന്നത്
താല്പര്യമില്ലാത്ത സമയത്ത്, പ്രത്യേകിച്ചു സ്ത്രീകള്‍ക്ക് മാസമുറ പോലുള്ള സന്ദര്‍ഭങ്ങളില്‍ സെക്സിന് നിര്‍ബന്ധിയ്ക്കുന്നതും ലൈംഗിക ജീവിതത്തിലെ താളപ്പിഴകള്‍ക്കു കാരണമായേക്കും.

മരുന്ന്
നിങ്ങള്‍ കഴിയ്ക്കുന്ന ചിലതരം മരുന്നുകളും ലൈംഗിക താല്പര്യ, ശേഷിക്കുറവുകള്ക്കുള്ള കാരണമായേക്കാം.

സ്വകാര്യതക്കുറവ്
ദാമ്പ്യത്തിലുള്ള സ്വകാര്യതക്കുറവ് പലരുടേയും ലൈംഗികജീവിതത്തിന് തടസമാകാറുണ്ട്. പ്രത്യേകിച്ചു കുട്ടികളായ ശേഷം. കൂട്ടുകുടുംബത്തില്‍ ജീവിയ്ക്കുന്ന ചിലര്‍ക്കും ഇത്തരം പ്രശ്നങ്ങള്‍ സര്‍വസാധാരണമാണ്.

ഭക്ഷണങ്ങള്‍
ലൈംഗികശേഷിയും താല്പര്യവും കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്ന പല ഭക്ഷണങ്ങളുമുണ്ട്. ഹോര്‍മോണ്‍, രക്തപ്രവാഹം എന്നിവയിലൂടെയാണ് ഇവ ലൈംഗിക ജീവിതത്തെ സ്വാധീനിയ്ക്കുന്നത്.

ടെക്നോളജി
ദാമ്പത്യജീവിതത്തിലെ ലൈംഗികതാളപ്പിഴകള്ക്ക് ഒരു പരിധി വരെ ടെക്നോളജിയേയും പഴിയ്ക്കാം. പരസ്പരം ചെലവാക്കുന്നതിനേക്കാള്‍ ഫോണിലും നെറ്റിലുമെല്ലാം ചെലവഴിയ്ക്കുന്നവരാണ് കൂടുതല്‍. ഇത് ലൈംഗിക ജീവിതത്തേയും നാമറിയാതെ തന്നെ ബാധിയ്ക്കുന്നുണ്ട്.

പുകവലി, മദ്യപാന ശീലങ്ങള്‍
പുകവലി, മദ്യപാന ശീലങ്ങള്‍ ആരോഗ്യപരമായി ലൈംഗികതയെ തകര്‍ക്കുന്നവയാണ്. ഇവ സ്ത്രീയേയും പുരുഷനേയും ഒരുപോലെ ബാധിയ്ക്കുക തന്നെ ചെയ്യും.

അശ്ലീല ചിത്രങ്ങള്‍
അശ്ലീല ചിത്രങ്ങള്‍ കാണുന്നത് ദാമ്പത്യത്തിലെ സെക്സിനെ ബാധിയ്ക്കുന്ന മറ്റൊന്നാണ്. അശ്ലീല ചിത്രങ്ങള്‍ കാണുന്നത് അടിക്കടി ഡോപാമൈന്‍ ഹോര്‍മോണ്‍ ഉല്പാദനത്തിന് കാരണമാകും. പങ്കാളിയെ സമീപിയ്ക്കുമ്പോള്‍ വേണ്ടത്ര താല്പര്യം നിങ്ങള്ക്കുണ്ടാകാതിരിയ്ക്കുകയും ചെയ്യും.



Click it and Unblock the Notifications
