Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
ഇന്ത്യന്‍ വധൂവരന്മാര് ആഗ്രഹിക്കുന്ന കാര്യങ്ങള്‍
വിവിധ മതങ്ങളും ആചാരങ്ങളും പിന്തുടരുന്ന വൈവിധ്യങ്ങളുടെ രാജ്യമാണ് ഇന്ത്യ.ചടങ്ങുകളില്‍ മാറ്റം ഉണ്ടെങ്കിലും എല്ലാ വിവാഹ ആഘോഷങ്ങളും നിരവധി ദിവസം നീണ്ടുനില്‍ക്കുന്നതാണ്.
മാതപിതാക്കളുടെയും ബന്ധുക്കളുടെയും സമ്മതമില്ലാതെ നടക്കുന്ന ചില പ്രണയ വിവാഹങ്ങള്‍ ഒഴിച്ച് ഇന്ത്യയിലെ മറ്റ് വിവാഹങ്ങള്‍ പലതും കാണേണ്ടതു തന്നെയാണ്.
സ്നേഹപാഠങ്ങള്‍ വളര്‍ത്തു മൃഗങ്ങളില്‍ നിന്ന്
ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മനോഹരമായ ഒത്തു ചേരലാണിത്.വിവാഹം എന്ന മനോഹരമായ ബന്ധത്തിലൂടെ ഒന്നാകുന്ന വധൂവരന്മാര് എല്ലാവരും ആഗ്രഹിക്കുന്ന നിരവധി കാര്യങ്ങള്‍ ഉണ്ട്. ഇന്ത്യന്‍ ദമ്പതികളെ ആകര്‍ഷിക്കുന്ന ഇത്തരം കാര്യങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.

നേരത്തേയുള്ള വിവാഹം
ഇരു കുടുംബങ്ങളും വിവാഹത്തിലൂടെ ഇരുവരേയും ഒരുമിപ്പിക്കാന്‍ തീരുമനിച്ച് കഴിയുന്നതോടെ വധൂവരന്മാര് ആഴത്തില്‍ സ്നേഹത്തിലാവുകയും പരസ്പരം ഒരിമിക്കുന്നതിനായി കാത്തിരിക്കാന്‍ ക്ഷമ ഇല്ലാതാവുകയും ചെയ്യുന്നു. കഴിയുന്നത്ര നേരവും ഒരുമിച്ച് സമയം ചെലവഴിക്കാന്‍ അവര്‍ ആഗ്രഹിക്കുകയും വിവാഹം കഴിയുന്നതും നേരത്തെ നിശ്ചയിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യും.

ഫോണ്‍വിളികള്‍
പരസ്പരമുള്ള ഫോണ്‍ വിളികളുടെ എണ്ണവും സമയവും കൂടും.വിവാഹത്തെ കുറിച്ചും അതിന് ശേഷമുള്ള ജീവിതത്തേക്കുറിച്ചും സംസാരിക്കുന്നതിനായി പരസ്പരം ഉള്ള ഫോണ്‍ വിളികള്‍ മണിക്കൂറുകളോളം നീളുന്നത് മുന്‍ മാസങ്ങളെ അപേക്ഷിച്ച് ഇരുവരുടെയും ഫോണ്‍ ബില്ലില്‍ വന്‍ കുതിപ്പ് ഉണ്ടാക്കും.

വസ്ത്രധാരണം
ഇന്ത്യന്‍ വധൂവരന്മാര് ഏറ്റവും കൂടുതല്‍ ചിന്തിക്കുന്നത് അവരുടെ വസ്ത്രധാരണത്തെ കുറിച്ചായിരിക്കും എന്ന് നിങ്ങള്‍ കരുതുന്നുണ്ടാവും. അത് ശരിയാണ് അടി തൊട്ട് മുടിവരയെുള്ള ആഢംബരപൂര്‍ണമായ ചമയങ്ങള്‍ ഇല്ലാതെ ഇന്ത്യന്‍ വിവാഹങ്ങള്‍ പൂര്‍ണമാകില്ല. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഒന്നായതിനാല്‍ ഈ ദിവസത്തിന് വേണ്ടിയുള്ള വസ്ത്രങ്ങളെ കുറിച്ചും ആഭരണങ്ങളെ കുറിച്ചും വധൂവരന്മാര് ഏറെ കര്യങ്ങള്‍ ആസൂത്രണം ചെയ്യും.

വെളുത്ത ചര്‍മ്മം
ഇന്ത്യയിലെ മിക്ക പുരുഷന്മാരുടെയും സാധാരണ ആഗ്രഹങ്ങളില്‍ ഒന്നാണ് വധു വെളുത്തിരിക്കണം എന്നത്. വെളുത്ത് മെലിഞ്ഞ് സൗന്ദര്യവും വിദ്യാഭ്യാസവുമുള്ള വധുവിനെയാണ് പുരുഷന്മാരില് ഏറെപ്പേരും ആഗ്രഹിക്കുക. എന്നാല്‍ പലപ്പോഴും ഇത് സാധ്യമാവാറില്ല എന്ന മാത്രം.

ആദ്യരാത്രി
ആദ്യ രാത്രിയിലെ ലൈംഗികബന്ധം എന്നത് ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പവിത്രമായ കൂടിച്ചേരലായാണ് കണക്കാക്കപെടുന്നത്.വിവാഹം തീരുമാനിച്ച് കഴിയുന്നത് മുതല്‍ ഇരുവരും ഒരു പോലെ സ്വപ്നം കണ്ടു തുടങ്ങുന്ന ഒന്നാണിത്. എന്നാല്‍ വിവാഹത്തോടനുബന്ധിച്ച് ദീര്‍ഘനേരം നീണ്ടു നില്ക്കുന്ന ചടങ്ങുകളും ആഘോഷങ്ങളും കഴിയുന്നതോടെ വധൂവരന്മാര് ഏറെക്കുറെ തളരുന്നതിനാല്‍ ആദ്യ രാത്രിയില്‍ പലരും ഉറക്കത്തിനായിരിക്കും കൂടുതല്‍ മുന്‍ഗണന നല്‍കുക.

മധുവിധു
ഇന്ത്യന്‍ വധൂവരന്മാരെ ഏറെ ആകര്‍ഷിക്കുന്ന മറ്റൊരു കാര്യം മധുവിധു ആണ്. മധുവിധു സംബന്ധിച്ച് അവര്‍ ഏറെ കാര്യങ്ങള്‍ ആസൂത്രണം ചെയ്യും ജീവിതകാലം മുഴുവന്‍ കാണുന്നതിനായി പരസ്പരം ഇണങ്ങുന്ന വസ്ത്രങ്ങള്‍ ഒക്കെ അണിഞ്ഞ് ഫോട്ടോകള്‍ എടുത്ത് സൂക്ഷിച്ച് വയ്ക്കും.

സമ്മാനങ്ങള്‍ തുറക്കുക
ഇന്ത്യന്‍ വിവാഹത്തിലെ മറ്റൊരു രസകരമായ ഭാഗമാണിത്. വധൂവരന്മാര് സമ്മാനങ്ങള്‍ ഒരുമിച്ചിരുന്ന് തുറന്നു നോക്കുകയും ആരാണ് ഇത് സമ്മാനിച്ചതെന്നും അവരുമായുള്ള ബന്ധം എന്താണന്നും പരസ്പരം പറഞ്ഞ് മനസ്സിലാക്കുകയും ചെയ്യും.



Click it and Unblock the Notifications
