Latest Updates
-
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം
താര വിവാഹത്തിനും പ്രായം തടസ്സമല്ല
വിവാഹത്തിന് പ്രായം ഒരു തടസ്സമല്ലെന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ് നമ്മുടെ സിനിമാ ലോകം. മലയാളത്തിന്റെ ഗാനഗന്ധര്വ്വന് മുതല്‍ കഴിഞ്ഞ വര്‍ഷം വിവാഹിതരായ ഫഹദ് നസ്രിയ ദമ്പതികള്‍ വരെ. ശൈശവ വിവാഹമല്ലെങ്കിലും വലിയ പ്രായ വ്യത്യാസത്തില്‍ വിവാഹം കഴിച്ച ചില താരങ്ങള്‍ നമുക്കിടയിലുണ്ട്.
താരവിവാഹമോചനത്തിന്റെ കാരണങ്ങള്‍
നമ്മുടെ ബിഗ് സ്ക്രീനില്‍ കാണുന്ന പല താരങ്ങളും വിവാഹം കഴിച്ചിരിക്കുന്നത് അവരേക്കാള്‍ വളരെയധികം പ്രായം കുറഞ്ഞവരെയാണ്. ഇത്തരത്തില്‍ വിവാഹം കഴിച്ചവര്‍ ആരൊക്കെയെന്ന് നോക്കാം.

മുകേഷ്-ദേവിക
നമ്മുടെ പ്രിയ താരം മുകേഷിന്റെ രണ്ടാം വിവാഹമായിരുന്നു ഈ അടുത്തിടെ നടന്നത്. പ്രശസ്ത നര്‍ത്തകി മേതില്‍ ദേവികയാണ് മുകേഷിന്റെ ജീവിത സഖിയായത്. ഇരുവരും തമ്മില്‍ 17 വയസ്സിന്റെ വ്യത്യാസമാണുള്ളത്. എങ്കിലും ഇതൊന്നും ഇവരുടെ ജീവിതത്തെ ബാധിച്ചിട്ടില്ല.

ബിജു മേനോന്- സംയുക്ത
ബിജു മേനോനും സംയുക്താ വര്‍മ്മയും പത്ത് വയസ്സിന്റെ വ്യത്യാസമാണുള്ളത്. വിവാഹത്തോടെ നല്ലൊരു കുടുംബിനിയായി ബിഗ് സ്ക്രീനില്‍ നിന്നും തല്‍ക്കാലത്തോക്ക് വിട്ടു നില്‍ക്കുകയാണ് സംയുക്ത. ബിജു മേനോന് സിനിമകളില്‍ സജീവമായി ഇപ്പോഴും തുടരുന്നു.

മനോജ് കെ ജയന്- ആശ
മലയാളത്തിന്റെ കുട്ടന് തമ്പുരാന് വിവാഹം കഴിച്ചിരിക്കുന്നത് തന്നേക്കാള്‍ പതിനൊന്ന് വയസ്സിന് ഇളപ്പമുള്ള ആശയെ ആണ്. ഇരുവരുടേയും രണ്ടാം വിവാഹമാണ്.

സുരേഷ് ഗോപി- രാധിക
മലയാളത്തിന്റെ ആക്ഷന്‍ ഹീറോ സുരേഷ് ഗോപി വിവാഹം കഴിച്ചത് രാധികയെയാണ്. രാധികയും സുരേഷ് ഗോപിയും തമ്മില്‍ 13 വയസ്സിന്റെ വ്യത്യാസമാണുള്ളത്.

ദിലീപ്- മഞ്ജു
അടുത്ത കാലത്തായി വിവാഹ മോചിതരായെങ്കിലും സിനിമയിലെ എക്കാലത്തേയും മികച്ച പ്രണയ ജോഡികളിലൊന്നാണ് മഞ്ജുവും ദിലീപും. ഇരുവരും തമ്മില്‍ 10 വയസ്സിന്റെ വ്യത്യാസമാണുള്ളത്.

ഫഹദ്- നസ്റിയ
മലയാളത്തിലെ വ്യത്യസ്തയുള്ള നടനാണ് ഫഹദ് ഫാസില്‍. ഈ അടുത്ത് വിവാഹിതരായ ഫഹദും നസ്റിയയും തമ്മില്‍ പത്ത് വയസ്സിലധികം വ്യത്യാസമുണ്ട്. എന്തായാലും സോഷ്യല്‍ മീഡിയ ആഘോഷമാക്കിയ വിവാഹങ്ങളിലൊന്നായിരുന്നു അതും.

ഷാജി കൈലാസ്- ആനി
മലയാളത്തില്‍ തീപ്പൊരി സിനിമകള്‍ കൊണ്ട് സ്വന്തമായി ഇടം നേടിയ വ്യക്തിയാണ് ഷാജി കൈലാസ് എന്ന സംവിധായകന്. തന്നേക്കാള്‍ 13 വയസ്സ് പ്രായം കുറഞ്ഞ മലയാളത്തിന്റെ പ്രിയ താരം ആനിയെയാണ് ഇദ്ദേഹം വിവാഹം കഴിച്ചത്.

പ്രിയ ദര്ശന്- ലിസ്സി
ലിസ്സിയും പ്രിയദര്‍ശനും ഈ അടുത്ത് വിവാഹ മോചിതരായെങ്കിലും നിരവധി സിനിമകളില്‍ ഇരുവരും ഒരുമിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രിയനേക്കാള് 8 വയസ്സിനു ചെറുപ്പമായിരുന്നു ലിസി.

യേശുദാസ്- പ്രഭ
മലയാളത്തിന്റെ ഗാനഗന്ധര്വ്വന് വിവാഹം കഴിച്ചത് തന്നേക്കാള്‍ 13 വയസ്സു കുറഞ്ഞ പ്രഭയെയാണ്.

കൃഷ്ണമോഹന്- സുജാത
മലയാള പിന്നണി ഗാനരംഗത്ത് തന്റേതായ ഇടം ഉറപ്പിച്ച വ്യക്തിയാണ് സുജാത. 12 വയസ്സാണ് ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസം.



Click it and Unblock the Notifications
