Latest Updates
-
ഡൽഹിയിൽ കടുത്ത ചൂടും വിയർപ്പും; ചർമ്മപ്രശ്നങ്ങളില്ലാതെ ഈ ദിവസങ്ങളെ അതിജീവിക്കാൻ ഇതാ ചില വഴികൾ -
മുംബൈയിൽ എലിപ്പനി ഭീഷണി; മഴവെള്ളത്തിലൂടെ നടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം! -
ഗുരു അസ്തമയം: വിവാഹവും വസ്തു ഇടപാടുകളും ഓഗസ്റ്റ് വരെ മാറ്റിവെക്കണോ? അറിയേണ്ടതെല്ലാം -
ഇന്ന് രാത്രി ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 60 മണിക്കൂർ നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടവ -
കർക്കടക സംക്രാന്തി: 5 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം, അപ്രതീക്ഷിത ധനനേട്ടവും കരിയർ വളർച്ചയും ഉറപ്പ് -
ഗുരുപുഷ്യമി യോഗം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യം തേടിയെത്തുന്നത് ആർക്കൊക്കെ? -
ചന്ദ്രദർശനം: ഐശ്വര്യവും ഭാഗ്യവും തേടിയെത്തും, ഈ സമയത്ത് ചന്ദ്രനെ കണ്ടാൽ ജീവിതം മാറും! -
കടുത്ത ചൂടും ഈർപ്പവും; ചർമ്മവും തലയോട്ടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്
മകളോടു പറയേണ്ട ദാമ്പത്യ രഹസ്യങ്ങള്‍
വിവാഹത്തിന്റെു വക്കിലെത്തി നില്ക്കുന്ന മകള്‍ക്ക് ഒരമ്മ നല്കുന്ന ഏറ്റവും മനോഹരമായ സമ്മാനം എന്താവും. ഭാവിജീവിതത്തിലേക്ക് ഉപകാരപ്രദമായ അറിവിന്റെ മൊഴിമുത്തുകള്‍ക്ക് പകരം മറ്റൊന്നില്ല തന്നെ. പ്രണയവിവാഹമായാലും അല്ലെങ്കിലും വിവാഹം സ്വര്ഗെത്തില് തന്നെ നിശ്ചയിക്കപ്പെടുന്നു. അതിലേക്ക് നിങ്ങളെ നയിക്കാന്‍ പ്രിയപ്പെട്ട അമ്മയല്ലാതെ മറ്റാരുണ്ട് മികച്ചതായി. ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ഘട്ടത്തില്‍ ഭാവിജീവിതത്തിലേക്ക് വേണ്ട ഉപദേശങ്ങള്‍ മാതാവിന്റെ നാവില്‍ നിന്നു തന്നെ കേട്ടു മനസ്സിലാക്കുന്നത് ജീവിതം കുറച്ചുകൂടി ലളിതമാക്കാന്‍ സഹായിക്കും.
അതോടൊപ്പം നിങ്ങളുടെ പങ്കാളിയില്‍ നിന്നും മരുമകനില്‍ നിന്നും പ്രശംസപിടിച്ചു പറ്റാന്‍ നിങ്ങള്‍ക്ക് കഴിയുന്ന ചില കാര്യങ്ങളാണ് വിവരിക്കാന്‍ പോകുന്നത്. മകള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ പറ്റുന്ന എട്ട് വിവാഹ രഹസ്യങ്ങള്‍ താഴെ വിവരിക്കുന്നു.

ശരിയായ ബന്ധം തന്നെ തെരഞ്ഞെടുക്കുക
യഥാര്‍ത്ഥ സ്നേഹം എന്നാല്‍ അടുപ്പം, സ്വാര്‍ത്ഥത, കൃതജ്ഞത, വിട്ടുവീഴ്ച എല്ലാം ചേര്‍ന്നതാണെന്ന് മകളെ പഠിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഏതൊരു ബന്ധത്തിലും ഇവയില്ലാതെയാണ് മുന്നോട്ടു പോവുന്നതെങ്കില്‍ ഇത് മാറ്റി ചിന്തിക്കേണ്ട സമയാണ്. സമൂഹത്തില്‍ നിന്നുള്ള സമ്മര്‍ദ്ദമോ ഒറ്റക്കാവുമെന്ന ഭീതിയോ ആവരുത് ഏത് ബന്ധം തുടരുന്നതിനുമുള്ള കാരണം. പൂര്‍ണ്ണമായി ഇഷ്ടം തോന്നുന്ന ബന്ധം മാത്രമേ തെരഞ്ഞെടുക്കാവൂ.
സ്നേഹം പരീക്ഷിക്കപ്പെടേണ്ടതല്ല
നിങ്ങള്‍ ഒരാളെ ശരിയായി സ്നേഹിക്കുന്നുണ്ടെങ്കില്‍ ഒരിക്കലും അവരെ ബുദ്ധിമുട്ടിക്കാന്‍ ആഗ്രഹിക്കില്ല. ചിലര്‍ സ്നേഹം പരീക്ഷിക്കുന്നത് അത്തരത്തിലാണ്. ഭയത്തില്‍ നിന്നും അരക്ഷിതബോധത്തില്‍ നിന്നുമാണ് ഇത്തരം ചിന്തകള്‍ ഉണ്ടാവുന്നത്. പങ്കാളിയോട് ഉപാധികളില്ലാത്ത വിശ്വാസം വേണമെന്ന് തീര്‍ച്ചയായും മകളെ മനസ്സിലാക്കേണ്ടതുണ്ട്. ഇത് ആരോഗ്യകരമായ ബന്ധത്തിന് തയ്യാറെടുക്കാന്‍ സഹായിക്കും. നിങ്ങളുടെ ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ അത്കൊണ്ടു സ്വയം ചോദിക്കുക, ജീവിതയാത്ര മനോഹരമാക്കുന്ന ഒരു ബന്ധമല്ലേ ഇതെന്ന്.

സ്നേഹം ഉള്ളില്‍ നിന്ന് വരട്ടെ
നിങ്ങളോട് തന്നെ സ്നേഹവും ആദരവും ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് മറ്റൊരാള്‍ക്ക് ഇതൊന്നും നല്‍കാനാവില്ല. ഭര്‍ത്താവിന്റെ മറ്റു ബന്ധുക്കള്‍ നിങ്ങളോടൊപ്പമല്ല താമസിക്കുന്നതെങ്കില്‍ പോലും അവരുമായി മികച്ച ബന്ധം പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ സ്വന്തം ബന്ധുക്കളെ പോലെ തന്നെ കണ്ട് അവര്‍ക്കു വേണ്ടിയും കാര്യങ്ങള്‍ ചെയ്യണം. നിങ്ങളുടെ സ്നേഹം ഉള്ളില്‍ നിന്നു വരുന്നതാണെങ്കില്‍ എല്ലാവരുടെയും പ്രിയപ്പെട്ട മകള്‍ എന്ന സ്ഥാനം നിങ്ങള്‍ക്ക് കിട്ടുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

ശ്വസിക്കാനും സ്നേഹിക്കാനും ഒരു മുറി
ഏത് ബന്ധവും വിടരാന്‍ സ്വകാര്യമായ സ്ഥലവും സമയവും വേണ്ടതുണ്ട്. പങ്കാളിക്ക് ശ്വസിക്കാനുള്ള സ്ഥലം നല്‍കണമെന്ന് മകളെ ഓര്‍മ്മിപ്പിക്കുക. കാര്യങ്ങള്‍ തിരിച്ചറിയാനുള്ള കഴിവിനെ അമിത സ്വാര്‍ത്ഥത, അസൂയ, ആകാംക്ഷ എന്നിവ മറികടക്കാന്‍ ഇടയാക്കരുതെന്ന് ഓര്‍മിപ്പിക്കുക. അതോടൊപ്പം സ്വന്തം താല്പര്യങ്ങള്, വിനോദങ്ങള്‍, സുഹൃത്തുക്കളുമായി സമയം ചെലവഴിക്കല്‍, തനിച്ചിരിക്കല്‍ എന്നിവക്കും സമയം കണ്ടെത്തുക. സുന്ദരമായ പ്രണയത്തിന് ഒരുപാട് സ്ഥലങ്ങളുണ്ടാക്കുക.

ആത്മാവിനുള്ള ഭക്ഷണം
സ്വയം മതിപ്പും ആത്മവിശ്വാസവും കിട്ടുന്നതിനുള്ള ഒരു ചര്യയും അമ്മ മകളെ പഠിപ്പിക്കേണ്ടതുണ്ട്. സ്നേഹിക്കപ്പെടേണ്ടതിന് നിങ്ങളില്‍ നിലവിലുള്ള ഒന്നും മാറ്റേണ്ടതില്ലെന്നുള്ള ബോധ്യമാണ് നിങ്ങളില്‍ തന്നെ വിശ്വാസമുണ്ടാവേണ്ടതിന് വേണ്ടത്. അവളുടെ സ്വന്തം പുരുഷനെ അല്ലാതെ ആരെയും തനിക്ക് ഒന്നും ബോധ്യപ്പെടുത്തേണ്ടതില്ലെന്ന് മകള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുക. നിങ്ങള്‍ക്ക് നിങ്ങളില്‍ തന്നെ വിശ്വാസമില്ലെങ്കില്‍ മറ്റാര്‍ക്കും നിങ്ങളോട് അതുണ്ടാവില്ലെന്ന് മകളെ ഓര്‍മിപ്പിക്കുക.

നിങ്ങളുടെ ശരീരം
സ്വന്തം ശരീരത്തോട് ഇഷ്ടം പുലര്‍ത്തുക എന്നത് സ്വയം ബഹുമാനം വളര്‍ത്തുന്നതിന് ആവശ്യമാണ് എന്ന് മകളെ പഠിപ്പിക്കുക. നിങ്ങളുടെ ശരീരത്തിനും സുഖം ആവശ്യമുണ്ട്. മറ്റുള്ളവര്‍ക്ക് ഉപയോഗിക്കുന്നതിനും ആഗ്രഹപൂര്ത്തീകകരണത്തിനുമുള്ളതല്ല അത്. ഇത് നിങ്ങള്‍ മനസ്സിലാക്കിക്കൊടുത്തില്ലെങ്കില് പിന്നെ ആരു ചെയ്യും. സ്വന്തം പങ്കാളിയാല്‍ ഇഷ്ടപ്പെടാന്‍ മാത്രമുള്ളതല്ല നിങ്ങളുടെ ശരീരമെന്നും അതിനെ സംരക്ഷിക്കേണ്ടതുണ്ടെന്നും സന്തോഷങ്ങള്‍ ആസ്വദിക്കപ്പെടേണ്ടതുണ്ടെന്നും മനസ്സിലാക്കിക്കുക. അതെക്കുറിച്ച് മികച്ച രീതിയില്‍ സംസാരിക്കാനായാല്‍ മകളെ മുന്നിരയിലെത്തിക്കാം.

വിവാഹം ഉപേക്ഷിക്കലല്ല മാപ്പ് നല്‍കലാണ്
വിവാഹത്തിന്റെ ആദ്യമാസങ്ങളില്‍ വധുവിന് വലിയ വെല്ലുവിളിയായിരിക്കും. പ്രത്യേകിച്ച് പങ്കാളിയെ വീട്ടുകാര്‍ നിശ്ചയിക്കുന്ന വിവാഹങ്ങളില്‍. വരന്റെ എല്ലാ നന്മയും ചീത്തയുമോടു കൂടി അംഗീകരിക്കേണ്ട ഗതികേടായിരിക്കും പെണ്‍കുട്ടിക്ക്. ആദ്യം അവരുടെ സ്വന്തം ന്യൂനതകള്‍ അംഗീകരിക്കാനും അവയുമായി രമ്യതയിലെത്താനും അവരെ പഠിപ്പിക്കുക. അങ്ങനെയെങ്കില്‍ എല്ലാവരും എല്ലാം തികഞ്ഞവരല്ലെന്നും കടുംപിടിത്തത്തേക്കാള് ചിലത് അനുവദിക്കലിലാണ് സന്തോഷം കുടിയിരിക്കുന്നതെന്നും മനസ്സിലാക്കുന്നതിനും പങ്കാളിയുടെ കുറവുകളെയും അംഗീകരിക്കാനും മകള്‍ പ്രാപ്തയാവൂം.

സ്വന്തം പ്രണയകഥ രചിക്കുക
വെള്ളക്കുതിരയില്‍ നിന്ന് ഇറങ്ങി വന്ന ഉയരം കൂടിയ ഇരുണ്ട സുമുഖനായ അയാള്‍ ഗിത്താര്‍ മീട്ടി പാടി....
പഴങ്കഥയില്‍ നിന്ന് ഉണരുന്നതിനുള്ള സമയമാണിത് കുട്ടീ. സിന്ഡ്രല്ലയെയും റാപുണ്സെലിനെയും ഓര്‍ത്ത് നടക്കേണ്ട കാലം മാറിയെന്ന് മകളെ ഓര്‍മിപ്പിക്കുക.യഥാര്‍ത്ഥ ജീവിതത്തിലെ സ്നേഹം സങ്കീര്‍ണ്ണവും വിവിധ ഭാവതലങ്ങളുമുള്ളതുമാണ്. സന്തോഷകരമായ ജീവിതത്തിനുള്ള വഴികള്‍ പഠിച്ചുകഴിഞ്ഞാല്‍ സ്വയം സുന്ദരമായ ഒരു ജീവിതകഥ മെനയുന്നതിന് ഒരു ബുദ്ധിമുട്ടുമില്ല.
വിവാഹിതയാകാന്‍ പോകുന്ന മകള്‍ക്ക് നല്കാവുന്ന ഏറ്റവും വലിയ സമ്മാനമാണ് ആരോഗ്യകരവും സന്തോഷകരവും ദീര്ഘായുസ്സുമുള്ളതായ ജീവിതത്തിനുള്ള രഹസ്യങ്ങള്‍. അതുകൊണ്ട് അവരുടെ ജീവിതം മനോഹരവും സംതൃപ്തി നിറഞ്ഞതുമാക്കൂ.



Click it and Unblock the Notifications
