Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
എന്തുകൊണ്ട് വിവാഹം ചര്‍ച്ചയാവുന്നു?
പല വിവാഹങ്ങളും നാം കണ്ടിട്ടുണ്ട്, പലതിലും പങ്കെടുത്തിട്ടുമുണ്ട്. എന്നാല്‍ പലപ്പോഴും പല വിവാഹങ്ങളുടെയും അലയൊലികള്‍ ദിവസങ്ങളോളം നിലനില്ക്കും. എന്താണ് അതിന്റെ കാരണമെന്ന് അറിയാമോ? പലപ്പോഴും വിവാഹത്തിന്റെ ആഡംബരവും പ്രൗഡിയും തന്നെയായിരിക്കും ഇതിനു കാരണം. ഇവിടെ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം
വിദേശ രാജ്യങ്ങളിലും വിവാഹം നടക്കുന്നുണ്ട്, എന്നാല്‍ ഇതില്‍ നിന്നും എന്ത് പ്രത്യേകതയാണ് ഇന്ത്യക്കാരുടെ വിവാഹത്തിനുള്ളത് എന്നാണ് വിഷയം. പല വിവാഹങ്ങളും ഉത്സവം പോലെയായിരിക്കും നടത്താറ്. ലോകത്തെ മറ്റു വിവാഹങ്ങളില്‍ നിന്ന് ഇന്ത്യക്കാരുടെ വിവാഹത്തിന്റെ പ്രത്യേകത എന്തെന്നു നോക്കാം. വിവാഹത്തോടെ തീരും എല്ലാം

കുടുംബസംഗമം
പല വിവാഹങ്ങളും ഒരു കുടുംബസംഗമത്തിനു കൂടിയാണ് വേദിയാവുന്നത്. നമ്മുടെ എല്ലാ ബന്ധുക്കളും വിവാഹത്തിന് ഒത്തു ചേരുന്നു. മാത്രമല്ല സ്കൂള്‍ കോളജ് പഠനം കഴിഞ്ഞ് കാണാതിരിക്കുന്ന സുഹൃത്തുക്കളെ വരെ ഇത്തരത്തില്‍ വിവാഹ ദിനത്തില്‍ കാണും എന്നുള്ളതാണ് മറ്റൊരു കാര്യം.

വിവാഹോഘോഷം ദിവസങ്ങളോളം..
ഇന്ത്യക്കാരുടെ പ്രത്യേകതയാണിത്. ഇവരുടെ വിവാഹാഘോഷം ഒരാഴ്ച വരെ നീണ്ടു നില്ക്കും. മലയാളികളുടേതുള്പ്പടെയുള്ളവരുടെ വിവാഹാഘോഷവും ഇങ്ങനെ തന്നെയാണ്. വിവാഹത്തോടനുബന്ധിച്ചുള്ള പൂജയും ചടങ്ങുമായി ദിവസങ്ങള്‍ക്കു മുന്‍പേ ആഘോഷങ്ങള്‍ക്കു തുടക്കമിടും.

ഭക്ഷണത്തിലുണ്ട് വ്യത്യസ്തത
ഭക്ഷണത്തിലെ വ്യത്യസ്തതയാണ് മറ്റൊരു കാര്യം. വെജിറ്റേറിയന്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങളുടെ മേളമായിരിക്കും വിവാഹ ദിവസങ്ങളില്‍ ഇരു കൂട്ടരുടെ വീടുകളിലും.

മണവാട്ടി ചര്‍ച്ചാ വിഷയം
മണവാട്ടിയുടെ വസ്ത്രങ്ങളും ആഭരണങ്ങളുമായിരിക്കും വിവാഹനാളുകളിലെ ചര്‍ച്ചാ വിഷയം. എന്നാല്‍ വിദേശ രാജ്യങ്ങളിലെ വിവാഹങ്ങളില്‍ പലതിനും ഇത്തരത്തില്‍ ഒരു ചര്‍ച്ചയ്ക്ക് വഴിവെയ്ക്കില്ല.

വിവാഹത്തില്‍ തന്നെ അടുത്തത്
ഒരു വിവാഹം കഴിയുമ്പോള്‍ തന്നെ അടുത്തതാര് എന്ന ചോദ്യം അപ്പോള്‍ തന്നെ ഉണ്ടാവും.

വ്യക്തികളേക്കാള്‍ പ്രാധാന്യം കുടുംബത്തിന്
വ്യക്തികളേക്കാള്‍ പ്രാധാന്യം കുടുംബത്തിനാണ് ഇന്ത്യന്‍ വിവാഹങ്ങളില്‍ നല്‍കുക. കാരണം വിവാഹം രണ്ട് വ്യക്തികള്‍ തമ്മിലല്ല രണ്ട് കുടുംബങ്ങള്‍ തമ്മിലാണ് എന്നതാണ് പ്രത്യേകത.

ജീവിതത്തില്‍ പുതിയ തുടക്കം
ജീവിതത്തില്‍ ഒരു പുതിയ തുടക്കമായിരിക്കും വിവാഹത്തിലൂടെ നടക്കുന്നത്. ഒരുപാട് അനുഗ്രഹത്തോടു കൂടി തുടങ്ങുന്ന വിവാഹമായതുകൊണ്ടു തന്നെയാണ് എന്നും ഇന്ത്യന്‍ വിവാഹം മറ്റുള്ളവയില്‍ നിന്ന് മികച്ചു നില്‍ക്കുന്നത്.

കരച്ചില് കൂട്ടക്കരച്ചില്‍
പലപ്പോഴും വധു വീടു വിട്ടു പോകുമ്പോള്‍ ബന്ധുക്കള്‍ നടത്തുന്ന കരച്ചില് നമ്മുടെ ഇന്ത്യയില്‍ മാത്രം കണ്ടു വരുന്നതാണ്. ഇതും ഇന്ത്യന്‍ വിവാഹത്തെ മറ്റുള്ളവയില്‍ നിന്നും മികച്ചതാക്കുന്നു.



Click it and Unblock the Notifications
