Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
പങ്കാളിയോട് നന്ദി പ്രകടിപ്പിക്കുന്നത് എങ്ങനെ
വല്ലപ്പോഴും ഒക്കെ പങ്കാളിയോട് നന്ദി പ്രകടിപ്പിക്കുന്നത് പരസ്പരം ഉള്ള ബന്ധം ശക്തമാകാന്‍ സഹായിക്കും. പ്രത്യേകിച്ച് കുടുംബത്തിന് വേണ്ടി നിങ്ങളുടെ പങ്കാളി കഠിനമായി അധ്വാനിക്കുന്നുണ്ടെങ്കില് തീര്‍ച്ചയായും നന്ദി പ്രകടിപ്പിക്കണം.
വീട്ടിലിരുന്ന് വിവാഹ ജീവിതം ആസ്വദിക്കുന്ന ഭാര്യ ആണ് നിങ്ങള്‍ എങ്കില്‍ ഭര്‍ത്താവിന്റെ വരുമാനങ്ങള്‍ക്ക് നന്ദി പറയുക, നന്ദി പ്രകടനത്തിലൂടെ നിങ്ങള്‍ക്ക് ഭര്‍ത്താവിന് പ്രചോദനം നല്കാന് കഴിയും. നിങ്ങള്‍ ഒരു ഭര്‍ത്താവാണെങ്കില്‍ നിങ്ങളുടെ ഭാര്യ സ്വന്തം വരുമാനം കൊണ്ട് നിങ്ങളെ പിന്തുണയ്ക്കുന്നവരാണെങ്കില്‍ , ഇടയ്ക്കിടെ അവരെ അഭിനന്ദിച്ചുകൊണ്ട് നിങ്ങളും നന്ദി പ്രകടനം നടത്തണം.

ഇടയ്ക്കൊക്കെ വിസ്മയകരമായ സമ്മാനങ്ങള്‍ കൊണ്ട് പങ്കാളിയെ അത്ഭുതപ്പെടുത്തുന്നത് നല്ലതാണ്. പങ്കാളിയെ അഭിനന്ദിക്കുന്നതിന് ഏറ്റവും നല്ല മാര്‍ഗ്ഗമാണിത് പ്രത്യേകിച്ച് അവര്‍ ജോലിചെയ്യുന്നവരാണെങ്കില്‍ .
നന്ദി പറയുക
ചെയ്തു തരുന്ന കാര്യങ്ങള്‍ക്ക് പങ്കാളിയോട് ഇടയ്ക്കൊക്കെ നന്ദി പറയുന്നത് അവര്‍ക്ക് സന്തോഷം നല്‍കും. നിങ്ങള്‍ ഒരു ഭര്‍ത്താവാണെങ്കില്‍ നിങ്ങളെ പിന്തുണയ്ക്കുന്നതിനായി ജോലി ചെയ്യുന്ന ഭാര്യയോട് നന്ദി പറയുക.നേരെ മറിച്ച് നിങ്ങള്‍ ഒരു ഭാര്യ ആണെങ്കില്‍ വീട്ടിലിരിക്കാന്‍ അവസരം നല്കുന്ന ഭര്‍ത്താവിനോട് നന്ദി പറയുക. ഹൃദയത്തില്‍ നിന്ദുള്ള നന്ദിപ്രകടനമാണ് നടത്തേണ്ടത്.
ഊഹങ്ങള്‍ അരുത്
ഭാര്യയുടെ ജോലി എളുപ്പമാണന്ന് ഊഹിക്കരുത്. ഭാര്യയോട് നന്ദി പ്രകടിപ്പിക്കുമ്പോള്‍ തിരിച്ചറിയുക ജോലി ചെയ്യുക എന്നത് അത്ര എളുപ്പമല്ല എന്ന്, വീട്ടിലും ജോലി സ്ഥലത്തും ഒരു പോലെ പ്രതീക്ഷയ്ക്കൊത്ത് ജീവിക്കാനും ലക്ഷ്യങ്ങള്‍ നേടാനും നല്ല പരിശ്രമം ആവശ്യമാണന്ന്, നിങ്ങളുടെ ഭാര്യ സന്തോഷവതിയാകും.
പരിശ്രമങ്ങള്‍ തിരിച്ചറിയുക
ഭാര്യയുടെ പരിശ്രമങ്ങള്‍ തിരിച്ചറിയുക. വീട്ടിലെ കാര്യങ്ങള്‍ എളുപ്പത്തിലാക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യുക. ഭാര്യയെ അനുമോദിക്കുക എന്നതാണ് ഇതിനൊരു മാര്‍ഗ്ഗം. കൂടാതെ അവരുടെ ജീവിതം എളുപ്പമാക്കാന്‍ ചെറിയ സഹായങ്ങള്‍ ചെയ്തു കൊടുക്കുക.
ഉത്കണ്ഠകള്‍ പങ്കുവയ്ക്കുക
ഇടയ്ക്കൊക്കെ പങ്കാളിയോട് ഓഫീസ് കാര്യങ്ങള്‍ ചോദിക്കുകയും ഉത്കണ്ഠകള്‍ പങ്കുവയ്ക്കുകയും ചെയ്യുക. പരസ്പരം ഉള്ള നല്ല സംഭാഷണങ്ങള്‍ മനസ്സിന്റെ ഭാരം കുറയ്ക്കാന്‍ സഹായിക്കും.



Click it and Unblock the Notifications
