Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
അറേഞ്ച്ഡ് മാര്യേജ് വിജയമാക്കാന്‍.....
അറേഞ്ച്ഡ് മാര്യേജ് അഥവാ മുന്‍ നിശ്ചയിച്ച വിവാഹങ്ങളാണ് ഇന്ത്യയില്‍ നടക്കുന്നതില്‍ എറെയും. ഇവിടെ സമൂഹത്തിലെ രണ്ടാമത്തെ വ്യക്തി അതിന് വിധേയമാകുന്നു. പ്രത്യേകിച്ച് സ്ത്രീയെ സംബന്ധിച്ച് സ്നേഹത്തിന്റെ കാര്യത്തില്‍ മറ്റ് തെരഞ്ഞെടുപ്പുകള്‍ സാധ്യമാകാതെ വരുന്നു.
ഇന്ത്യയില്‍ പ്രണയബന്ധങ്ങള്‍ വിലക്കപ്പെട്ട കാര്യമായാണ് കണക്കാക്കപ്പെടുന്നത്. മാതാപിതാക്കള്‍ മക്കള്‍ക്ക് വേണ്ടി വരനെയോ, വധുവിനെയോ കണ്ടെത്തും. അതില്‍ മറ്റ് തെരഞ്ഞെടുപ്പുകള്‍ സാധ്യമാകില്ല. എന്നാല്‍ വിവാഹശേഷം യാഥാര്‍ത്ഥ്യം അനാവൃതമാകും.
മുന്‍നിശ്ചയ പ്രകാരം വിവാഹിതരായ ഏറെ പങ്കാളികളും പരസ്പരം ഒത്തുപോകാന്‍ ഏറെ പ്രയാസപ്പെടുന്നവരാണ്. സമയമാണ് പരസ്പരമുള്ള പ്രണയം കണ്ടെത്താനുള്ള ഏക ഉത്തരം. സാധാരണയായി അപരിചിതനായ ഒരാള്‍ക്കൊപ്പം ഉറങ്ങുക പ്രയാസമാണെങ്കിലും, ഇവിടെ അപരിചിരായ സ്ത്രീയും പുരുഷനും ഒരുമിച്ച് കഴിയും. മുന്‍ നിശ്ചയിക്കപ്പെട്ട വിവാഹങ്ങളെ വിജയകരമാക്കാനുള്ള ചില മാര്‍ഗ്ഗങ്ങള്‍ മനസിലാക്കുക.

ആശയവിനിമയം
ആശയവിനിമയമാണ് ഏത് ബന്ധത്തിന്റെയും താക്കോല്‍. നിങ്ങളുടെ പങ്കാളിയുമായി കൂടുതല്‍ ഇടപെടുമ്പോള്‍ പരസ്പരം കൂടുതല്‍ അടുത്തറിയാനാകും.

ജിജ്ഞാസ
നിങ്ങള്‍ നിങ്ങളുടെ ഭാര്യയുടെയോ, ഭര്‍ത്താവിന്റെയോ സ്വകാര്യ ലോകത്തിലേക്ക് കടന്ന് ചെല്ലണം. പരസ്പരം ജിജ്ഞാസ പുലര്‍ത്തുന്നത് കൂടുതല്‍ മനസിലാക്കാന്‍ സഹായിക്കും.

പ്രണയം കണ്ടെത്തുക
ഒരു തരത്തിലല്ലെങ്കില്‍ വേറൊരു തരത്തില്‍ നിങ്ങള്‍ പ്രണയം കണ്ടെത്തണം. ഒരു രാത്രി കൊണ്ട് സംഭവിക്കുന്നതല്ല ഇതെങ്കിലും, അത് ഒരു നിശ്ചിത കാലത്തിനുള്ളില്‍ സംഭവിച്ചിരിക്കണം.

നിങ്ങളുടെ പുതിയ വഴി പഠിക്കുക
നിങ്ങളുടെ ജീവിതത്തിലെ പുതിയ വഴി പഠിക്കേണ്ടത് പ്രധാനമാണ്. സ്വയം സൗഖ്യത്തോടെയിരിക്കുന്നതിനൊപ്പം പങ്കാളിയെയും സുഖമായിരിക്കാന്‍ അനുവദിക്കുക.

പരസ്പരം താങ്ങാവുക
പരസ്പരം താങ്ങാവുക. ദുഖത്തിന്റെ അവസരങ്ങളില്‍ മാത്രമല്ല, പരീക്ഷണങ്ങളുടെയും ക്ലേശങ്ങളുടെയും അവസരങ്ങളിലും പരസ്പരം സഹായിക്കുക.

തിരക്ക് വേണ്ട
വിവാഹജീവിതത്തില്‍ ബന്ധിക്കപ്പെട്ടിരിക്കുമ്പോള്‍ തിരക്കിട്ട് തീരുമാനങ്ങളെടുത്ത് പിഴവ് വരുത്തരുത്. സമയം രണ്ടുപേരും ഒരുമിച്ച് ചേരാനുള്ള സമയം കണ്ടെത്തുക. അത് അതിശയകരമായ ഒരനുഭവമായിരിക്കും.

പരാതി പറയാതിരിക്കുക
ഭാര്യയെക്കുറിച്ച് അല്ലെങ്കില്‍ ഭര്‍ത്താവിനെക്കുറിച്ച് മൂന്നാമതൊരാളോട് പരാതി പറയാതിരിക്കുക. അത് ഒരു കുടുംബാംഗത്തോട് ആണെങ്കില്‍ പോലും. നിങ്ങളുടെ പങ്കാളിയുമായി ഒരു പ്രശ്നമുണ്ടെങ്കില്‍ അത് നേരിട്ട് സംസാരിച്ച് പരിഹരിക്കുക.



Click it and Unblock the Notifications
