Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
സ്നേഹത്തിനു മുന്നില്‍ ഉയരം പ്രശ്നമല്ലാത്തവര്‍
പൊക്കമില്ലായ്മയാണെന്റെ പൊക്കം എന്നു പറഞ്ഞ കുഞ്ഞുണ്ണി മാഷാണ് എന്നും നമ്മുടെ പ്രചോദനം പല കാര്യങ്ങള്‍ക്കും. എന്നാല്‍ പലപ്പോഴും പൊക്കമില്ലായ്മയുടെ പേരില്‍ പുറന്തള്ളപ്പെട്ടവരുടെ സ്ഥിതിയും മറിച്ചല്ല. ഡിവോഴ്സ് ചെയ്തവരെ വിവാഹം ചെയ്താല്‍.....
പക്ഷേ ജീവിതത്തില്‍ വിജയം നേടിയ പലരും പൊക്കം കുറഞ്ഞവരാണ് എന്നതാണ് സത്യം. അഞ്ചടി അഞ്ചിഞ്ചാണ് നമ്മുടെ പ്രിയതാരവും ക്രിക്കറ്റ്ദൈവവുമായ സച്ചിന് ടെന്‍ഡുല്‍ക്കറിന്റെ ഉയരം, എന്നാല്‍ ഇദ്ദേഹത്തിന്റെ ഭാര്യയാകട്ടെ ഇദ്ദേഹത്തേക്കാള്‍ ഉയരമുണ്ടെന്നതും സത്യം.
എന്നാല്‍ സ്നേഹത്തിനു മുന്നില്‍ ഉയരക്കുറവ് ഒരിക്കലും പ്രശ്നമല്ല, സ്നേഹമാണഖിലസാരമൂഴിയില്‍ എന്നാണ് നാം കേട്ടു വളര്‍ന്നത്. ഉയരക്കുറവിന്റെ കാരണം പറഞ്ഞ് ബന്ധമുപേക്ഷിക്കുന്നവര്ക്ക് ചില മാതൃകകള്‍. വിവാഹിതരാവാന്‍ പോവുന്നവര്ക്കാ ഈ ഉപദേശം

സച്ചിന്- അഞ്ജലി
ക്രിക്കറ്റ് ദൈവം സച്ചിന് ടെന്‍ഡുല്‍ക്കര്‍ക്ക് ഭാര്യ അഞ്ജലിയെ അപേക്ഷിച്ച് പൊക്കം കുറവാണ്. എന്നാല്‍ അത് ഇവര്‍ക്കിടയില്‍ ഇതുവരെ യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കിയിട്ടില്ലെന്നു തന്നെ പറയാം.

സൂര്യ- ജ്യോതിക
തമിഴ് സിനിമാ പ്രേമികളുടെ മാത്രമല്ല നമ്മള് മലയാളികളുടെയും പ്രിയ താരങ്ങളാമ് സൂര്യയും ജ്യോതികയും. എന്നാല്‍ ആക്ഷന്‍ താരം സൂര്യയേക്കാള്‍ പൊക്കം കൂടുതലാണ് ജ്യോതികക്ക് എന്നതാണ് സത്യം.

ദേവയാനി-രാജകുമാരന്
മലയാളികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട നടിയാണ് ദേവയാനി. ഡയറക്ടറായ രാജകുമാരനാണ് ദേവയാനിയുടെ ഭര്‍ത്താവ്. ഇരുവരും തമ്മില്‍ പൊക്കക്കുറവുണ്ടെന്നതും സത്യം.

പ്രിയങ്കഗാന്ധി- റോബര്‍ട്ട് വധേര
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പെണ് കരുത്താണ് സോണിയാ ഗാന്ധി, ഇവരുടെ മകളായ പ്രിയങ്കാഗാന്ധിയും രാഷ്ട്രീയ രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ്. പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയേക്കാള് ഉരം കൂടുതലാണ് ഇവര്‍ക്ക്.

എ കെ ആന്റണി- എലിസബത്ത്
മുന്‍ കേന്ദ്രപ്രതിരോധ മന്ത്രിയും രാഷ്ട്രീയത്തിലെ ആചാര്യനുമായ എ കെ ആന്റണി ഭാര്യയേക്കാള്‍ ഉയരം കുറഞ്ഞ വ്യക്തിയാണ്. എന്നാല്‍ ഇതൊരിക്കലും ഇവര്‍ക്കിടയില്‍ പ്രശ്നമല്ല.

പക്രു-ഗായത്രി
ഉയക്കുറവിന്റെ കാര്യത്തില്‍ ഗിന്നസ്ബുക്കില്‍ പോലും ഇടം പിടിച്ച വ്യക്തിയാണ് നമ്മുടെ അജയ് എന്ന ഉണ്ട പക്രു. എന്നാല്‍ തന്നേക്കാള്‍ എത്രയോ ഉയരം കുറഞ്ഞ പക്രുവിനെ വിവാഹം കഴിച്ച് ഗായത്രി നമ്മുടെ പെണ്‍കുട്ടികള്‍ക്ക് മാതൃകയായിരിക്കുകയാണ്.



Click it and Unblock the Notifications
