For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എന്താ, ചേട്ടന്മാരേ കെട്ടാന്‍ മടി ??

By Super
|

പുരുഷന്മാര്‍ എന്തുകൊണ്ടാണ് വിവാഹം കഴിക്കുന്നത് വൈകിപ്പിക്കുന്നത് എന്ന് നിങ്ങള്‍ക്കറിയാമോ? സത്യത്തില്‍ ഇതിന് പിന്നില്‍ ഒരുപാട് കാരണങ്ങളുണ്ടാവും. യഥാര്‍ത്ഥ കാരണം എന്താണെന്ന് തിരിച്ചറിയുക എളുപ്പവുമല്ല. ഓരോ പുരുഷനും വ്യത്യസ്ഥ വ്യക്തിത്വങ്ങളായതിനാല്‍ അവര്‍ക്ക് അവരുടേതായ കാരണങ്ങളുണ്ടാവും.
വിവാഹം എന്നത് ആര്‍ഭാടം നിറഞ്ഞ ഒരു ആഘോഷം മാത്രമല്ല. അതില്‍ ഒട്ടനേകം ഉത്തരവാദിത്വങ്ങള്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ഇന്ത്യയിലെ കുടുംബങ്ങള്‍ കുടുംബനാഥന്‍റെ മേധാവിത്വത്തിന് കീഴില്‍ ഉള്ളവയാണ്. അതിനാല്‍ തന്നെ വിവാഹശേഷം ഭാര്യയുടെയും കുട്ടികളുടെയും ഉത്തരവാദിത്വം പുരുഷന്‍ വഹിക്കേണ്ടതുണ്ട്.

പുരുഷന്‍മാര്‍ വിവാഹം കഴിക്കാന്‍ വൈകിക്കുന്നതിനുള്ള പത്തു കാരണങ്ങള്‍ അറിയുക.

1. ജോലിയില്‍ ശ്രദ്ധിക്കുക

1. ജോലിയില്‍ ശ്രദ്ധിക്കുക

വിവാഹത്തിന് ഒരു നിശ്ചിത പ്രായമുണ്ട് എന്നത് യഥാര്‍ത്ഥമായ കാര്യമാണ്. ചില പുരുഷന്‍മാര്‍ മറ്റെന്തിലും ഉപരിയായി തങ്ങളുടെ തൊഴിലിനെ പരിഗണിക്കും. വിവാഹം അവരെ സംബന്ധിച്ച് എപ്പോഴും രണ്ടാം സ്ഥാനത്തായിരിക്കും.

2. സ്വാതന്ത്ര്യം

2. സ്വാതന്ത്ര്യം

ചെറുപ്രായത്തില്‍ തന്നെ തങ്ങളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ പുരുഷന്മാര്‍ ആഗ്രഹിക്കില്ല. തങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ ജീവിതം ആസ്വദിക്കുന്നതിന് വിവാഹം ഒരു തടസ്സമാണെന്നാണ് ചിലര്‍ ചിന്തിക്കുക.

3. കുടുംബത്തിലെ ഉത്തരവാദിത്വങ്ങള്‍

3. കുടുംബത്തിലെ ഉത്തരവാദിത്വങ്ങള്‍

കുടുംബത്തിലെ ഉത്തരവാദിത്വങ്ങള്‍ പുരുഷനെ വിവാഹം കഴിക്കുന്നതില്‍ നിന്ന് വൈകിപ്പിക്കാം. സഹോദരിയുടെ വിവാഹം, അല്ലെങ്കില്‍ സഹോദരന്‍റെ കാര്യങ്ങള്‍ നടക്കുന്നതിനായി കാത്തിരിക്കുകയാവും അയാള്‍. അതിനാല്‍ തന്നെ ഇത് സ്വന്തം വിവാഹത്തിന് അനുയോജ്യമായ സമയമായി അയാള്‍ കണക്കാക്കുന്നുണ്ടാവില്ല.

4. സാമ്പത്തിക ചുമതലകള്‍

4. സാമ്പത്തിക ചുമതലകള്‍

പുരുഷന്മാര്‍ സമ്മതിക്കുന്ന ഒരു കാര്യമാണിത്. അവര്‍ തങ്ങളുടെ ശമ്പളത്തിന്‍റെ ഏറിയ പങ്കും കുടുംബത്തിന് വേണ്ടി ചെലവഴിക്കുന്നുണ്ടാകും. ബാക്കി വരുന്ന തുക വിവാഹശേഷമുള്ള ജീവിതത്തിന് തികയുന്നതുമാകില്ല.

5. സാമ്പത്തിക അസ്ഥിരത

5. സാമ്പത്തിക അസ്ഥിരത

സാമ്പത്തിക ഉത്തരവാദിത്വങ്ങളില്ലെങ്കിലും മതിയായ വരുമാനം ഇല്ലെങ്കില്‍ പുരുഷന്മാര്‍ വിവാഹത്തിന് തയ്യാറാകാതെയിരിക്കാം.

6. ഗൗരവതരമായ ചുമതലകള്‍

6. ഗൗരവതരമായ ചുമതലകള്‍

ഗൗരവമാര്‍ന്ന ചുമതലകള്‍ ഏറ്റെടുക്കുന്നതില്‍ ചിലര്‍ തല്പരരായിരിക്കില്ല.

7. അനിശ്ചിതത്വം

7. അനിശ്ചിതത്വം

ജീവിതം അത്ഭുതങ്ങള്‍ നിറഞ്ഞതാണ്. നിങ്ങള്‍ക്ക് എന്ന് ഒരു ഇണയെ എന്ന് കണ്ടെത്താനാവുമെന്ന് ആര്‍ക്കും ഉറപ്പ് നല്കാനാവില്ല. അതിനാല്‍ തന്നെ ചിലര്‍ ഇക്കാര്യത്തില്‍ ശ്രദ്ധ നല്കില്ല.

8. ഉത്തരവാദിത്വങ്ങളില്‍ നിന്ന് മാറി നില്‍ക്കല്‍

8. ഉത്തരവാദിത്വങ്ങളില്‍ നിന്ന് മാറി നില്‍ക്കല്‍

അനേകം പുരുഷന്മാര്‍ വിവാഹശേഷമുള്ള ഉത്തരവാദിത്വങ്ങളില്‍ നിന്ന് മാറി നില്‍ക്കാന്‍ ശ്രമിക്കുന്നവരാണ്.അതിനാല്‍ അവര്‍ വിവാഹം ഒഴിവാക്കാന്‍ ശ്രമിക്കും.

9. ശാരീരിക ബന്ധം

9. ശാരീരിക ബന്ധം

എല്ലാവരെയും സംബന്ധിച്ച് ശരിയല്ലെങ്കിലും പലരെ സംബന്ധിച്ചും ബാധകമായ കാര്യമാണിത്. പുരുഷന്‍ സെക്സ് ഇഷ്ടപ്പെടുന്നു. എന്നാല്‍ ബാധ്യതകളില്ലാത്ത ലൈംഗികബന്ധം ഇഷ്ടപ്പെടുന്നതിനാല്‍ അവര്‍ വിവാഹത്തില്‍ നിന്ന് മാറി നില്‍ക്കുന്നു.

10. ഭാര്യമാരുമായുള്ള അനാവശ്യ സംസാരം

10. ഭാര്യമാരുമായുള്ള അനാവശ്യ സംസാരം

പലരും വിവാഹം വൈകിപ്പിക്കുന്നതിനുള്ള ഒരു കാരണമാണിത്. ആണ്‍മക്കള്‍ പിതാവിന്‍റെ ജീവിതം പാഠമായി എടുക്കുന്നവരാണ്. അതിനാല്‍ തന്നെ നേരത്തെ തന്നെ കെണിയില്‍ വീഴാന്‍ അവര്‍ തയ്യാറാവില്ല.

English summary

Do You Know Why Men Prefer To Marry Late

Do you know the reasons as why men prefer to marry late? Well, in this article we tell you why men prefer to marry late and what they actually think about
X
Desktop Bottom Promotion