Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
കല്യാണത്തിനു മുന്‍പേ കൊച്ചുവര്‍ത്തമാനം..
വ്യക്തിപരവും, അര്‍ത്ഥപൂര്‍ണ്ണവും, ആത്മീയവും, മനോഹരവുമായ സംഗതിയാണ് വിവാഹം. നിങ്ങളെ സംബന്ധിച്ച് ആ ദിവസം ഏറ്റവും പ്രത്യേകത നിറഞ്ഞതും, മറക്കാനാവാത്തതുമാണ്. എന്നാല്‍ ഈ പുതിയ യാത്രയിലേക്ക് നിങ്ങള്‍ ഏറെക്കാര്യങ്ങള്‍ പ്ലാന്‍ ചെയ്യേണ്ടതുണ്ട്.
വിവാഹം എന്നതിന്റെ അര്‍ത്ഥമെന്താണെന്ന് പരസ്പരം ചര്‍ച്ച ചെയ്യുക. അതൊരു സദ്യ മാത്രമാണോ, ഒരു ഉടമ്പടി പത്രമാണോ, അതോ നിങ്ങളുടെ ബന്ധത്തിലെ ഒരു പുതിയ അദ്ധ്യായമാണോ? നിങ്ങളുടെ ബന്ധത്തിലെ ഏതെങ്കിലും നിയമങ്ങളില്‍ മാറ്റം വരുമോ? നിങ്ങള്‍ ഒരു മേല്‍ക്കൂരക്ക് താഴെ ഒരുമിച്ച് കഴിയുമ്പോള്‍ ഇത് എങ്ങനെ വളര്‍ന്ന് വികസിക്കും? നിങ്ങള്‍ ശരിയായ വഴിയിലാണെന്ന് ഉറപ്പാക്കാന്‍ വിവാഹത്തിന് മുമ്പ് ചപരസ്പരം സംസാരിക്കേണ്ടുന്ന ചില കാര്യങ്ങളെ പരിചയപ്പെടുക.ആണറിയണമെന്നു പെണ്ണു കൊതിയ്ക്കുന്നത്.....

കുട്ടികള്‍
കുടുംബാസൂത്രണം സംബന്ധിച്ച് ഏറെക്കാര്യങ്ങള്‍ വിവാഹത്തിന് മുമ്പ് തന്നെ ചര്‍ച്ച ചെയ്യേണ്ടതായിട്ടുണ്ട്. എത്ര കുട്ടികള്‍ വേണമെന്നാണ് നിങ്ങളുടെ ആഗ്രഹം? നിങ്ങള്‍ക്ക് ഗര്‍ഭധാരണം സാധ്യമാകാതെ വന്നാല്‍ എന്താണ് സംഭവിക്കുക? നിങ്ങളെങ്ങനെയാണ് രക്ഷകര്‍തൃത്വം നടപ്പാക്കുക. എന്താണ് ഇത് സംബന്ധിച്ച് നിങ്ങളുടെ വ്യക്തിപരമായ കാഴ്ചപ്പാട്?

ചുവപ്പ് രേഖ
നിങ്ങളുടെ ബന്ധത്തിലും വിവാഹത്തിലും എന്താണ് ശരി, എന്താണ് ശരിയല്ലാത്തത് എന്നത് സംബന്ധിച്ച നിങ്ങളുടെ കാഴ്ചപ്പാടാണിത്. എതിര് ലിംഗത്തിലുള്ള സുഹൃത്തുക്കളുമായും, മുന്‍ ബോയ്ഫ്രണ്ട്/ഗേള്ഫ്രണ്ടുമാരുമായും, കുടുംബാംഗങ്ങളുമായും എത്രത്തോളം അടുക്കാം എന്നതാണിവിടെ പ്രസക്തമായ കാര്യം.

സെക്സ്
വിവാഹത്തിന് ഏറെ മുമ്പ് തന്നെ സെക്സ് സംബന്ധിച്ച കാഴ്ചപ്പാടുകള്‍ നമ്മില്‍ രൂപപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ സുഖകരമായിരിക്കുക എന്നത് വളരെ നിര്‍ണ്ണായകമാണ്. കാരണം വിവാഹജീവിതത്തിന്റെ ഇനി വരാനുള്ള കാലത്ത് തുടര്‍ന്ന് പോകേണ്ടതാണ് ഇത്.

മതം
ഇത് വളരെ സ്പഷ്ടമായി മനസിലാക്കാവുന്നതാണ്. പക്ഷേ വിവാഹ ശേഷം ചിലര്‍ തങ്ങളുടെ പങ്കാളിയുടെ മതവിശ്വാസം കണ്ട് അമ്പരന്നു പോകും. പരസ്പരം തങ്ങളുടെ വിശ്വാസ രീതികള്‍ യോജിക്കുന്നതാണെന്ന് ഉറപ്പ് വരുത്തുക.

കടം
നിങ്ങളുടെ സമ്പാദ്യത്തെയും, കടത്തെയും കുറിച്ച് പറയുക. റൊമാന്റിക്കായ സംഗതിയായിരിക്കില്ലെങ്കിലും ബാധ്യതകള്‍ പരസ്പരം അറിഞ്ഞിരിക്കണം.

വീട്ടിലെ ചുമതലകള്‍
നിങ്ങള്‍ക്ക് വീട്ടിലുള്ള ചുമതലകളെക്കുറിച്ച് സംസാരിക്കുക. നിങ്ങള്‍ക്ക് കുട്ടികളുണ്ടെങ്കില്‍ ഒരാള്‍ ജോലിക്ക് പോകുമ്പോള്‍ മറ്റൊരാള്‍ കുട്ടിയെ നോക്കുമോ? അതോ രണ്ട് പേരും അവരുടെ ജോലിയില്‍ തുടരാനാഗ്രഹിക്കുന്നവരാണോ? നിങ്ങളുടെ കുടുംബകാര്യങ്ങള്‍ എങ്ങനെ ക്രമീകരിക്കണമെന്നും, ഭാവി എങ്ങനെയായിരിക്കണമെന്നും ചര്‍ച്ച ചെയ്യുക.

ബില്ലുകളും സാമ്പത്തികവും
ആരാണ് ബില്ലുകളടക്കുകയും, വലിയ സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുക? ഈ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ നിങ്ങള്‍ ഒരു ടീമായി പ്രവര്ത്തിക്കാനാഗ്രഹിക്കുന്നുണ്ടോ?

പ്രായമായ മാതാപിതാക്കള്‍
വിവാഹം എന്നേക്കുമായി സങ്കല്പിക്കപ്പെട്ടിരിക്കുന്നതിനാല് ഇക്കാര്യം പ്രസക്തമാണ്. നിങ്ങളുടെ മാതാപിതാക്കളോടും, അമ്മായിയമ്മ, അമ്മായിയച്ഛന് എന്നിവരോടും നിങ്ങളുടെ ഉത്തരവാദിത്വം എന്തായിരിക്കും.

രഹസ്യങ്ങള്‍
രഹസ്യങ്ങള്‍ പങ്കുവെയ്ക്കാന്‍ ഇത്രത്തോളം പറ്റിയ അവസരമില്ല. കുടുംബ രഹസ്യങ്ങള്‍, വ്യക്തിപരമായ വിവരങ്ങള്‍, ആരോഗ്യപ്രശ്നങ്ങള്‍, മാനസികമായ കാര്യങ്ങള്‍ തുടങ്ങിയ ചെറുതും വലുതുമായ കാര്യങ്ങള്‍ സംസാരിക്കുക. സത്യസന്ധതക്കും തുറന്ന മനസ്ഥിതിക്കും വഴിയൊരുക്കുന്നത് ബന്ധത്തിന്റെ ഉറപ്പിന് അനിവാര്യമാണ്.

ജീവിത ലക്ഷ്യങ്ങള്‍
നിങ്ങളുടെ സ്വന്തം ലക്ഷ്യങ്ങളും പദ്ധതികളും പറയുക. ഇത് നിങ്ങളുടെ പങ്കാളി പിന്തുണയ്ക്കുന്നതും, രണ്ട് പേര്‍ക്കും വ്യക്തിപരമായ താല്പര്യങ്ങളും സ്വപ്നങ്ങളും പിന്തുടരാനാവുന്നതുമാകണം.

അവകാശവാദങ്ങള്‍
അവകാശവാദങ്ങള്‍ ഒഴിവാക്കാനാവാത്തവയാണ്. എന്നാല്‍ അവ പങ്കാളികള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു, പരസ്പരം ഏറ്റുമുട്ടലിലേക്ക് പോകുമോ എന്നീ കാര്യങ്ങള്‍ പ്രധാനപ്പെട്ടതാണെന്ന് വിദഗ്ദര്‍ പറയുന്നു. സംഘര്‍ഷങ്ങളെ കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് പരസ്പരം അറിഞ്ഞിരിക്കണം.



Click it and Unblock the Notifications
