Just In
- 3 hrs ago അവധിക്കാലം കുട്ടികള്‍ക്ക് ഉഷാറാക്കാന്‍ സ്വീറ്റ് സോഫ്റ്റ് കേക്ക്
- 4 hrs ago മഹാശുക്രദശയോടെ ഒന്നാം തീയ്യതി തുടങ്ങിയ നാളുകാര്‍: ഇനി ഇവരെ പിടിച്ചാല്‍ കിട്ടില്ല
- 6 hrs ago ഒരു കാരണവശാലും ഇവര്‍ കാപ്പി കുടിക്കരുത്, ആയുസ്സിന് ദോഷം
- 6 hrs ago രക്തശുദ്ധീകരണം നടത്തുന്ന പ്രധാന ഭക്ഷണം: സ്ഥിരമാക്കണം ഇവയെല്ലാം
Don't Miss
- Movies മകൻ അച്ഛനെ കാണാറുണ്ട്; ആദ്യ വിവാഹ ബന്ധം പിരിഞ്ഞപ്പോൾ; തനിക്ക് മാത്രമല്ല ഇത് സംഭവിച്ചതെന്നും മേതിൽ ദേവിക
- News ശൈലജക്കെതിരായ ദുഷ്പ്രചരണം; പിന്നില്‍ ഈ മൂവര്സംഘമെന്ന് വികെ സനോജ്
- Sports IPL 2024: ഗില്ലിനെക്കൊണ്ടാവില്ല! ഹാര്‍ദിക് പാണ്ഡ്യ മടങ്ങി വരൂ..., ആവശ്യപ്പെട്ട് ജിടി ആരാധകര്‍
- Automobiles ടൊയോട്ട ഇനി ചന്ദ്രനിലേക്കോ, നാസയുമായി കൈകോർത്ത് ബ്രാൻഡ്
- Finance എല്ലാ മാസവും ഉറപ്പായ വരുമാനം, റിട്ടയർമെന്റ് ജീവിതം അടിപൊളിയാക്കൂ, ഇതാണ് പദ്ധതി
- Technology 2 രൂപ വ്യത്യാസത്തിൽ ഇങ്ങനെ മാജിക്ക് കാണിക്കാൻ ബിഎസ്എൻഎല്ലിനേ പറ്റൂ! കാണുന്നവർ അമ്പരക്കും
- Travel ബാംഗ്ലൂർ നഗരത്തിലെ യാത്രകൾ ഈസി; 2 കിലോമീറ്ററിന് 20 രൂപ, ജിപിഎസ് ട്രാക്കിങ്, കുട്ടികൾക്ക് സൗജന്യ യാത്ര..
വിവാഹക്കാര്യത്തില്‍ വ്യത്യസ്തരായ 'ഖാന്'മാര്‍
ബോളിവുഡ് എന്നും വ്യത്യസ്തത നിറഞ്ഞിരുന്ന ഒരു ലോകമാണ്. ഒരിക്കലും നമ്മള് പ്രതീക്ഷിക്കാത്ത വാര്‍ത്തകളാണ് പലപ്പോഴും നമ്മളെ തേടിയെത്തുന്നത്. വ്യത്യസ്തമായ പല കാര്യങ്ങളും നമ്മുടെ ചില ബോളിവുഡ് താരങ്ങള്‍ ചെയ്യുന്നുണ്ട്.
വിവാഹക്കാര്യത്തിലും പലപ്പോഴും വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്യുന്ന നമ്മുടെ പ്രിയപ്പെട്ട 'ഖാന്'മാര്‍ നിരവധിയാണ് ഉള്ളത്. മതേതരത്വ രാജ്യമാണ് നമ്മുടേത്. അതുകൊണ്ടു തന്നെ വിവാഹക്കാര്യത്തില്‍ ഇത്തരത്തില്‍ മാതൃക കാട്ടിയ ചിലര്‍ നമുക്കിടയിലുണ്ട്. ജീവിതവിജയത്തിനു പിന്നില്‍ ഇവരുടെ പ്രണയം
അവര്‍ നമ്മുടെ പ്രിയപ്പെട്ട താരങ്ങള്‍ തന്നെയാണ് എന്നുള്ളതാണ് നമ്മളെ ഏറ്റവും അധികം സന്തോഷിപ്പിക്കുന്നതും. നമ്മുടെ പ്രിയതാരങ്ങളില്‍ ആരൊക്കെയാണ് ഇത്തരത്തില്‍ വിവാഹക്കാര്യത്തില്‍ വ്യത്യസ്തത കാണിച്ചതെന്നു നോക്കാം.
ഷാരൂഖ്-ഗൗരി
90കളില്‍ നമ്മുടെ കിംഗ്ഖാന് സ്വന്തമായതാണ് ഗൗരി. സിനിമാക്കഥപോലെ തന്നെ അന്യമതത്തില്‍ പെട്ട ഗൗരിയെ ഷാരൂഖ് വിവാഹം കഴിച്ചു. ബോളിവുഡ് കിംവദന്തികള്‍ക്കു പോലും ഇട നല്‍കാതെ ഇപ്പോഴും സന്തോഷകരമായ ദാമ്പത്യമാണ് ഇരുവരുടേയും.
ഇര്ഫാന്ഖാന്- ഷുബി
ബോളിവുഡ് താരം ഇര്ഫാന് ഖാന് സുദപ സിക്ദര്‍ എന്ന ഷുബിയെ വിവാഹം ചെയ്യുന്നത് 1995-ലാണ്. ഈ പ്രണയകാവ്യത്തിന് തുടക്കം കുറിയ്ക്കുന്നത് ഡല്‍ഹിയിലെ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ വെച്ചാണ്.
ഫര്‍ദീന്‍ഖാന്‍- നതാഷ
നിരവധി പെണ്‍കുട്ടികളുടെ ഹൃദയതാളമായിരുന്നു ഫര്‍ദീന്‍ ഖാന്. എന്നാല്‍ തന്റെ ബാല്യകാല സുഹൃത്തായ നതാഷയെ ഫര്‍ദ്ദീന്‍ വിവാഹം കഴിച്ചതും മതം മാറിയായിരുന്നു.
അര്‍ബാസ് ഖാന്-മലൈക അറോറ
മുസ്ലീമായ അര്‍ബാസ് ഖാന് ക്രിസ്ത്യനായ മലൈക അറോറയെ വിവാഹം കഴിച്ചാണ് നമ്മുടെ മതേതര രാജ്യത്തിന് പുതിയൊരു സന്ദേശം നല്‍കിയത്.
സെയ്ഫ് അലിഖാന്- കരീന കപൂര്‍
ബോളിവുഡിലെ എക്കാലത്തേയും മികച്ച പ്രണയ ജോഡികളാണ് സെയ്ഫ് അലിഖാനും കരീന കപൂറും. ഇപ്പോഴും ഏറ്റവും സന്തോഷപരമായി ജീവിയ്ക്കുന്ന കുടുംബങ്ങളിലൊന്നാണ് ഇവരുടേതും.
ആമിര്ഖാന്- കിരണ്‍ റാവു
ബോളിവുഡിലെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് ആമിര്ഖാന് കിരണ്‍ റാവുവിനെ വിവാഹം കഴിച്ചിരിക്കുന്നതും ജാതിമത ചിന്തകളെ കാറ്റില്‍ പറത്തിയാണ്.
ഇമ്രാന്ഖാന്- അവന്തിക മാലിക്
ഇമ്രാന് ഖാന് വിവാഹം കഴിച്ചിരിക്കുന്നതും ഇത്തരത്തില്‍ തന്നെയാണ്. വര്‍ഷങ്ങള്‍ക്കിപ്പുറവും ഇരുവരും സന്തോഷമായി തന്നെ ജീവിയ്ക്കുന്നു.