For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡിവോഴ്‌സ് ചെയ്തവരെ വിവാഹം ചെയ്താല്‍.....

By Super
|

വിവാഹമോചിതരായ വ്യക്തികള്‍ എന്തെങ്കിലും വൈകല്യമുള്ളവരാണെന്നാണോ നിങ്ങള്‍ കരുതുന്നത്? ഇവിടെയുള്ള യഥാര്‍ത്ഥ ചോദ്യം വിവാഹമോചിതരെ വിവാഹം കഴിച്ചാല്‍ ബന്ധം നീണ്ടുനില്‍ക്കുമോ എന്നതാ​ണ്? അതിന് സാധ്യതയുണ്ടെന്നതാണ് വസ്തുത. വിവാഹമോചിതരുമായുള്ള വിവാഹബന്ധം നല്ല ദാമ്പത്യ ജീവിതത്തിന് സഹായിക്കുമെന്നാണ് റിലേഷന്‍ഷിപ്പ് വിദഗ്ദരുടെ അഭിപ്രായം.

വിവാഹമോചിതര്‍ പൂര്‍വ്വകാല ബന്ധത്തിന്‍റെ ഭാരം ചുമക്കുന്നവരാണ്. എന്നാല്‍ കാലക്രമേണ അത് കുറഞ്ഞ് വരുകയും അവര്‍ ഉറച്ച ചുമതലാബോധമുള്ള, യാഥാര്‍ത്ഥ്യത്തിലൂന്നി ജീവിക്കുന്നവരായി മാറുകയും ചെയ്യും.

വിവാഹമോചിതര്‍ പുനര്‍ വിവാഹം ചെയ്താലുള്ള ചില ഗുണങ്ങള്‍ മനസിലാക്കുക.

1. അനുഭവജ്ഞാനം

1. അനുഭവജ്ഞാനം

ഒരിക്കല്‍ വിവാഹിതരായവര്‍ക്ക് കാര്യങ്ങള്‍ എങ്ങനെ സംഭവിക്കും എന്ന് അറിയാം. മുമ്പ് വിവാഹജീവിതത്തിലേര്‍‌പ്പെട്ട അവര്‍ക്ക് അതിന്‍റെ വിജയത്തിന് എത്രത്തോളം സഹകരണം ആവശ്യമാണെന്ന് അറിയാം. അവര്‍ ചെറിയ കാര്യങ്ങളിലും അഭിനന്ദിക്കുകയും, ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളെ കൈകാര്യം ചെയ്യാന്‍ സഹായിക്കുകയും ചെയ്യും.

2. ബന്ധങ്ങള്‍ക്കും ചുമതലകള്‍ക്കും വില കല്‍പ്പിക്കുന്നു

2. ബന്ധങ്ങള്‍ക്കും ചുമതലകള്‍ക്കും വില കല്‍പ്പിക്കുന്നു

വിവാഹിതരായ ആളുകള്‍ ചുമതലകള്‍ സംബന്ധിച്ച് ഭയപ്പെടുന്നവരല്ല. ഇത് തങ്ങളെ സ്നേഹിക്കുന്നവരെ സംബന്ധിച്ച് എത്രത്തോളം പ്രധാനമാണെന്ന് അവര്‍ക്ക് അറിയാം. അവര്‍ക്ക് കുട്ടികളുമുണ്ടായിരിക്കാം. അങ്ങനെ അവര്‍ക്ക് കുടുംബത്തെ നിയന്ത്രിച്ച് മുന്നോട്ട് കൊണ്ടുപോകാനാവും.

3. എന്ത് ചെയ്യരുത് എന്ന തിരിച്ചറിവ്

3. എന്ത് ചെയ്യരുത് എന്ന തിരിച്ചറിവ്

വിവാഹ ജീവിതത്തില്‍ എന്ത് ചെയ്യാം, എന്ത് ചെയ്യരുത് എന്ന ബോധം അവര്‍ക്കുണ്ടാവും. അവര്‍ തങ്ങളുടെ പങ്കാളികളുടെ സ്വാതന്ത്ര്യത്തെ വിലമതിക്കുകയും ദീര്‍ഘായുസ്സുള്ള ശക്തവും സ്നേഹം നിറഞ്ഞതുമായ ഒരു ബന്ധം സാധ്യമാക്കാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുകയും ചെയ്യും.

4. ആശയവിനിമയത്തിന്‍റെ പ്രാധാന്യം മനസിലാക്കുന്നു

4. ആശയവിനിമയത്തിന്‍റെ പ്രാധാന്യം മനസിലാക്കുന്നു

മുമ്പ് വിവാഹം കഴിച്ചിട്ടില്ലാത്തവരില്‍ നിന്ന് വ്യത്യസ്ഥമായി ആരോഗ്യകരമായ ബന്ധത്തിന്‍റെ അടിസ്ഥാനം ശരിയായ ആശയവിനിമയമാണെന്ന് അനുഭവസ്ഥര്‍ക്ക് അറിയാം. അവര്‍ക്ക് എന്താണ് ആവശ്യമെന്നത് സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ട്. കൂടാതെ ആവശ്യങ്ങള്‍ പരിഗണിക്കുകയും ചെയ്യും.

5. അമിത പ്രതീക്ഷകളില്ല

5. അമിത പ്രതീക്ഷകളില്ല

അവര്‍ ഇപ്പോള്‍ ഭാവനകളുടെ ലോകത്തല്ല ജീവിക്കുന്നത്. ദാമ്പത്യബന്ധത്തിന്‍റെ നിലനില്‍പ്പ് ചില ഘടകങ്ങളിലൂന്നിയാണെന്ന് അവര്‍ക്ക് അറിയാം. അമിത പ്രതീക്ഷകള്‍ ആരോഗ്യകരമായ ബന്ധത്തെപ്പോലും നശിപ്പിക്കുമെന്നും അത്തരം പ്രതീക്ഷകള്‍ എങ്ങനെ കുറയ്ക്കാമെന്നും അവര്‍ മനസിലാക്കിയിരിക്കും.

6. കൂടുതല്‍ ജാഗ്രത

6. കൂടുതല്‍ ജാഗ്രത

വിവാഹമോചിതരായവര്‍ പുതിയ ബന്ധത്തില്‍ പങ്കാളിയുടെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയും ജാഗ്രതയുമുള്ളവരായിരിക്കും. അവരുടെ പൂര്‍വ്വാനുഭവങ്ങള്‍ എങ്ങനെ കൂടുതല്‍ സഹകരിച്ച് ജീവിക്കണം എന്ന് അവരെ പഠിപ്പിച്ചിട്ടുണ്ടാവും.

7. സാമ്പത്തിക സ്വാതന്ത്ര്യം

7. സാമ്പത്തിക സ്വാതന്ത്ര്യം

വിവാഹമോചിതരായവര്‍ സ്ഥിരതയുള്ള ജോലിയും, സ്വന്തമായി ഒരു വീടും നേടാന്‍ ശ്രമിക്കും. അവര്‍ സ്വതന്ത്രരുമായിരിക്കും. ഇത് തീര്‍ച്ചയായും ഒരു ഗുണം തന്നെയാണ്.

English summary

Benefits Of Marrying A Divorced Person

Read to know if marrying a divorced person is a fruitfull one. Also, what are the effects of marrying a divorced person.
X
Desktop Bottom Promotion