വിവാഹപ്പിറ്റേന്ന് നവവധുവിന്റെ ചിന്തകള്‍...

By Super

വിവാഹം സ്‌ത്രീകളുടെ ജീവിതത്തില്‍ വലിയ മാറ്റം ആണ്‌ കൊണ്ടു വരുന്നത്‌. വിവാഹശേഷം നവവധുവിന്റെ മനസ്സിലേക്ക്‌ നിരവധി ചിന്തകള്‍ കടന്നു വരും. വിവാഹത്തിന്‌ തയ്യാറെടുക്കുന്നത്‌ സംബന്ധിച്ചുള്ള ചിന്തകള്‍ ഒഴിയുന്നതോടെ മനസ്സിലേക്ക്‌ പുതിയ പല കാര്യങ്ങളും എത്താന്‍ തുടങ്ങും. വിവാഹത്തിന്‌ മുമ്പുണ്ടായിരുന്ന ചിന്തകളാണെങ്കിലും ഇവ മനസ്സില്‍ വിവിധ വികാരങ്ങള്‍ നിറയ്‌ക്കും. വിവാഹ ശേഷം, പെണ്‍ കുട്ടികളുടെ മനസ്സ്‌ ആശങ്ക, ആവേശം, സന്തോഷം, പരിഭ്രമം തുടങ്ങി വിവിധ വികാരങ്ങളാല്‍ നിറഞ്ഞിരിക്കും.

വധുവാകാനുള്ള തയ്യാറെടുപ്പിലാണെങ്കില്‍ വിവാഹ ശേഷമുള്ള ദിവസം നിങ്ങളുടെ മനസ്സിലേക്ക്‌ എത്താവുന്ന ചില ചിന്തകള്‍ എന്തെല്ലാമാണന്ന്‌ നോക്കാം

1. ഞാന്‍ കൃത്യ സമയത്താണോ എഴുന്നേറ്റത്‌?

1. ഞാന്‍ കൃത്യ സമയത്താണോ എഴുന്നേറ്റത്‌?

രാവിലെ ഉണര്‍ന്നാല്‍ ആദ്യം മനസ്സിലെത്തുന്ന ചിന്ത ഇതായിരിക്കും- "ഞാന്‍ അധികം താമസിച്ചല്ല എഴുന്നേറ്റതെന്ന്‌ കരുതുന്നു" . രാവില താമസിച്ചേഴുന്നേറ്റ്‌ ഭര്‍ത്താവിന്റെ വീട്ടുകാരുടെ മനസ്സില്‍ മോശം ധാരണ ഉണ്ടാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുകയില്ല. ഏറ്റവും അവസാനം എഴുന്നേറ്റ ആളന്ന ചിന്ത പോലും നിങ്ങളുടെ മനസ്സിനെ കുറച്ച്‌ നേരത്തേക്ക്‌ വല്ലാതെ ശല്യപ്പെടുത്തും. അടുത്തതായി എന്തു ചെയ്യണമെന്നതിനുള്ള സൂചന നഷ്ടപ്പെടുത്തരുത്‌. ഇതിന്‌ തൊട്ടു പിന്നാലെ മനസ്സില്‍ വരുന്ന ചിന്ത അതായിരിക്കും.

2. ഞാന്‍ ശരിയായ തീരമാനമാണ്‌ എടുത്തതെന്ന്‌ കരുതുന്നു

2. ഞാന്‍ ശരിയായ തീരമാനമാണ്‌ എടുത്തതെന്ന്‌ കരുതുന്നു

നിങ്ങളുടെ വിവാഹം കഴിഞ്ഞു , എന്നെന്നേക്കുമായി. ദീര്‍ഘകാലമായി നിങ്ങള്‍ കാത്തിരുന്നതായിരിക്കും ഇത്‌. എന്നിരുന്നാലും , ശരിക്കും യോജിച്ച ആളെ തന്നെ ആണോ കണ്ടെത്തിയത്‌ എന്ന ചിന്ത ചിലപ്പോള്‍ ഈ സമയത്ത്‌ മനസ്സില്‍ ഉയര്‍ന്ന്‌ വരും. അതുകൊണ്ട്‌ താത്‌കാലികമായി ഉണ്ടാകുന്ന ഇത്തരം ആഘാതങ്ങളെ നേരിടാന്‍ തയ്യാറായിരിക്കുംക.

3. എല്ലാ വളരെ പെട്ടെന്നാണ്‌ സംഭവിച്ചത്‌

3. എല്ലാ വളരെ പെട്ടെന്നാണ്‌ സംഭവിച്ചത്‌

ദൈവമേ! ഞാന്‍ ശരിക്കും വിവാഹിതയായിരിക്കുന്നു! കഴിഞ്ഞ ആറ്‌ മാസം പെട്ടെന്ന്‌ പോയി . വിവാഹം കഴിഞ്ഞ ദിവസം തീരുമാനിച്ച പോലെ തോന്നുന്നു. അച്ഛനമ്മമാരെ കൂടാതെ എനിക്ക്‌ നിലനില്‍ക്കാന്‍ കഴിയുമെന്ന്‌ തോന്നുന്നു. ഭര്‍ത്താവിനോടൊപ്പം സന്തോഷത്തോടെ ഇരിക്കുമ്പോഴും വിവാഹ ശേഷമുള്ള തൊട്ടടുത്ത ദിവസം ഇത്തരത്തില്‍ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ചിന്തകള്‍ നിങ്ങളുടെ മനസ്സില്‍ വന്നു പോകാം.

4. ഞാന്‍ എന്ത്‌ ധരിക്കും?

4. ഞാന്‍ എന്ത്‌ ധരിക്കും?

നിറയെ അലങ്കാരങ്ങളും ചമയങ്ങളുമുള്ള വസ്‌ത്രങ്ങള്‍ ധരിക്കേണ്ട ആവശ്യമില്ല എന്ന തിരിച്ചറിവ്‌ നിങ്ങള്‍ക്ക്‌ ആശ്വാസം നല്‍കും. എന്നാല്‍ , അതേ സമയം തന്നെ പുതിയ വീട്ടില്‍ ഏത്‌ തരത്തില്‍ വസ്‌ത്രധാരണം നടത്തണം എന്ന ചിന്തയും ഉയര്‍ന്ന്‌ വരും. എപ്പോള്‍ എന്തെടുത്താലും കൂട്ടത്തില്‍ ചില ചോദ്യങ്ങളും ഒപ്പം സ്വയം ചോദിക്കും. ഉദാഹരണത്തിന്‌, നവ വധു എന്ന നിലയില്‍ ഇതാണോ ഏറ്റവും നല്ലത്‌?

ഇത്‌ വളരെ സാധാരണമായി പോയോ? തുടങ്ങിയ ചോദ്യങ്ങള്‍. വാങ്ങാനുള്ള പട്ടികയില്‍ എന്തെല്ലാം വേണമെന്ന്‌ ഇപ്പോള്‍ നിങ്ങള്‍ക്കറിയാം എന്ന്‌ കരുതുന്നു.

5. ഞാന്‍ ശരിക്കുള്ള ഞാനായി

5. ഞാന്‍ ശരിക്കുള്ള ഞാനായി

വിവാഹ ചടങ്ങുകളെല്ലാം തീരുന്നതോടെ നിങ്ങള്‍ ശരിക്കും ആശ്വസിക്കും. എല്ലാവരോടും ചിരിച്ചു കാണിച്ചും അപരിചിതരെ പോലും അഭിവാദനം ചെയ്‌തും മടുത്ത സ്ഥിതിക്ക്‌ പ്രത്യേകിച്ചും. ഇനി എന്താണ്‌? എന്ന ചിന്തയും ചുറ്റും നടക്കുന്നതിനെ കുറിച്ച്‌ ഉത്‌കണ്‌ഠപെടുന്നതിന്‌ പകരം ജീവിതത്തിന്റെ പുതിയ ഘട്ടം ആസ്വദിക്കാന്‍ തുടങ്ങുന്നതും മനസ്സില്‍ ആനന്ദം നിറയ്‌ക്കും.

6. അവര്‍ക്ക്‌ എന്നെ ഇഷ്ടപ്പെടുമെന്ന്‌ കരുതുന്നു

6. അവര്‍ക്ക്‌ എന്നെ ഇഷ്ടപ്പെടുമെന്ന്‌ കരുതുന്നു

ഭര്‍ത്താവിന്റെ വീട്ടുകാരുടെ മുമ്പില്‍ ആദ്യം ദിവസം തന്നെ നല്ല മതിപ്പുണ്ടാക്കാന്‍ കഴിയുമെന്ന്‌ കരുതുന്നു. അവര്‍ എന്നെ ഇഷ്ടപ്പെടുമെന്നാണ്‌ വിശ്വാസം. ഉച്ചഭക്ഷണത്തിന്‌ ഞാന്‍ ഉണ്ടാക്കുന്നത്‌ അവര്‍ക്ക്‌ ഇഷ്ടപ്പെടില്ലേ? നിങ്ങള്‍ക്ക്‌ അര്‍ത്ഥം മനസ്സിലായന്നു കരുതുന്നു.

7. ഫേസ്‌ബുക്കിലെ സ്റ്റാറ്റസ്‌ മാറ്റേണ്ട സമയമാണിത്‌

7. ഫേസ്‌ബുക്കിലെ സ്റ്റാറ്റസ്‌ മാറ്റേണ്ട സമയമാണിത്‌

കഴിഞ്ഞ കുറെ ദിവസങ്ങള്‍ വളരെ തിരക്കേറിയതായിരുന്നു, അടുത്ത ഏതാനം ആഴ്‌ചകളും അങ്ങനെ ആയിരിക്കും. എന്നാലും, ഫേസ്‌ബുക്കിലെ ബന്ധത്തെ സംബന്ധിക്കുന്ന സ്റ്റാറ്റസ്‌ മാറ്റാന്‍ കുറച്ച്‌ സമയം കണ്ടെത്തണം. ഇത്‌ മാത്രമല്ല നിങ്ങള്‍ ചിന്തിക്കുന്നത്‌ എന്ന്‌ ഉറപ്പാണ്‌, എന്നാല്‍, നിങ്ങളുടെ ആഢംബരപൂര്‍ണമായ വിവഹ ആഘോഷങ്ങളെ കുറിച്ച്‌ ലോകത്തോട്‌ പറയാന്‍ ഏറെ ആവേശം ഉണ്ടായിരിക്കും.

8. ഇത്‌ മധുവിധുവിനുള്ള സമയം

8. ഇത്‌ മധുവിധുവിനുള്ള സമയം

വിവാഹം കഴിയുന്നതോടെ ഒഴിവ്‌ദിനത്തിന്റെ ഭാവം നിറയും. നിങ്ങളും വ്യത്യസ്‌തരല്ല, ഇത്‌ നിങ്ങളില്‍ ആവേശം ഉണര്‍ത്തും. പങ്കളിക്കൊപ്പം മനോഹരമായ സ്ഥലത്താണന്ന്‌ സങ്കല്‍പിക്കാന്‍ തുടങ്ങുകയും ഇത്‌ നിങ്ങള്‍ക്ക്‌ സന്തോഷം നല്‍കുകയും ചെയ്യും. അങ്ങനെ അല്ലേ?

9. ഞാന്‍ വിവാഹിതയാണ്‌. ശരിക്കും!

9. ഞാന്‍ വിവാഹിതയാണ്‌. ശരിക്കും!

അവസാനം തിരിച്ചറിവിന്റെ സമയം എത്തിയിരിക്കുകയാണ്‌. തിരക്കേറിയ ദിവസങ്ങള്‍ കാരണം ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ട വലിയ മാറ്റത്തെ കുറിച്ച്‌ ചിന്തിക്കാന്‍ നിങ്ങള്‍ സമയം ലഭിച്ചിട്ടുണ്ടാവില്ല. എന്നാല്‍, അതിനുള്ള സമയം ആയിരിക്കുകയാണിപ്പോള്‍.

X
Desktop Bottom Promotion