Latest Updates
-
മുംബൈയിൽ എലിപ്പനി ഭീഷണി; മഴവെള്ളത്തിലൂടെ നടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം! -
ഗുരു അസ്തമയം: വിവാഹവും വസ്തു ഇടപാടുകളും ഓഗസ്റ്റ് വരെ മാറ്റിവെക്കണോ? അറിയേണ്ടതെല്ലാം -
ഇന്ന് രാത്രി ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 60 മണിക്കൂർ നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടവ -
കർക്കടക സംക്രാന്തി: 5 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം, അപ്രതീക്ഷിത ധനനേട്ടവും കരിയർ വളർച്ചയും ഉറപ്പ് -
ഗുരുപുഷ്യമി യോഗം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യം തേടിയെത്തുന്നത് ആർക്കൊക്കെ? -
ചന്ദ്രദർശനം: ഐശ്വര്യവും ഭാഗ്യവും തേടിയെത്തും, ഈ സമയത്ത് ചന്ദ്രനെ കണ്ടാൽ ജീവിതം മാറും! -
കടുത്ത ചൂടും ഈർപ്പവും; ചർമ്മവും തലയോട്ടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം!
വിവാഹശേഷം ഉടന്‍ ഈ സംസാരം വേണ്ടാ....
വിവാഹബന്ധം ദീര്‍ഘകാലം നിലനില്ക്കാന് അതിന് ശക്തമായ അടിത്തറ ഉണ്ടായിരിക്കണം. വിവാഹത്തിന്റെ ആദ്യ നാളുകള്‍ മുതല്‍ നിങ്ങള്‍ വളര്‍ത്തിയെടുക്കുന്ന ബന്ധമാണ് ഇത് രൂപപ്പെടുത്തുന്നത്. കാലം മുന്നോട്ട് പോകുമ്പോള്‍ സത്യസന്ധത, കടപ്പാട്, സ്നേഹം, സമര്‍പ്പണം എന്നിവ വഴി പരസ്പരബന്ധം കൂടുതല്‍ ദൃഡമാകും. നല്ല ദാമ്പത്യത്തിന് തുറന്ന ആശയവിനിമയം നടത്തേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്.
ചില സംഭാഷണങ്ങള്‍ പരസ്പരമുള്ള അടുപ്പം വര്‍ദ്ധിപ്പിക്കുമ്പോള്‍ ചിലത് അകല്‍ച്ചക്ക് ഇടയാക്കും. അതുകൊണ്ട് തന്നെ ചില കാര്യങ്ങള്‍ വിവാഹത്തിന് ശേഷം പരസ്പരം ചര്‍ച്ച ചെയ്യാന്‍ പാടില്ല. അത്തരത്തിലുള്ള ചില കാര്യങ്ങള്‍ അറിയുക.

1. വിവാഹത്തിന്റെ ചെലവുകള്‍
പത്തില്‍ ഒമ്പത് പ്രശ്നങ്ങളും സൃഷ്ടിക്കുന്നത് പണമാണ്. അപ്പോള്‍ പിന്നെ അത് സംബന്ധിച്ച് വിവാഹ ശേഷം എന്തിനാണ് നിങ്ങള്‍ സംസാരിക്കുന്നത്? ആരാണ് വിവാഹത്തിന് കൂടുതല്‍ പണം ചെലവഴിച്ചത് എന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല.

2. ബന്ധുക്കളെ സംബന്ധിച്ച പരാമര്‍ശം
വിവാഹം കഴിഞ്ഞ ഉടനെ, പങ്കാളിക്ക് അവരുടെ ഏതൊക്കെ ബന്ധുക്കളുമായാണ് കൂടുതല്‍ അടുപ്പം എന്ന് നിങ്ങള്‍ക്ക് അറിവുണ്ടാവുകയില്ല. ബന്ധുക്കളെയും അവരുടെ രൂപഭാവങ്ങളെയും സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നത് രസകരമാണെങ്കിലും പങ്കാളിയുമായി അത് ചര്‍ച്ച ചെയ്യുന്നത് ആശാസ്യമാകില്ല.

3. പങ്കാളിയെ താരതമ്യപ്പെടുത്തുക
വിവാഹം കഴിഞ്ഞാലുടന്‍ ചെയ്യാന്‍ പാടില്ലാത്ത ഒരു കാര്യമാണ് മുന്‍ പങ്കാളിയുമായി താരതമ്യപ്പെടുത്തുക എന്നത്. മുന്‍ ബന്ധത്തെ സംബന്ധിച്ച് നിങ്ങള്‍ക്ക് വികാരങ്ങളൊന്നും ബാക്കിയില്ലെങ്കില്‍ പഴയ പങ്കാളിയുടെ മേന്മ സംബന്ധിച്ച് സംസാരിക്കുക എന്ന വിഡ്ഡിത്തത്തിന് മുതിരില്ല. ഇങ്ങനെ ചെയ്യുന്നത് ഭാര്യയില്‍ അസൂയ മാത്രമല്ല വഞ്ചിക്കപ്പെട്ടുവെന്ന തോന്നലും, മനോവേദനയും ഉണ്ടാക്കുകയും ആത്മവിശ്വാസം നഷ്ടപ്പെടാന്‍ ഇടയാക്കുകയും ചെയ്യും.

4. അല്പ സമയത്തെ ഇടവേള
എന്തിനാണ് വിവാഹത്തിന് ശേഷം അല്പ സമയത്തെ ഇടവേള? നിങ്ങള്‍ രണ്ട് പേരും ഒരു യാത്ര ആരംഭിക്കുകയാണ്. എന്തെങ്കിലും നിങ്ങളെ ശല്യപ്പെടുത്തുകയോ, അസ്വസ്ഥപ്പെടുത്തുകയോ ചെയ്യുന്നുണ്ടെങ്കില്‍ സമയം ആവശ്യപ്പെടുകയല്ല, കാര്യം തുറന്ന് പറയുകയാണ് വേണ്ടത്. നിങ്ങളുടെ പങ്കാളിയാണ് നിങ്ങളുടെ തുണയും, ജീവിതത്തിലെ ഏറ്റവും നല്ല സുഹൃത്തും എന്ന് മനസിലാക്കുക.

5. പങ്കാളിയുടെ സുഹൃത്തുക്കളെ വിമര്‍ശിക്കുക
നിങ്ങളുടെ സുഹൃത്തുക്കള്‍ നിങ്ങള്‍ക്ക് പ്രിയപ്പെട്ടവരാകുന്നത് പോലെ തന്നെയാണ് പങ്കാളിയെ സംബന്ധിച്ച് അവരുടെ സുഹൃത്തുക്കളും. വിവാഹം കഴിഞ്ഞ ഉടനേ അവരെക്കുറിച്ച് മോശമായോ, വിമര്‍ശിച്ചോ സംസാരിക്കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുക. നിങ്ങള്‍ അവരെ വളരെ നേരത്തെ തന്നെ കുറ്റം വിധിക്കുകയാവും, അല്ലെങ്കില്‍ അവര്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തന്നെയും പങ്കാളിയുടെ സുഹൃത്തുക്കളെ സംബന്ധിച്ച് മോശമായ അഭിപ്രായം പറയരുത്. സംസാരിക്കുന്നതിന് മുമ്പ് എന്താണ് പറയുന്നത് എന്ന് സ്വയം വിലയിരുത്തുക.

6. അമിതമായ സ്വയം പര്യാപ്തത
വിവാഹ ജീവിതത്തില്‍ നിങ്ങള്‍ ഒരു ടീമായാണ് പ്രവര്‍ത്തിക്കുക. ചുമതലകളും ഉത്തരവാദിത്വങ്ങളും പരസ്പരം വിഭജിക്കും. ജീവിതം രണ്ട് പേര്‍ക്കും എളുപ്പമാക്കുകയാണ് ലക്ഷ്യം. വിവാഹശേഷം അമിതമായ സ്വയം പര്യാപ്തതക്ക് ശ്രമിക്കുന്നത്, "ഞാന്‍ എന്റെ കാര്യം ചെയ്തുകൊള്ളാം" അല്ലെങ്കില്‍ "എനിക്ക് ഇത് തനിയെ ചെയ്യാനാവും, നീ ഇടപെടേണ്ട" എന്ന് പറയുന്നതിന് സമാനമാണ്. ഇത്തരത്തിലുള്ള പെരുമാറ്റം നിങ്ങള്‍ ഒരേ തരത്തിലുള്ളവരല്ല എന്ന തോന്നലുണ്ടാക്കും.

7. "എന്റെ മാതാപിതാക്കള്‍ക്ക് നിന്നെ ഇഷ്ടമായിരുന്നില്ല"
നിങ്ങളുടെ മാതാപിതാക്കള്‍ക്ക് ഈ വിവാഹത്തില്‍ താല്പര്യമില്ലായിരുന്നെങ്കില് പിന്നെ എന്തിനാണ് നിങ്ങള്‍ അതിന് സമ്മതിച്ചത്?. ഇത്തരം പ്രസ്താവനകള്‍ ബന്ധത്തില്‍ ഗുരുതരമായ തകരാറുകളുണ്ടാക്കും. വിവാഹത്തിന് മുമ്പ് സംഭവിച്ചവയെല്ലാം ഭൂതകാലമാണ്. അതുകൊണ്ട് തന്നെ അത്തരം പ്രസ്താവനകള്‍ നടത്താതിരിക്കുക.

8. പങ്കാളിയുടെ ജോലിയോടുള്ള താല്പര്യമില്ലായ്മ
പങ്കാളിയുടെ ജോലിയോട് നിങ്ങള്‍ക്ക് താല്പര്യമില്ലെങ്കിലും വിവാഹം കഴിഞ്ഞ ഉടന്‍ തന്നെ ഇക്കാര്യം പറയരുത്. അവര്‍ തങ്ങളുടെ ജോലി ഇഷ്ടപ്പെടുന്നുണ്ടോ ഇല്ലയോ എന്ന് ആദ്യം മനസിലാക്കുക. ഇല്ലെങ്കില്‍ എന്താണ് അതിന് പിന്നിലുള്ള കാരണം? അവര്‍ക്ക് ആ ജോലി ഇഷ്ടമാണെങ്കില്‍ നിങ്ങള്‍ അത് വെറുക്കാനുള്ള കാരണം എന്താണ്? ആരോഗ്യകരമായ രീതിയില്‍ തുറന്ന് ചര്‍ച്ച ചെയ്യുന്നത് പരസ്പരം മനസിലാക്കാന്‍ സഹായിക്കും.



Click it and Unblock the Notifications