Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
ഭാര്യ നിങ്ങളെ നിയന്ത്രിക്കുന്ന വഴികള്‍!
ഭാര്യയും ഗേള്‍ ഫ്രണ്ടുമൊക്കെ പൂര്‍ണ്ണമായും നിങ്ങളുടെ നിയന്ത്രണത്തിലാണെന്ന് കരുതുന്നുണ്ടോ? വീണ്ടും ആലോചിച്ച് നോക്കുക. സ്ത്രീകള്‍ തങ്ങളുടെ ബന്ധങ്ങള്‍ വളരെ ഗൂഡമായാണ് നിയന്ത്രിക്കുന്നത്.
യഥാര്‍ത്ഥത്തില്‍ മിക്കപ്പോഴും ഭാര്യമാര്‍ തങ്ങളെ നിയന്ത്രിക്കുന്നുണ്ട് എന്ന സൂചന പുരുഷന്മാര്ക്ക് ലഭിക്കില്ല. അവര്‍ സ്വയം ബോസാണെന്ന് വിചാരിക്കുമെങ്കിലും സംഗതി വിപരീതമായിരിക്കും.
സ്ത്രീകള്‍ വിദഗ്ദമായി നിയന്ത്രണം സാധ്യമാക്കുന്ന ചില രീതികള്‍ പരിചയപ്പെടുക. ഇത് നോക്കി നിങ്ങളും നിയന്ത്രിക്കപ്പെടുന്നുണ്ടോ എന്ന് മനസിലാക്കാം.ഇവിടെ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം

നിങ്ങളാണ് ബോസ്
ഏത് സാഹചര്യവും നിയന്ത്രിക്കാനുള്ള മാര്‍ഗ്ഗം എന്നത് ശ്രദ്ധ വ്യതിചലിപ്പിക്കലാണ്. സ്ത്രീകള്‍ നിങ്ങളെ ബോസായി പരിഗണിക്കുന്നതായി തോന്നിപ്പിച്ച് യഥാര്‍ത്ഥ കാര്യത്തില്‍ നിന്ന് നിങ്ങളുടെ ശ്രദ്ധ തിരിക്കും.

ഉദാഹരണങ്ങള്‍
നിങ്ങളുടെ ഗേള്ഫ്രണ്ടോ ഭാര്യയോ മറ്റേതെങ്കിലും ദമ്പതികളെക്കുറിച്ച് ഉദാഹരണമായി പറയുന്നുവെങ്കില്‍ അവര്‍ നിങ്ങള്‍ക്ക് ഒരു സന്ദേശം നല്കാന് ശ്രമിക്കുകയാണ്.

ആഭ്യന്തരമന്ത്രി
മിക്ക സ്ത്രീകളും വീട്ടുകാര്യങ്ങള്‍ നിയന്ത്രിക്കുന്ന കാര്യത്തില്‍ താല്പര്യക്കൂടുതല് കാണിക്കും. നിങ്ങളെ എപ്പോഴാണ് അടുക്കളക്ക് പുറത്താക്കുക എന്ന് പോലും അറിയാനാവില്ല. അതുകൊണ്ട് വീട്ടുകാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ പങ്ക് വേണമെന്നുണ്ടെങ്കില്‍ മര്യാദയോടെ നടന്നുകൊള്ളുക.

ആവശ്യമുള്ളപ്പോള്‍ ദയനീയത
ഒരു വിലയില്ലാത്ത സാധനം എന്ന പോലെ പെരുമാറലാണ് സ്ത്രീകളുടെ ഏറ്റവും വലിയ ആയുധങ്ങളിലൊന്ന്. ചില സമയത്ത് ആധുനിക കാലത്തെ ധീരവനിതയാകുമെങ്കില്, എന്തെങ്കിലും സഹായം ചെയ്ത് കിട്ടേണ്ടി വരുമ്പോള്‍ സഹായം തേടുന്ന ദുരിതമനുഭവിക്കുന്ന സ്ത്രീയായും മാറും.

കണ്ണീരിനെ ഭയപ്പെടുക
സ്ത്രീകള്‍ തങ്ങളുടെ കാര്യങ്ങള്‍ക്കായി കരയുന്നത് സാധാരണമാണ്. ഒരു സ്ത്രീയുടെ കണ്ണീരിന് പുരുഷനെ ഏറെ സ്വാധീനിക്കാനാവും. കരച്ചില് ഫലപ്രദമാകുമെന്നും ഏത് പ്രശ്നത്തില്‍ നിന്നും രക്ഷപെടാനുതകുന്ന മാര്‍ഗ്ഗമാണെന്നും സ്ത്രീകള്‍ക്ക് അറിയാം.

പറയാത്ത ഭീഷണികള്‍
വെല്ലുവിളിക്കുന്ന വാക്കുകളൊന്നും പ്രയോഗിക്കാതെ തന്നെ പുരുഷനെ ഭീഷണിപ്പെടുത്താനുള്ള കഴിവ് സ്ത്രീകള്‍ക്കുണ്ട്. അവള്‍ക്ക് വിവാഹം ചെയ്യണമെന്ന് ആഗ്രഹം ഉണ്ടാവുകയും, നിങ്ങള്‍ അതിനെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടുമില്ലെങ്കില് തനിക്ക് വേറെ ആലോചനകള്‍ വരുന്നുണ്ടെന്നും, വേഗം തീരുമാനമെടുക്കണമെന്നും തന്ത്രപരമായി അവള് ആവശ്യപ്പെടും.

തൃപ്തിപ്പെടുത്തലോ സുഖിപ്പിക്കലോ?
സ്ത്രീകള്‍ പുരുഷന്മാരേക്കാള് പൊതുവെ നീരീക്ഷണപാടവം കൂടുതലുള്ളവരാണ്. നിങ്ങളെന്താണ് ഇഷ്ടപ്പെടുന്നത്, ഇഷ്ടപ്പെടാത്തത് എന്നൊക്കെ അവള്‍ക്ക് അറിയാം. ശരിയായ കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ നിങ്ങളെ തൃപ്തിപ്പെടുത്തി നിയന്ത്രിക്കാന്‍ അവള്‍ക്ക് അറിയാം.



Click it and Unblock the Notifications
