Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
കല്യാണപ്പെണ്ണേ, ഇതൊന്നും വേണ്ടാ.....
വിവാഹ ദിനത്തില്‍ വധു ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട്. അതിഥികള്‍ക്ക് മുമ്പില്‍ അന്തസ്സ് നിലനിര്‍ത്താന്‍ ഇത് സഹായിക്കും. വിവാഹ ദിനം ഏറ്റവും സന്തോഷകരമായിരിക്കാന്‍ താഴെ പറയുന്ന ചില കാര്യങ്ങള്‍ക്ക് ശ്രദ്ധ നല്‍കുക.
ഭാവിവരന് ഉണ്ടാവേണ്ട ഗുണങ്ങള്‍
വിവാഹ ദിനം വധു ചെയ്യാന്‍ പാടില്ലാത്ത 7 കാര്യങ്ങളാണ് താഴെ പറയുന്നത്

മുന്‍ കാമുകനെ ക്ഷണിക്കരുത്
എത്ര അടുപ്പം ഉണ്ടായിരുന്നുവെങ്കിലും നിങ്ങളുടെ വിവാഹത്തിന് മുന്‍ കാമുകനെ ക്ഷണിക്കരുത്. ക്ഷണിക്കാതെ തന്നെ വരികയാണെങ്കില്‍ സംസാരിക്കാനായി പോകാതിരിക്കുക.

മദ്യപിക്കരുത്
വിവാഹ ദിനത്തില്‍ സുബോധത്തോടെ ഇരിക്കുക എന്നത് പ്രധാനമാണ്. മദ്യത്തിന് നിങ്ങള്‍ പണം നല്കുന്നു എന്ന് കരുതി അതില്‍ നീന്തികുളിക്കേണ്ട ആവശ്യമില്ല. വിവാഹ ദിനത്തില്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളില്‍ ഒന്നാണിത്.

മേക്അപ് അമിതമാകരുത്
മേക്അപ് നിങ്ങളുടെ ആകര്‍ഷണീയതയും സൗന്ദര്യവും മെച്ചപ്പെടുത്താന്‍ സഹായിക്കും. എന്നാല്‍ മേക് അപ് അമിതമാകുന്നത് നിങ്ങളുടെ സ്വാഭാവിക സൗന്ദര്യം നശിപ്പിക്കും. അതിനാല്‍ അമിതമായി മേക്അപ് ചെയ്യുന്നത് ഒഴിവാക്കുക.

ശാന്തമായിരിക്കുക
വിവാഹ ദിനത്തില്‍ ശാന്തമായിരിക്കാന്‍ ശ്രദ്ധിക്കുക. നിരവധി കാര്യങ്ങളില്‍ ശ്രദ്ധ ചെല്ലേണ്ടതായി വരുമെങ്കിലും പ്രസന്നമായി ശാന്തതയോടെ ഇരിക്കാന്‍ ശ്രമിക്കുക.

വിഷമിക്കരുത്
വിവാഹ ദിവസം ഒരു കാര്യത്തിലും വിഷമിക്കരുത്. ഇത് ആ ദിവസത്തെ പൂര്‍ണമായി നശിപ്പിക്കും. നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടാവുകയാണെങ്കില്‍ പരിഹാരം കാണാന്‍ ആരുടെയെങ്കിലും സഹായം തേടുക.

അമിതമായി കഴിക്കരുത്
വിവാഹദിനത്തില്‍ അമിതമായി കഴിക്കരുത്. വയറിന് അസ്വസ്ഥത, മനംപുരട്ടല്‍ , വയര്‍ വീര്‍ക്കല്‍ പോലെ വിവിധ ദഹന പ്രശ്നങ്ങള്‍ക്ക് ഇത് കാരണമാകും.

പരാതി പറയരുത്
വിവാഹ ദിനത്തില്‍ എല്ലാ കാര്യത്തിലും പരാതി പറയുന്നത് ഒഴിവാക്കാന്‍ വധു ശ്രദ്ധിക്കണം. നിങ്ങളുടെ എല്ലാ ചലനങ്ങളും അതിഥികളെല്ലാം ശ്രദ്ധിക്കുന്നുണ്ട് എന്ന ഓര്‍മ്മ ഉണ്ടായിരിക്കണം.



Click it and Unblock the Notifications
