Latest Updates
-
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ -
അന്താരാഷ്ട്ര യോഗാ ദിനം: കരീനയും കീർത്തിയും പിന്തുടരുന്ന ഈ 12 മിനിറ്റ് വർക്കൗട്ട് ശീലമാക്കിയാൽ മാറ്റം ഉറപ്പ്! -
ജൂൺ 22-ന് അപൂർവ്വ സരസ്വതി യോഗം: ബുധൻ, വ്യാഴം, ശുക്രൻ ഒന്നിക്കുമ്പോൾ ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം -
2026 ജൂൺ 21: അന്താരാഷ്ട്ര യോഗ ദിനത്തിൽ അപൂർവ്വ രാജയോഗം; ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാ ദിനത്തിൽ 12 രാശിക്കാർക്കും ഭാഗ്യദിനം: ഇന്നത്തെ രാശിഫലവും ഭാഗ്യനിറങ്ങളും അറിയാം -
അന്താരാഷ്ട്ര യോഗാ ദിനം 2026: ഈ നക്ഷത്രക്കാർക്ക് ഭാഗ്യകാലം, കരിയറിലും സമ്പത്തിലും നേട്ടമുണ്ടാക്കാൻ ചെയ്യേണ്ടതെന്ത്? -
ജൂൺ 20 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിൽ വൻ മാറ്റങ്ങൾ വരാൻ സാധ്യത! -
ലോക സംഗീത ദിനം: പാട്ടുകൾക്കൊപ്പം ചുവടുവെച്ച് കലോറി എരിച്ചുകളയാം; ഈ 'ദേശി ഡാൻസ് കാർഡിയോ' പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി വ്രതം: ഇന്ന് മുരുക ഭക്തർക്ക് അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
കാലാവസ്ഥാ മാറ്റം: തൊണ്ടവേദനയും ചുമയും വിട്ടുമാറുന്നില്ലേ? വീട്ടിലുണ്ട് ഈ അത്ഭുത പ്രതിവിധികൾ!
സ്ത്രീ പറയാനാഗ്രഹിയ്ക്കും സെക്സ് രഹസ്യങ്ങള്‍
ലൈംഗികതയില്‍ പുരുഷനും സ്ത്രീയ്ക്കും തുല്യ പങ്കാണുള്ളത്. എങ്കിലും ഇവരുടെ ആഗ്രഹങ്ങളും വികാരങ്ങളും പെരുമാററവുമെല്ലാം വ്യത്യസ്തവുമായിരിയ്ക്കും.
തങ്ങളുടെ പങ്കാളികള്‍ അറിയണമെന്ന് സ്ത്രീകള്‍ ആഗ്രഹിക്കുന്ന ചില ലൈംഗിക രഹസ്യങ്ങളുണ്ട്. അവര്‍ തുറന്ന് പറയാന്‍ മടിക്കുന്ന അത്തരം ഏഴ് രഹസ്യങ്ങള്‍ അറിയുക.

നല്ല സംഭാഷണം നല്ല ഉത്തേജകമാണ്
പല സ്ത്രീകളും സംസാരം കാമോദ്ദീപനത്തിന് സഹായിക്കുമെന്ന് മനസിലാക്കുന്നവരാണ്. അവരെ സംബന്ധിച്ച് സംസാരവും പ്രണയവും വളരെ പ്രധാനമാണ്. നടത്തത്തിനിടെ അല്ലെങ്കില്‍ റിലാക്സ് ചെയ്യുന്നതിനിടെ സംസാരിക്കുന്നത് ഉദ്ദീപനത്തിന് സഹായിക്കും. ഒരു പുരുഷന് തന്റെ സ്ത്രീയോട് താന്‍ അവളെ എത്രത്തോളം സ്നേഹിക്കുന്നു എന്ന് പറയുന്നത് ലൈംഗികബന്ധത്തിന്െ സമയത്തും താന്‍ മാനസികമായി അവള്‍ക്കൊപ്പമുണ്ട് എന്ന് ഉറപ്പ് നല്‍കുന്നതാണ്.

സൗന്ദര്യം സംബന്ധിച്ച ഉത്കണ്ഠ
ഏറെക്കാലമായി ഒരുമിച്ച് ജീവിക്കുന്ന ദമ്പതികളില്‍, സ്ത്രീകള്‍ക്ക് തങ്ങളുടെ വശീകരണശേഷി കുറഞ്ഞോ എന്ന സംശയം ഉണ്ടാകാം. അതിനാല്‍ അവര്‍ ഇരുട്ടില്‍ മാത്രമേ വസ്ത്രം മാറ്റുകയുള്ളൂ. ശ്രദ്ധാലുവായ പുരുഷന് ഇത് തിരിച്ചറിയാനാകും. പുരുഷന് എങ്ങനെയാണ് കിടക്കയില്‍ പരിഗണിക്കുന്നത് എന്നതിനെ ആശ്രയിച്ചാവും അവളുടെ പ്രതികരണം. ശ്രദ്ധയില്ലായ്മയും, കടുത്ത ഭാഷയും, പരുക്കന്‍ ശൈലിയും, വിമര്‍ശനവുമൊക്കെ സ്ത്രീയെ സെക്സില്‍ ഉള്‍ച്ചേരുന്നതിനും, ആവേശം അനുഭവിക്കുന്നതിലും നിന്ന് തടയും.

രതിമൂര്‍ച്ഛ അനിവാര്യമല്ല
പല പുരുഷന്മാരും കരുതുന്നത് നല്ല പങ്കാളി സ്ത്രീക്ക് രതിമൂര്‍ച്ഛ നല്കാന് കഴിവുള്ള ആളാണെന്നാണ്. അത് ആഹ്ലാദകരമായ അനുഭവമാണെങ്കിലും അനിവാര്യമല്ല. പല സ്ത്രീകളും രതിമൂര്ച്ഛയിലെത്താനായി പുരുഷന്മാരില് നിന്നോ സ്വയമോ സമ്മര്‍ദ്ദം നേരിടും. ചിലപ്പോള്‍ രതിമൂര്‍ച്ഛക്ക് പകരം രതിപൂര്‍വ്വ കേളികളില്‍ മാത്രമാവും സ്ത്രീക്ക് താല്പര്യം.

ലൈംഗികത ഗൗരവതരമായ പ്രവൃത്തിയാകേണ്ടതില്ല
അനേകം പുരുഷന്മാര് സെക്സിന്റെ കാര്യത്തില്‍ ഗൗരവപ്രകൃതിയുള്ളവരാണ്. അവര്‍ ചിരിക്കാനും, പ്രണയാതുരമായി പെരുമാറാനും, തമാശകള്‍ പറയാനുമൊക്കെ മറന്ന് പോകും. ലാഘവവും, തുറന്ന രസകരമായ വിധത്തിലുള്ള പെരുമാറ്റവും ഒരുമിച്ച് ചെലവഴിക്കുന്ന നിമിഷങ്ങളെ ആഹ്ലാദകരവും റിലാക്സ് ചെയ്യുന്നതുമാക്കും. ഇത് രണ്ട് പേരില്‍ നിന്നും സമ്മര്‍ദ്ദം നീക്കിക്കളയും.

ലൈംഗികേച്ഛയില്ലാത്ത സ്പര്‍ശനവും, ലാളിത്യമുള്ള പെരുമാറ്റവും
സ്ത്രീകള്‍ പ്രണയവും, ലാളനകളും, ചുംബനവുമൊക്കെ ഇഷ്ടപ്പെടുന്നവരാണ്. പല സ്ത്രീകളും പരാതിപ്പെടുന്നത് തങ്ങളുടെ ഭര്ത്താക്കന്മാര് ലൈംഗികബന്ധത്തിന് മുമ്പ് ഇവയൊന്നും ചെയ്യാറില്ല എന്നാണ്. സ്പര്‍ശനത്തിന്റെ ആഹ്ലാദം ഒരു സ്ത്രീ പുരുഷന് അനുഭവവേദ്യമാക്കി നല്‍കണം.

സെക്സിന് ശേഷമുള്ള ശ്രദ്ധ
ലൈംഗികബന്ധം പൂര്‍ത്തിയായാലും സ്ത്രീ പുരുഷനില്‍ നിന്ന് ലാളനകള്‍ ആഗ്രഹിക്കും. പല സ്ത്രീകളും പരാതിപ്പെടുന്ന കാര്യമാണ് ലൈംഗികബന്ധം കഴിഞ്ഞാലുടന്‍ ഭര്ത്താക്കന്മാര് ഉറക്കത്തിലേക്ക് വീഴുന്നുവെന്നത്. ഇത് ശരിയുമാണ്. ലൈംഗികബന്ധത്തിന്റെ സമയത്ത് പുരുഷനിലെ എന്‍ഡോര്‍ഫിന്റെ അളവ് ഉയര്‍ന്ന് നില്ക്കും. സ്ഖലനം കഴിയുന്നതോടെ പുരുഷന് തനിക്ക് നിയന്ത്രിക്കാനാവാത്ത ഒരു അവസ്ഥയിലൂടെ കടന്ന് പോകും.



Click it and Unblock the Notifications