Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഇത്രയും കേട്ടാല് ആരായാലും പ്രതികരിക്കും
നാവാണ് ഈ ലോകത്തിലെ ഏറ്റവും വിഷമുള്ള വസ്തു. ആറാം തമ്പുരാനില് ലാലേട്ടന് പറഞ്ഞ പോലെ കൈവിട്ട ആയുധവും വാ വിട്ട വാക്കും ഒരിക്കലും തിരിച്ചെടുക്കാന് കഴിയാത്തതാണ്.
കാരണം എത്ര ദുഷിച്ച വാക്കു വേണമെങ്കിലും പറഞ്ഞ് കഴിഞ്ഞ് പിന്നെ അതിന്റെ കാര്യത്തില് പശ്ചാത്തപിച്ചിട്ട് കാര്യമില്ല. വിവാഹ മോചനമെന്ന തീരുമാനത്തിനു പിന്നില്...
അതുപോലെ തന്നെയാണ് പലരും കാമുകിയില് നിന്നും ഭാര്യയില് നിന്നും കേള്ക്കാന് ആഗ്രഹിക്കാത്ത ചില കാര്യങ്ങളുണ്ട്. അത്തരത്തില് ഒരു പുരുഷന് സ്ത്രീയില് നിന്ന് കേള്ക്കാന് ആഗ്രഹിക്കാത്ത കാര്യങ്ങള് എന്തൊക്കെയെന്ന് നോക്കാം.

മറ്റുള്ളവരുടെ കുറ്റങ്ങള്
ജോലി കഴിഞ്ഞു വന്നു കയറിയ ഉടനെ തന്നെ ഭാര്യയുടെ പരാതികളും പരിഭവങ്ങളും മറ്റുള്ളവരുടെ കുറ്റങ്ങളും പറയുന്നത് ഒരിക്കലും ഒരു ഭര്ത്താവും കാമുകനും സഹിക്കില്ല. ഇത്തരത്തിലുള്ള സ്ത്രീകളുടെ സ്വഭാവം പലപ്പോഴും പുരുഷന്മാര്ക്ക് അരോചകമായിരിക്കും.

ഭക്ഷണകാര്യത്തിലും നിയന്ത്രണം
പലരും ചോദിക്കുന്ന കാര്യമാണ് ഭക്ഷണം കഴിക്കുമ്പോള് ഇനിയും വേണോ എന്ന കാര്യം. എന്നാല് പല പുരുഷന്മാര്ക്കും ഇത്തരത്തിലുള്ള ചോദ്യങ്ങള് പ്രശ്നം സൃഷ്ടിക്കും.

സൗന്ദര്യ ബോധം
ഏതെങ്കിലും വസ്ത്രം ധരിച്ച് ഇതെങ്ങനെയുണ്ട് ഇതെങ്ങനെയുണ്ട് എന്ന ചോദ്യവും ഇത്തരത്തില് പ്രശ്നമുണ്ടാക്കുന്നതാണ്. നിരന്തരമുള്ള ഈ ചോദ്യം പലപ്പോഴും പല പുരുഷന്മാരേയും ദേഷ്യത്തിലാക്കും.

എപ്പോഴുമുള്ള ഓര്മ്മപ്പെടുത്തല്
ഒരു കാര്യത്തെക്കുറിച്ചു തന്നെ എപ്പോഴും ഓര്മ്മപ്പെടുത്തുന്നത് പലപ്പോഴും പുരുഷന്മാര്ക്കിഷ്ടപ്പെടുന്ന കാര്യമല്ല.

കാമുകിയെക്കുറിച്ച് താരതമ്യം
കാമുകിയേയും തന്നേയും താരതമ്യം ചെയ്യുന്നത് പല ഭാര്യമാരുടേയും സ്വഭാവമാണ്. ഇത്തരത്തിലുള്ള പല താരതമ്യങ്ങളും വിവാഹമോചനത്തിലാണ് എത്താറുള്ളത്.

സ്നേഹക്കുറവിനെക്കുറിച്ചുള്ള സംസാരം
വിവാഹം കഴിഞ്ഞതോടെ നിങ്ങള്ക്കെന്നോടുള്ള സ്നേഹം കുറഞ്ഞു പോയി എന്നി പരാതി പറയുന്ന ഭാര്യമാരെ പലപ്പോഴും ഭര്ത്താക്കന്മാര്ക്കിഷ്ടമല്ല. ഇതുണ്ടാക്കുന്ന പ്രശ്നമാകട്ടെ ഒരിക്കലും തീരുകയില്ല.



Click it and Unblock the Notifications
