For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവാഹ മോചനമെന്ന തീരുമാനത്തിനു പിന്നില്‍...

|

വിവാഹം കഴിഞ്ഞാല്‍ ഒരുമിച്ചു ജീവിച്ചു തുടങ്ങുന്നത് പരസ്പരം മനസ്സിലാക്കിയാവണം എന്നതാണ് അടിസ്ഥാന തത്വം. എന്നാല്‍ പല വിവാഹ ബന്ധങ്ങളും വിവാഹ മോചനത്തിന്റെ വക്കത്തെത്താന്‍ കാരണം പരസ്പര പൊരുത്തമില്ലായ്മയാണ്. ഭര്‍ത്താവിന്റെ പല സ്വഭാവങ്ങളും ഭാര്യയ്ക്ക് ഇഷ്ടമാവണമെന്നില്ല. തിരിച്ചും അങ്ങനെ തന്നെ. എന്തുകൊണ്ട് വിവാഹം ചര്‍ച്ചയാവുന്നു?

എങ്കിലും വിവാഹ മോചനത്തിന്റെ കാര്യത്തില്‍ ഇന്ന് കേരളം മുന്നിട്ടു നില്‍ക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. വിവാഹമോചനത്തിലേക്കെത്തിക്കുന്നത് പലപ്പോഴും നിസ്സാര കാരണങ്ങളായിരിക്കും. എന്തൊക്കെയാണ് ആ കാരണങ്ങള്‍ എന്നു നോക്കാം. പിരിയുന്നതിനു മുന്‍പ് ആലോചിക്കാമായിരുന്നു

കുളികഴിഞ്ഞ് നനഞ്ഞ ടവല്‍ കിടക്കയില്‍

കുളികഴിഞ്ഞ് നനഞ്ഞ ടവല്‍ കിടക്കയില്‍

കുളികഴിഞ്ഞ ശേഷം നനഞ്ഞ ടവല്‍ കിടക്കയില്‍ ഇടുന്നത് സ്ത്രീകളെ സംബന്ധിച്ച് അരോചകവും പുരുഷന്‍മാര്‍ക്ക് യാതൊരു വിധ പ്രശ്‌നവുമില്ലാത്തതാണ്. ഇതിനെച്ചൊല്ലിയുള്ള വഴക്ക് പലപ്പോഴും വിവാഹ മോചനം വരെ എത്താറുണ്ട് എന്നതാണ് സത്യം.

മറ്റുള്ളവരുടെ മുന്നില്‍ വച്ചുള്ള വിമര്‍ശനം

മറ്റുള്ളവരുടെ മുന്നില്‍ വച്ചുള്ള വിമര്‍ശനം

മറ്റുള്ളവരുടെ മുന്നില്‍ വെച്ച് പങ്കാളികള്‍ പരസ്പരം വിമര്‍ശിക്കുന്നതും ഇവര്‍ക്കിടയിലുള്ള പൊരുത്തക്കേടിനെയാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല ഭാര്യയെക്കുറിച്ച് ഭര്‍ത്താവും ഭര്‍ത്താവിനെക്കുറിച്ച് ഭാര്യയും ഇത്തരത്തില്‍ തമാശ പറയുന്നത് പലപ്പോഴും വിവാഹമോചനത്തിലാണ് കലാശിക്കാറുള്ളത്.

 വാഹനം ഓടിക്കുന്നതിലെ അശ്രദ്ധ

വാഹനം ഓടിക്കുന്നതിലെ അശ്രദ്ധ

വാഹനം ഓടിക്കുമ്പോള്‍ ഭര്‍ത്താവിന്റെ ഭാഗത്തുള്ള അശ്രദ്ധ പലപ്പോഴും ഭാര്യമാര്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരിക്കും. തന്റെ പ്രിയപട്ടെവരുടെ ജീവന് ഒരു വിലയും നല്‍കുന്നില്ല എന്ന തോന്നല്‍ പലപ്പോഴും ഭാര്യമാരുടെ ഉള്ളിലുണ്ടാവും.

മറ്റു പെണ്‍കുട്ടികളെ കമന്റടിക്കുന്നത്

മറ്റു പെണ്‍കുട്ടികളെ കമന്റടിക്കുന്നത്

ഭാര്യ കൂടെയുണ്ടെങ്കിലും മറ്റു കുട്ടികളെ കമന്റടിക്കുന്ന ഭര്‍ത്താക്കന്‍മാര്‍ ഒട്ടും കുറവല്ല. അതുകൊണ്ടു തന്നെ ഭാര്യയോടൊപ്പം പുറത്തു പോകുമ്പോള്‍ അല്‍പം ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

സൗന്ദര്യസംരക്ഷണ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ

സൗന്ദര്യസംരക്ഷണ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ

സൗന്ദര്യ സംരക്ഷണ കാര്യത്തില്‍ അമിത ശ്രദ്ധ പുലര്‍ത്തുന്ന ഭര്‍ത്താക്കന്‍മാര്‍ പലപ്പോഴും കുടുംബകാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തിലല്. ഇത് ഭാര്യമാരെ ചൊടിപ്പിക്കുകയും ഇത്തരം ഉത്തരവാദിത്വമില്ലായ്മ പലപ്പോഴും വിവാഹ മോചനത്തിലെത്തുകയും ചെയ്യും.

ഭര്‍ത്താവിന്റെ വൃത്തിയില്ലായ്മ

ഭര്‍ത്താവിന്റെ വൃത്തിയില്ലായ്മ

പല കാര്യങ്ങളിലും വൃത്തിയില്ലാതെ പെരുമാറുന്ന ഭര്‍ത്താക്കന്‍മാര്‍ ഭാര്യമാര്‍ക്ക് എന്നും തലവേദനയായിരിക്കും. ഓഫീസില്‍ നിന്നും വന്ന് സോക്‌സ് പോലും മാറ്റാതെ കട്ടിലില്‍ കയറി കിടക്കുക തുടങ്ങിയ കലാപരിപാടി പലപ്പോഴും ഭാര്യമാര്‍ക്ക് ദേഷ്യപ്പെടാനുള്ള കാരണങ്ങളില്‍ പലതാണ്.

മുന്‍ബന്ധത്തെ വാഴ്ത്തിപ്പറയുക

മുന്‍ബന്ധത്തെ വാഴ്ത്തിപ്പറയുക

തന്റെ മുന്‍ കാമുകനേയോ കാമുകിയേയോ കുറിച്ച് വാഴ്ത്തി പറയുക എന്നതാണ് ഒരു ഭാര്യയ്ക്കും ഭര്‍ത്താവിനും സഹിക്കാന്‍ പറ്റാത്ത കാര്യം. ഇത്തരത്തിലുള്ള സംസാരങ്ങള്‍ പലപ്പോഴും പ്രശ്‌നങ്ങളില്‍ മാത്രമേ അവസാനിക്കൂ.

 മാതാപിതാക്കളോടുള്ള അനാദരവ്

മാതാപിതാക്കളോടുള്ള അനാദരവ്

മാതാപിതാക്കളോട് ആദരവില്ലാതെയുള്ള പങ്കാളിയുടെ പെരുമാറ്റം പലപ്പോഴും ഇരുകൂട്ടരുടേയും ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തും.

സംശയമെന്ന വില്ലന്‍

സംശയമെന്ന വില്ലന്‍

ഭര്‍ത്താവിനെ അല്ലെങ്കില്‍ ഭാര്യയെ എപ്പോഴും സംശയിക്കുന്നതും വിവാഹമോചനത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്. ഭാര്യയെ പുറത്തു പോകാനനുവദിക്കാതെ എപ്പോഴും ചോദ്യശരങ്ങളുന്നയിക്കുന്നതും പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

English summary

10 Things That Instantly Turn Off Women

In the endless list of do's and don't in a relationship, there are some don't that just cannot be ignored!
Story first published: Saturday, October 10, 2015, 10:35 [IST]
X
Desktop Bottom Promotion