Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
പിരിയുന്നതിനു മുന്‍പ് ആലോചിക്കാമായിരുന്നു
വിവാഹവും വിവാഹമോചനവും ഇന്നത്തെ കാലത്ത് പുത്തരിയല്ല. എന്നാല്‍ പലപ്പോഴും വിവാഹം കഴിക്കുന്നതു തന്നെ പിരിയാനാണോ എന്ന നമുക്ക് തോന്നിപ്പോവും. കാരണം അത്തരത്തിലുള്ള വിവാഹങ്ങള്‍ക്ക് ഒരു വര്‍ഷത്തെ പോലും ആയുസ്സുണ്ടാവില്ല എന്നതാണ് സത്യം. മുപ്പതിനു ശേഷം വിവാഹ മോചനം?
വിവാഹമോചനത്തിന്റെ വക്കിലെത്തുമ്പോഴും ആലോചിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഞാന്‍ എന്തിന് വിവാഹം കഴിച്ചു പിരിയാനാണോ എന്ന ചോദ്യം ഓരോരുത്തരും സ്വയം ചോദിച്ചു നോക്കിയാല്‍ മനസ്സിലാവും ചില കാര്യങ്ങള്‍. പ്രേമിച്ചെന്നു കരുതി ഇങ്ങനെ വട്ടാകുമോ?
എങ്കിലും വിവാഹമോചനത്തിനു മുന്‍പ് ആലോചിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

വിവാഹ മോചനത്തെ പേടിക്കണം
വിവാഹ മോചനത്തെ ആണായാലും പെണ്ണായാലും പേടിക്കേണ്ടതാണ്. കാരണം വിവാഹമോചനം കോടതിയിലെത്തുമ്പോള്‍ എതിര്‍കക്ഷി എന്തൊക്കെ ആരോപണങ്ങളാണ് പരസ്പരം ഉന്നയിക്കുക എന്നതാണ് ഏറ്റവും വലിയ പ്രശ്നം. ചിലപ്പോള്‍ സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത കാര്യങ്ങളായിരിക്കും ആരോപിക്കുക.

അവിവേകം
പലപ്പോഴും എടുത്തു ചാട്ടത്തിന്റെ പുറത്താണ് പല വിവാഹ മോചനങ്ങളും നടക്കുന്നത്. എന്നാല്‍ അത് തിരുത്താനോ നല്ല തീരുമാനം എടുത്ത് മുന്നോട്ടു പോവാനോ ഇവര്‍ തയ്യാറാവില്ല. കറിയില്‍ ഉപ്പു കൂടിയാലോ ചായയില്‍ മധുരം കൂടിയാലോ ഉടന്‍ വിവാഹമോചനത്തിലേക്ക് എത്തുന്നതാണ് ഇന്നത്തെ ട്രെന്‍ഡ്.

നിരാശയും പ്രധാന കാരണം
താന്‍ ആഗ്രഹിച്ച പോലുള്ള ജീവിതമല്ല തനിക്ക ലഭിച്ചതെന്ന നിരാശയും വിവാഹമോചനത്തിലേക്ക് നയിക്കും. എന്നാല്‍ ഇതിനെ പിന്നീട് തിരുത്തി വിട്ടുവീഴ്ചയ്ക്ക് ശ്രമിക്കാതിരിക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം.

നിഷേധസ്വഭാവം
നമ്മുടെ സ്വഭാവം നമുക്ക് മാറ്റിയെടുക്കാവുന്നതേ ഉള്ളൂ. എന്നാല്‍ പലപ്പോഴും നമ്മള് അതിനു ശ്രമിക്കാത്തതാണ് വിവാഹമോചനത്തിന്റെ ഏറ്റവും വലിയ പ്രശ്നവും. ആരെന്ത് പറഞ്ഞാലും അത് നിഷേധിക്കുന്നവര്‍ക്ക് ജീവിതത്തില്‍ ഒരിക്കലും ഉന്നതിയിലെത്താന്‍ കഴിയില്ല.

പൂര്‍ണമായും കീഴടക്കുക
താനാണ് കുടുംബം നോക്കുന്നത് അതുകൊണ്ടു തന്നെ എല്ലാവരും തനിയ്ക്ക് താഴെ എന്ന കാഴ്ചപ്പാട് സൃഷ്ടിക്കുന്ന പ്രശ്നവവും ചെറുതല്ല. പലപ്പോഴും ഇത്തരം ചിന്തകള്‍ മാറ്റിയാല്‍ തന്നെ സന്തോഷകരമായ ജീവിതം മുന്നോട്ട് കൊണ്ടു പോവാന്‍ സാധിക്കും.

ദേഷ്യം
ദേഷ്യം വരുമ്പോള്‍ വായില്‍ തോന്നിയത് മുഴുവന്‍ വിളിച്ചു പറയുന്നതും വിവാഹജീവിതത്തിന്റെ നിറം കെടുത്തും. അതുകൊണ്ടു തന്നെ ദേഷ്യത്തിനും വിവാഹമോചനത്തിനും നല്ല ബന്ധമാണുള്ളത്.

പ്രതികരണ ശേഷി
പ്രതികരണശേഷി കൂടുന്നത് വിവാഹമോചനത്തെ ഏറ്റവും മോശമായി തന്നെയാണ് ബാധിക്കുക. അതുകൊണ്ടു തന്നെ ഒരു മാറ്റചിന്ത ഇത്തരം സ്വഭാവത്തിന് നല്ലതാണ്.

ഒത്തു പോവാന്‍ പറ്റില്ലെന്ന ചിന്ത
ഒത്തു പോവാന്‍ പറ്റില്ലെന്ന ചിന്തയാണ് എല്ലാ പ്രശ്നങ്ങളുടേയും കാരണം. അത്തരത്തിലുള്ള ചിന്തകള്‍ മാറ്റി വെയ്ക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.

സ്വയം പുച്ഛിക്കുക
സ്വയം പുച്ഛിക്കുന്നതാണ് മറ്റൊരു കാര്യം. എന്തേ തനിയ്ക്കിങ്ങനെ എന്ന ചിന്തയുണ്ടാക്കുന്ന പ്രശ്നങ്ങളില്‍ നിന്നും ആത്മപരിശോധന നടത്തുകയാണ് ചെയ്യേണ്ടത്. അല്ലാതെ സ്വയം പുച്ഛിക്കുകയല്ല എന്നതാണ് മറ്റൊരു കാര്യം.

സ്വയം പര്യാപ്തത
വീട്ടുകാരുടേയും മറ്റും വാക്കു കേട്ട് വിവാഹമോചനത്തിന് തയ്യാറാവുന്നവരുണ്ട്. എന്നാല്‍ ഇത്തരക്കാര്‍ സ്വയം പര്യാപ്തതയാണ് കൂടുതല്‍ ആര്‍ജ്ജിക്കേണ്ട കാര്യം. എങ്കില്‍ ഒരു പരിധി വരെ വിവാഹമോചനം ഒഴിവാക്കാം.



Click it and Unblock the Notifications
