Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ജോലിക്കാരായ ദമ്പതികളുടെ ആശയവിനിമയം മെച്ചപ്പെടുത്താം
എങ്ങനെ ആശയവിനിമയം നടത്തണമെന്ന് പഠിച്ചിട്ടുള്ളവരല്ല നമ്മളിലേറെപേരും. ഈ കഴിവില്ലാത്തവര്‍ ഗാഢമായൊരു ബന്ധത്തിലേക്കെത്തുമ്പോള് വൈകല്യമുള്ളവരായി തീരും. ആശയവിനിമയ ശേഷി വികസിപ്പിക്കുന്നതിന് നിങ്ങളും നിങ്ങളുടെ പങ്കാളിയും പരസ്പരം സ്നേഹവും ബഹുമാനവും ഉള്ള ഒരു ബന്ധം കാത്തു സൂക്ഷിക്കണം. തൊഴില്‍പരമായ തിരക്കുകള്‍ക്കിടയില്‍ പരസ്പരം കണ്ടുമുട്ടാന്‍ അല്പം സമയമെ കിട്ടുന്നുള്ളു എങ്കിലും ഈ ബന്ധം ശക്തമായിരിക്കാന്‍ ശ്രദ്ധിക്കണം.
സത്യസന്ധമായ തുറന്ന ആശയവിനിമയമാണ് ആരോഗ്യകരവും സന്തോഷകരവുമായ ബന്ധം സ്ഥാപിക്കുന്നതിനുള്ള ശക്തമായ അടിത്തറ നല്‍കുന്നത്. പരസ്പരമുള്ള ആശയവിനിമയം കുറവാണെങ്കില്‍ പങ്കാളികള്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ ഉണ്ടാവും എന്നതില്‍ സംശയമില്ല. ആശയവിനിമയം മികച്ചതാകാതെ ഇവര്‍ക്കിടയിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയോ ബന്ധം തൃപ്തികരമാവുകയോ ചെയ്യില്ല. ഒരാളെങ്കിലും തര്‍ക്കങ്ങളില്‍ നിന്നും പിന്മാറി സാഹചര്യം വിലയിരുത്താന്‍ ശ്രമിക്കുന്നത് പ്രശ്നങ്ങള്‍ പരിഹാരിക്കാനുള്ള വഴി തുറന്നു തരും.

ജോലി തിരക്കിനാലും മറ്റും ഒരുമിച്ചുള്ള സമയം കുറയുന്നത് ആശയവിനിമയത്തിനുള്ള അവസരം കുറയ്ക്കുകയും ഇത് ബന്ധത്തെ പ്രതികൂലമായി ബാധിച്ച് തുടങ്ങുകയും ചെയ്യും. എന്നാല്‍ ഇത്തരം സാഹചര്യങ്ങളെ പക്വതയോടെ നേരിടുകയും പരസ്പരം ഒരുമിച്ചിരിക്കാന്‍ അല്പം സമയം കണ്ടെത്തുകയും ചെയ്യുന്നത് പങ്കാളികള്‍ക്കിടയിലുള്ള അകലം കുറയ്ക്കാന്‍ സഹയിക്കും.
1. കേള്‍ക്കുക
നല്ല ബന്ധങ്ങള്‍ നല്ല ആശയവിനമിയത്തിലൂടെയെ ഉണ്ടാവുകയുള്ളു. ഇതിനാദ്യം വേണ്ടത് കേള്‍ക്കാനുള്ള ക്ഷമയാണ്. പരസ്പരം സംസാരിക്കുകയും ഒരാള്‍ മറ്റെയാളുടെ വാക്കുകള്‍ ശ്രദ്ധയോടെ കേള്‍ക്കുകയും വേണം. ഒരാള്‍ മാത്രം സംസാരിച്ചു കൊണ്ടിരിക്കുന്നത് പരസ്പരബന്ധത്തെ ക്രമേണ മോശമായി ബാധിക്കും. നിങ്ങള്‍ക്ക് പങ്കാളിയോട് എത്ര കരുതല്‍ ഉണ്ടെന്ന് പ്രകടമാക്കാന്‍ അവര്‍ പറയുന്നത് കേള്‍ക്കുക.
2.പ്രകടിപ്പിക്കല്‍
ചിന്തകളും അനുഭവങ്ങളും പങ്കാളികള്‍ക്കു മുമ്പില്‍ സ്വാഭാവികമായി പ്രകടിപ്പിക്കാന്‍ ചിലര്‍ക്ക് കഴിഞ്ഞെന്നു വരില്ല. ഇത് സ്വാഭാവികവും എളുപ്പവുമാകാന് തുടക്കത്തില്‍ അല്പം പരിശ്രമിക്കേണ്ടി വരും. നിങ്ങള്‍ കേള്‍ക്കുന്നത്ര തന്നെ സംസാരിക്കുകയും വേണം. നിങ്ങളുടെ ആ ദിവസത്തെ പറ്റിയോ ജോലി സ്ഥലത്തുണ്ടായ സംഭവങ്ങളെ പറ്റിയോ ഒക്കെ സംസാരിക്കുക.
3.സത്യസന്ധത
ചിന്തകളും വികരാങ്ങളും പ്രകടിപ്പിക്കുന്നതില്‍ നിങ്ങള്‍ സത്യസന്ധരല്ല എങ്കില്‍ പങ്കാളികളുമായുള്ള ആശയവിനിമയത്തിന് യാതൊരു അര്‍ത്ഥവുമില്ല. എത്ര കഠിനമാണെങ്കിലും സത്യം മാത്രം പറയാന്‍ ശ്രമിക്കുക. ഒരു ബന്ധത്തിനിടയില്‍ രഹസ്യങ്ങളും കള്ളങ്ങളുമില്ലെങ്കില് കാര്യങ്ങള്‍ വളരെ ലളിതമാകും. ശ്രദ്ധിക്കപ്പെടാതെ പോകാവുന്ന അനാവശ്യമായ ആകസ്മിക സംഭവങ്ങളെ കുറിച്ച് തുറന്ന് സംസാരിക്കുക.
4.ശ്രദ്ധ
അനാവശ്യ സംസാരങ്ങള്‍ ചിലപ്പോള്‍ തര്‍ക്കങ്ങളിലേക്ക് വഴി മാറിയേക്കാം. അതിനാല്‍ പറയുന്നത് നന്നായി കേട്ട് വളരെ ശ്രദ്ധയോടെ വേണം പങ്കാളികളുമായി സംസാരിക്കാന്‍. സംസാരം വിരസവും നിങ്ങള്‍ക്ക് താല്പര്യമില്ലാത്തതുമാണെങ്കില് വിഷയം മാറ്റാന്‍ വളരെ വിനയത്തോടെ ആവശ്യപ്പെടാം.
5. ബഹുമാനം, പിന്തുണ
പരസ്പര ബഹുമാനം ഇല്ലാതെ വരുന്നതാണ് പല ദമ്പതിമാര്ക്കുമിടയില് കലഹം ഉണ്ടാകാന്‍ കാരണമാകുന്നത്. തൊഴില്‍ പരമായി ഒരാള്‍ മറ്റെയാളേക്കാള്‍ ഉയര്ന്നുനില്ക്കുന്നെന്ന തോന്നല്‍ ഇതിന് കാരണമാകും. ജീവിതത്തിലും തൊഴിലിലും മുമ്പോട്ട് പോകാന്‍ പര്സപരം ബഹുമാനവും പിന്തുണയും നല്‍കേണ്ടത് ആവശ്യമാണ്.



Click it and Unblock the Notifications
