Latest Updates
-
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം -
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം! -
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്!
പങ്കാളിയോട് പറയാന്‍ പാടില്ലാത്തവ !
വിവാഹ ബന്ധത്തിലേര്‍പ്പെട്ട് ഏറെക്കാലമായ ദമ്പതികള്‍ ചിലപ്പോളൊക്കെ അവരെന്താണ് പറയുന്നത്, എങ്ങനെയാണ് പറയേണ്ടത് എന്ന് നിരീക്ഷിക്കേണ്ടതായി വരും. അതോടൊപ്പം തങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.
നിങ്ങള്‍ സുഖകരമായ ദാമ്പത്യ ബന്ധത്തിലാണെങ്കിലും സംസാരത്തില്‍ നിയന്ത്രണം വേണ്ട എന്നത് ശരിയായ രീതിയല്ല. അതിനാല്‍ തന്നെ ചില കാര്യങ്ങള്‍ ഒരിക്കലും പങ്കാളിയോട് പറയാന്‍ പാടില്ല. അത്തരം ചില കാര്യങ്ങളെ പരിചയപ്പെടാം.

1. "നീ എല്ലായ്പോഴും ഇങ്ങനെയാണ്, അല്ലെങ്കില്‍ നീ ഒരിക്കലും ശരിയാവില്ല" - ഇത് ശരിയായ ഒരു പ്രസ്താവന ആണെങ്കിലും പറയുന്നതിന് മുമ്പ് ഒരു പുനര്‍ ചിന്ത ആവശ്യമാണ്. ഈ വാക്കുകളോടെ നിങ്ങള്‍ പങ്കാളിയോട് സംസാരിച്ച് തുടങ്ങിയാല്‍ ഒരു സംഘട്ടനത്തിലേക്കോ പിണക്കത്തിലേക്കോ ആവും നീങ്ങുക. ആദ്യം പറയാന്‍ ഉദ്ദേശിക്കുന്നതിനെക്കുറിച്ച് ഒരു നിമിഷം ആലോചിക്കുക. തുടര്‍ന്ന് അത് തന്നെ പറയുക.
2. മറ്റൊരാളുടെ സൗന്ദര്യം - ഇക്കാര്യത്തെ സംബന്ധിച്ചുള്ള സംസാരം ഒരിക്കലും ആശാസ്യമല്ല. കലഹത്തിന്റെ തീവ്രത കൂട്ടാനേ ഇത് സഹായിക്കൂ.
3. എന്റെ മുന്‍ കാമുകന്/കാമുകി അല്ലെങ്കില്‍ ഭര്‍ത്താവ്/ഭാര്യ ഇതിനേക്കാള്‍ നന്നായി ചെയ്തേനെ - മുന്‍ പങ്കാളികളുമായി നിലവിലുള്ള ആളെ താരതമ്യം ചെയ്യുന്നത് നല്ല രീതിയല്ല.
4. ഞാന്‍ നിന്നെ വിവാഹം ചെയ്തത് ശരിയായില്ല. അത് എന്റെ പേടിയെല്ലാം യാഥാര്‍ത്ഥ്യമാക്കി - ഇത്തരത്തിലൊരു പ്രസ്താവന നടത്തുന്നതിന് മുമ്പ് ഒന്നുകൂടി ആലോചിക്കുക. നിങ്ങള്‍ മനസില്‍ വിചാരിക്കുന്നതെന്തെന്ന് നേരിട്ട് പങ്കാളിയോട് പറയുന്നതാവും കൂടുതല്‍ ഉചിതം.
5. നമ്മുടെ കുട്ടിക്ക് നിന്റെ സ്വഭാവമാണ് കിട്ടിയിരിക്കുന്നത് (പഠനത്തിലോ, ബുദ്ധിപരമായോ, ദുശീലങ്ങളുമായോ ബന്ധപ്പെട്ട പരാമര്‍ശം) - ഞാന്‍ നിന്നെ തന്നെ വിവാഹം ചെയ്തതെന്തെന്ന് എനിക്ക് ആലോചിച്ചിട്ട് മനസിലാകുന്നില്ല എന്ന് പറഞ്ഞേക്കാം. എന്നാല്‍ കുട്ടികളുടെ പോരായ്മകള്‍ക്ക് പങ്കാളിയെ കുറ്റപ്പെടുത്തരുത്.
6. നീ നിന്റെ അമ്മയെ പോലെയോ അച്ഛനെപ്പോലെയോ ആണ് - പങ്കാളിയുടെ പ്രശ്നങ്ങളെ സംബന്ധിച്ച് അവരുടെ കുടുംബവുമായി ബന്ധിപ്പിച്ച് ആരോപണം ഉന്നയിക്കാതിരിക്കുക.
7. ഇതെല്ലാം നിന്റെ കുഴപ്പമാണ് - അവനവനെക്കുറിച്ച് വ്യക്തമായ ബോധമുള്ളവരാണ് നമ്മള്.അതിനാല്‍ തന്നെ ഇത്തരത്തിലൊരു കുറ്റപ്പെടുത്തല്‍ ഉള്‍ക്കൊള്ളാന്‍ എളുപ്പമാകില്ല.
8. ഞാന്‍ ഇത്രകാലവും ചതിക്കുകയായിരുന്നെന്നേ നിങ്ങള്‍ പറയൂ - ഇത് ശരിയായ ഒരു കാര്യമാണെങ്കില്‍ പോലും പരസ്പരം ആരോപിക്കാതിരിക്കുക.



Click it and Unblock the Notifications