Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
പുരുഷന്മാര് ആഗ്രഹിക്കാത്തത്...
സ്ത്രീകളും പുരുഷന്മാരും അവരുടെ ഇഷ്ടാനിഷ്ടങ്ങളില്‍ വ്യത്യസ്ഥരാണ്. നിങ്ങള്‍ ഇഷ്ടപ്പെടുന്ന കാര്യം ഒരു പക്ഷേ പങ്കാളിക്ക് നിരാശയും കോപവും ഉണ്ടാക്കുന്നതാവും.
സ്ത്രീകളോട് സാധാരണയായി പുരുഷന്മാര് പറയാത്ത, എന്നാല്‍ തീര്‍ച്ചയായും ഇഷ്ടപ്പെടാത്ത ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. നിങ്ങളില്‍ നിന്ന് ഭര്‍ത്താവ് ഒരിക്കലും ആഗ്രഹിക്കാത്ത, നിങ്ങള്‍ നിയന്ത്രിക്കേണ്ട ചില കാര്യങ്ങള്‍ മനസിലാക്കുക.

1. ദീര്‍ഘമായ ഫോണ്‍ സംഭാഷണങ്ങള്‍
മണിക്കൂറുകള്‍ നീളുന്ന ഫോണ്‍ സംഭാഷണങ്ങള്‍ രസകരമായിരിക്കും,ബന്ധം പുതിയതും നേരായ രീതിയിലുമുള്ളതാണെങ്കില്. എന്നാല്‍ കാലം ചെല്ലുമ്പോള്‍ വാച്യാര്‍ത്ഥത്തില്‍ തന്നെ മണിക്കൂര്‍ നീളുന്ന സംഭാഷണത്തിന് പ്രത്യേകിച്ച് യാതൊരു ഉപയോഗവുമില്ലാതാകും. പരസ്പരം സ്നേഹിക്കുന്നവരെ സംബന്ധിച്ച് ഒരു സാധാരണ ഫോണ്‍ കോളിന്റെ ദൈര്‍ഘ്യം അഞ്ച് മിനുട്ടില്‍ താഴെയാവും, ജീവിതത്തിലെ നിര്‍ണ്ണായകമായ കാര്യങ്ങളൊന്നും ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നില്ലെങ്കില്‍. പുരുഷന്മാര് ഇത്തരം ദീര്‍ഘ സംഭാഷണങ്ങള്‍ ഇഷ്ടപ്പെടില്ല. എന്നാലിത് അവര്‍ പറഞ്ഞെന്ന് വരില്ല.

2. അധികാര സമരങ്ങള്‍
റിമോട്ട് കൈവശപ്പെടുത്തുക, ടിവി കാണുന്ന ദീര്‍ഘിച്ച സമയം, കൂടുതല്‍ സമ്പാദിക്കല്‍, പാര്‍ട്ടികള്‍ എന്നിങ്ങനെ പരുഷന് നിങ്ങളുമായി മത്സരിക്കാത്തിടത്തോളം മത്സരത്തിന് ഇടമില്ല. സ്ത്രീകള്‍ കൂടുതല്‍ സമ്പാദിക്കുക, കൂടുതല്‍ സൗന്ദര്യം, വിദ്യാഭ്യാസം എന്നിവയൊന്നും പൊതുവെ പുരുഷന്മാരെ ആശങ്കപ്പെടുത്തുന്നവയല്ല. ഏറിയ പങ്കും, അധികാരത്തിനായുള്ള മത്സരങ്ങള്‍ ബന്ധം തകരാനും, പ്രശ്നങ്ങളുണ്ടാക്കാനും കാരണമാകും.

3. മാറ്റങ്ങള്‍
പല പുരുഷന്മാരും പിന്തുടരുന്ന ഒരു രീതിയുണ്ട് - തകര്‍ന്ന് പോകാത്തിടത്തോളം അത് പരിഹരിക്കാതിരിക്കുക എന്നത്. നിങ്ങള്‍ നിങ്ങളുടെ പുരുഷനെ അവന്റെ യഥാര്‍ത്ഥ സ്വഭാവത്തില്‍ സ്നേഹിക്കുകയും അതേ പോലെ തുടരുകയും ചെയ്യുമെങ്കില്‍ അയാളെ സംബന്ധിക്കുന്ന കാര്യങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്നതില്‍ അര്‍ത്ഥമില്ല. അയാള്‍ ഇഷ്ടപ്പെടുന്ന സംഗീതം, വസ്ത്രങ്ങള്‍, ഭക്ഷണം, സുഹൃത്തുക്കള്‍ എന്നിവയെല്ലാം നിയമവിധേയവും അയാളുടെ ജീവിതത്തിലെ പ്രധാന ഭാഗവുമായിരിക്കും. ഇക്കാര്യങ്ങളില്‍ മാറ്റം വരുത്തുന്നത് അവരിഷ്ടപ്പെടില്ല.

4. ലജ്ജാനാട്യം
സമ്മിശ്രമായ പ്രതികരണങ്ങള്‍ തുടര്‍ച്ചായി ലഭിക്കുന്നത് പുരുഷന്മാരെ നിരാശരാക്കും. ആവശ്യത്തിലധികം ലജ്ജയും ഭംഗിയും പ്രകടമാക്കാന്‍ ശ്രമിക്കുന്നത് പുരുഷന് ആശയക്കുഴപ്പമുണ്ടാക്കും. ഒരാള്‍ നിങ്ങളെ സമീപിക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ നിഗൂഡമായ സൂചന ഉണ്ടാവും. ശ്രദ്ധിക്കുന്നില്ല എന്ന് ഭാവിക്കുന്നുവെങ്കിലും അയാള്‍ പിന്തുടരണമെന്ന് മനസില്‍ ആഗ്രഹിക്കുന്ന രീതി ഒരിക്കലും പുരുഷന് ആഗ്രഹിക്കുന്നതല്ല.

5. വൈകാരിക ഉപജാപങ്ങള്‍
നിങ്ങളുടെ മാനസികാവസ്ഥ പ്രകടമാക്കുന്നതാണ് വികാരങ്ങള്‍. ഏറെയാളുകളും പരസ്പരം മനസിലാക്കാന്‍ ഇത് മാര്‍ഗ്ഗമാക്കുന്നു. എന്നാല്‍ ഇതില്‍ ഉപജാപം നടത്തി അവര്‍ ആഗ്രഹിക്കാത്ത കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് അത്ര ശരിയായ മാര്‍ഗ്ഗമല്ല. പുരുഷന്മാര് പൊതുവെ സൂചനകള്‍ വ്യാഖ്യാനിക്കുന്നതില്‍ പരാജയമാണ്. എന്നാല്‍ അവര്‍ക്ക് ആശയവിനിയത്തിന് കഴിവില്ല എന്നര്‍ത്ഥമില്ല. നിങ്ങള്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ സ്പഷ്ടമായി വെളിപ്പെടുത്തുന്നത് എപ്പോഴും എളുപ്പമാവില്ലെങ്കിലും നിങ്ങള്‍ പരിഗണിക്കുന്ന ഒരാളെ സത്യസന്ധമായ രീതിയില്‍ സമീപിക്കുകയാണ് വേണ്ടത്.
വിദേശികളുടെ ഇന്ത്യന്‍ പുരുഷപ്രേമം



Click it and Unblock the Notifications
