Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
വിവാഹത്തിന്റെ 'സൈഡ് ഇഫക്'ടുകള്‍
കല്ല്യാണത്തിനും സൈഡ് എഫക്ടോ എന്നാവും നിങ്ങളുടെ ചിന്തയല്ലേ? വിവാഹശേഷം പുരുഷന്മാര് ചെയ്യേണ്ടിവരുന്ന ത്യാഗങ്ങളാണ് സൈഡ് എഫക്ട് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
അത്ര ഇഷ്ടമല്ലാത്ത ഒരു കുടുംബം തലയിലാകുന്നതിനൊപ്പം ഇനി പറയുന്ന കാര്യങ്ങള്‍ കൂടി വിവാഹം നിങ്ങളില്‍ നിന്ന് തട്ടിപ്പറിക്കും.

പണം
വിവാഹത്തിന് മുമ്പ് എന്തെങ്കിലും കണ്ട് ഇഷ്ടപ്പെട്ടാല്‍ പിന്നെ ഒന്നും ആലോചിക്കാതെ നിങ്ങള്‍ക്ക് അത് വാങ്ങാമായിരുന്നു. പക്ഷെ ഇനി ഒരിക്കലും നിങ്ങള്‍ക്ക് അതിന് കഴിയില്ല. താലി കെട്ടുന്നതോടെ പണം ചെലവഴിക്കാനുള്ള നിങ്ങളുടെ സ്വാതന്ത്ര്യത്തിന് കൂടി നിയന്ത്രണം വരും.

സമാധാനം
ഭാര്യയ്ക്ക് നിങ്ങളെ മനസ്സിലാക്കാന്‍ കഴിയുമെങ്കില്‍, നിങ്ങള്‍ ഭാഗ്യവാനാണ്. പക്ഷെ നിങ്ങളുടെ കഷ്ടപ്പാടൊന്നും കുഞ്ഞുങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ രാത്രിയില്‍ നിങ്ങള്‍ക്ക് സമാധാനമായി ഉറങ്ങാന്‍ ആകില്ല. കുഞ്ഞിന്റെ ഡയപ്പര്‍ മാറ്റുന്നത് ഉള്‍പ്പെടെയുള്ള ജോലികള്‍ നിങ്ങളുടെ ഉറക്കം കളയും. ഭാര്യയെ തൃപ്തിപ്പെടുത്താനായി ഇഷ്ടടീമിന്റെ രാത്രി മത്സരങ്ങളും നിങ്ങള്‍ക്ക് ഉപേക്ഷിക്കേണ്ടി വരും.

അധികാരം
ഞാന്‍ അത് ചെയ്യും ഇതു ചെയ്യും എന്ന് പറയാന്‍ ആഗ്രഹിക്കുന്നവരാണ് എല്ലാ പുരുഷന്മാരും. കല്ല്യാണം കഴിക്കുന്നതോടെ ഇതെല്ലാം തീരും. നിങ്ങള്‍ ഏത് ഷര്‍ട്ട് ധരിക്കുന്നു, ഏത് സിനിമയ്ക്ക് പോകുന്നു, ഭാര്യയുടെ സുഹൃത്തുക്കളോട് എങ്ങനെ പെരുമാറുന്നു എന്നുവേണ്ട എല്ലാത്തിലും നിയന്ത്രണം വരും.

അഭിമാനം
വിവാഹം കഴിയുന്നതോടെ ഭാര്യ പറയുന്ന എല്ലാ കാര്യങ്ങളും തലയാട്ടി അനുസരിക്കുന്ന ഒരു വിഡ്ഢിയായി നിങ്ങള്‍ മാറേണ്ടി വരും. ഇല്ലെങ്കില്‍ അപമാനിതനാകാന്‍ ആയിരിക്കും നിങ്ങളുടെ വിധി. കുടുംബത്തെ നന്നായി സംരക്ഷിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നുണ്ടെങ്കില്‍ ഭാഗ്യം. അല്ലാത്തപക്ഷം വീടിനകത്തും പുറത്തും അപമാനഭാരത്തോടെ നിങ്ങള്‍ക്ക് ജീവിക്കേണ്ടി വരും. ഇത് നിങ്ങളുടെ തെറ്റല്ല. നിങ്ങളുടെ ആത്മാഭിമാനം ചോദ്യം ചെയ്യുകയാണ് അവര്‍ക്ക് വേണ്ടത് നേടിയെടുക്കാനുള്ള ഏറ്റവും നല്ല വഴിയെന്ന് സ്ത്രീകള്‍ക്ക് അറിയാം.

സുഹൃത്തുക്കള്‍
വിവാഹത്തോടെ നിങ്ങള്‍ക്ക് ചിരകാല സുഹൃത്തുക്കളെ പോലും ഉപേക്ഷിക്കേണ്ടി വന്നേക്കാം. ജോലി തിരക്കുകളും വീട്ടിലെ കാര്യങ്ങളും നോക്കിയ ശേഷം നിങ്ങള്‍ക്ക് സുഹൃത്തുക്കള്‍ക്കൊപ്പം ചെലവഴിക്കാന്‍ സമയം കിട്ടാത്തത് മൂലമാകാം ഇങ്ങനെ സംഭവിക്കുന്നത്, മന:പൂര്വ്വമാകണമെന്നില്ല. നിങ്ങളുടെ സുഹൃത്തുക്കള്‍ അവിവാഹിതാരണെങ്കിലോ പുകവലി പോലുള്ള ഭാര്യയ്ക്ക് ഇഷ്ടമില്ലാത്ത ശീലങ്ങള്‍ ഉള്ളവരാണെങ്കിലോ ആ സൗഹൃദം ഉപേക്ഷിക്കുക. അല്ലെങ്കില്‍ വീട്ടിലെ സമാധാനം നഷ്ടപ്പെടും.



Click it and Unblock the Notifications
