Latest Updates
-
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ
വിവാഹത്തിന്റെ കാണാപ്പുറങ്ങള്‍
വിവാഹം! കേള്‍ക്കാന്‍ നല്ല രസമാണ്. കല്യാണം കഴിഞ്ഞാല്‍ ജീവിതത്തിലെ സന്തോഷമെല്ലാം കപ്പലുകയറുമെന്ന് വിവാഹിതര്‍ പരിതപിക്കുന്നത് കേട്ടിട്ടില്ലേ? അതുകൊണ്ട് കതിര്‍മണ്ഡപത്തിലേക്ക് കയറുന്നതിന് മുമ്പ് വിവാഹജീവിതത്തെ കുറിച്ച് ചില കാര്യങ്ങള്‍ മനസ്സിലാക്കുന്നത് നിങ്ങളുടെ മുന്നോട്ടുള്ള ജീവിതം സന്തോഷപ്രദമാക്കും.
ഇന്ത്യന്‍ വിവാഹങ്ങളെ കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്. ഇന്ത്യന്‍ വിവാഹങ്ങളുമായി ബന്ധപ്പെട്ട് എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ടെന്ന് നേരത്തേ സൂചിപ്പിച്ചുവല്ലോ? അവയെ കല്യാണരഹസ്യങ്ങള് എന്നുതന്നെ വിളിക്കാം! ഇന്ത്യയില്‍ വിവാഹത്തെ പലരും പല രീതിയിലാണ് കാണുന്നത്. നിങ്ങളുടെ ദാമ്പത്യജീവിത വിജയം നിര്‍ണ്ണയിക്കാന്‍ ഈ രഹസ്യങ്ങള്‍ക്ക് കഴിയും.

1. ഓന്തിനെ പോലെ നിറം മാറുന്ന ഭര്‍ത്താവ്
ഭര്‍ത്താവിന്റെ വീട്ടില്‍ കാലെടുത്ത് വയ്ക്കുന്ന ദിവസം മുതല്‍ ഇത്തരം ഭര്ത്താക്കന്മാര് പെണ്‍കുട്ടികളെ ആശയക്കുഴപ്പത്തിലാക്കാം. തന്റെ അമ്മയുടെ എല്ലാ ഗുണങ്ങളും ഭാര്യയ്ക്ക് ഉണ്ടായിരിക്കണമെന്നായിരിക്കും ഇവരുടെ ആഗ്രഹം. അമ്മ വീട്ടുജോലികള്‍ ചെയ്യുന്നത് പോലെ ഭാര്യയും ചെയ്യണമെന്ന് ചുരുക്കം.
2. പക്ഷം ചേരുക
വിവാഹം പുരുഷന്മാര്ക്ക് തലവേദന സൃഷ്ടിക്കില്ലെന്നല്ല, അവര്‍ക്കും പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. ഉദാഹരണത്തിന് അമ്മയും ഭാര്യയും തമ്മില്‍ വഴക്ക് കൂടുന്നുവെന്നിരിക്കട്ടെ. നിങ്ങള്‍ ആരുടെയെങ്കിലും ഒരാളുടെ പക്ഷം ചേരേണ്ടി വരും. എന്തായാലും ഒരാളുടെ വിരോധം ഉറപ്പ്. അതിനാല്‍ നന്നായി ആലോചിച്ച ശേഷം മാത്രം പക്ഷം ചേരുക.
3. സ്ത്രീയെന്ന നിലയിലുള്ള ചെലവുകള്‍
തൊട്ടതിനും പിടിച്ചതിനുമെല്ലാം നിങ്ങള്‍ അനുമതി തേടേണ്ടിവരും. ഒന്നുകൂടി വിശദമാക്കിയാല്‍, ഒരുപരിധി വരെ നിങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യം നഷ്ടപ്പെടും. പണവുമായി ബന്ധപ്പെട്ട ഒരുകാര്യവും നിങ്ങള്‍ക്ക് രഹസ്യമായി സൂക്ഷിക്കാനാകില്ല.
4. തീരുമാനമെടുക്കല്‍
വിവാഹം കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ക്ക് ഒറ്റയ്ക്ക് ഒരു തീരുമാനവും എടുക്കാനാകില്ല. ഇക്കാര്യത്തില്‍ ഭാര്യയെന്നോ ഭര്‍ത്താവെന്നോ വ്യത്യാസമില്ല. തീരുമാനമെടുക്കാനുള്ള നിങ്ങളുടെ സ്വാതന്ത്ര്യം വിവാഹത്തോടെ നഷ്ടപ്പെടുമെന്ന സത്യം അംഗീകരിച്ച് മനസ്സ് പാകപ്പെടുത്തുക.
ഭര്‍ത്താവിന്റെ കുടുംബമാണ് നിങ്ങളുടെയും കുടുംബം. നിങ്ങളുടെ അച്ഛനും അമ്മയും അവിടെ അതിഥികള്‍ മാത്രം. ഭര്‍ത്താവും അദ്ദേഹത്തിന്റെ വീട്ടുകാരും ആനിലയില്‍ മാത്രമേ അവരെ കാണുകയുള്ളൂ. ഇത് ഇന്ത്യന്‍ യാഥാര്‍ത്ഥ്യമാണ്.



Click it and Unblock the Notifications
