Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
അഭിഷേക് ഐശ്വര്യയെ വിവാഹം കഴിച്ചതിനു പുറകില്‍
ഇന്ത്യന്‍ സമൂഹം വിവാഹത്തിന് എഴുതാതെ എഴുതി വച്ചിരിയ്ക്കുന്ന ചില നിയമങ്ങളുണ്ട്. ഇതിലൊന്നാണ് വിവാഹം ചെയ്യുന്ന പുരുഷന് പ്രായത്തില്‍ മുതിര്‍ന്നയാളും സ്ത്രീ താഴെയുമായിരിയ്ക്കണമെന്നത്.
ഈ നിയമം തെറ്റിയ്ക്കുന്നവരെ അല്പമൊരു അന്ധാളിപ്പോടെയും വിചിത്രവുമായാണ് സമൂഹം കാണുന്നത്.

എന്നാല്‍ പ്രായത്തില്‍ പുരുഷനേക്കാള്‍ മുതിര്‍ന്ന സ്ത്രീയെ വിവാഹം കഴിയ്ക്കുന്നതു കൊണ്ട് ചില ഗുണങ്ങളുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

പ്രായത്തില്‍ മുതിര്‍ന്ന സ്ത്രീകള്‍ പക്വതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യും. എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ ഇവര്‍ക്ക് ഇത് പരിഹരിയ്ക്കാന്‍ സാമര്‍ത്ഥ്യമേറും.
കാര്യപ്രാപ്തി അല്പം മുതിര്‍ന്ന സ്ത്രീകള്‍ക്ക് ഏറും. ഇത് ജീവിതത്തില്‍ പുരുഷന്റെ ഉത്തരവാദിത്വങ്ങള്‍ കുറയ്ക്കും.

പ്രായത്തില്‍ തങ്ങളുടെ പുരുഷന് തങ്ങളേക്കാള്‍ താഴെയെങ്കില്‍ ഇവരോട് കരുതലും സ്നേഹവും വാല്‍സല്യവുമെല്ലാം സ്ത്രീകള്‍ക്കു കൂടും. പ്രായത്തില്‍ താഴേയല്ലേ എന്ന പരിഗണന തെറ്റുകള്‍ വരുത്തിയാലും ക്ഷമിയ്ക്കാന്‍ സ്ത്രീകളെ പ്രേരിപ്പിയ്ക്കും.
അല്പം വൈകി വിവാഹം കഴിയ്ക്കുന്ന സ്ത്രീകള്‍ പലരും കരിയറില്‍ കൂടുതല്‍ ശ്രദ്ധിയ്ക്കുന്നവരായിരിയ്ക്കും. ഇത്തരക്കാര്‍ സാമ്പത്തിക ഭദ്രതയുള്ളവരുമായിരിയ്ക്കാം. ഇത് വിവാഹം കഴിയ്ക്കുന്ന പുരുഷന് സഹായകമാകും.

തങ്ങളുടെ ഭര്‍ത്താവിനെ ക്ഷമയോടെ കേള്‍ക്കാനുള്ള മനസ് മുതിര്‍ന്ന സ്ത്രീകള്‍ക്കുണ്ടാകും.
തങ്ങളുടെ ഭര്‍ത്താവ് തങ്ങളേക്കാള്‍ ചെറുതാണെന്ന പരിഗണന അവരുടെ കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിയ്ക്കാന്‍ സ്ത്രീകളെ പ്രേരിപ്പിയ്ക്കും.



Click it and Unblock the Notifications

