Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഭാവിവരന് ഉണ്ടാവേണ്ട ഗുണങ്ങള്‍
വിവാഹം എല്ലാ പെണ്‍കുട്ടികളുടെയും സ്വപ്നമാണ്. അതുപോലെ ഭര്‍ത്താവിനെ സംബന്ധിച്ചും അവര്‍ക്ക് സങ്കല്‍പ്പങ്ങളുണ്ടാകും. ചിലര്‍ക്ക് പണക്കാരനെ ഭര്‍ത്താവായി കിട്ടണമെന്നായിരിക്കും മോഹം. മറ്റു ചിലര്‍ക്ക് ഭര്‍ത്താവ് സുന്ദരനായിരിക്കണമെന്ന് നിര്‍ബന്ധമുണ്ടാകും. വിവാഹബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് ഇത്തരം കാര്യങ്ങല്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയോ? താലി കെട്ടാനായി തല കുനിക്കുന്നതിന് മുമ്പ് നിങ്ങള്‍ പരിഗണിക്കേണ്ട മറ്റു പല കാര്യങ്ങളുമുണ്ട്.
ചിലര്‍ കാണാന്‍ സുന്ദരന്മാരായിരിക്കും. എന്നാല്‍ ഒരു സ്വഭാവശുദ്ധിയും ഉണ്ടാകില്ല. എല്ലാ പുരുഷന്മാരും മോശക്കാരാണെന്നല്ല, പക്ഷെ അവര്‍ക്കിടയില്‍ കുഴപ്പക്കാരുണ്ടെന്ന കാര്യം അംഗീകരിച്ചേ മതിയാകൂ. ഭാവിവരനെ തിരഞ്ഞെടുക്കുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട അല്ലെങ്കില്‍ നിങ്ങളുടെ ഭര്‍ത്താവ് ആകാന്‍ പോകുന്ന ആളിന് ഉണ്ടായിരിക്കേണ്ട ചില ഗുണങ്ങളെ കുറിച്ചാണ് ഇവിടെ പറയാന്‍ പോകുന്നത്.

സന്മാര്ഗി ആകണം
നിങ്ങളുടെ ഭാവിവരന് സന്മാര്ഗി ആണോ എന്ന് പരിശോധിക്കണം. ഒരു പുരുഷന് ഉണ്ടായിരിക്കേണ്ട ഏറ്റവും പ്രധാന ഗുണമാണിത്. സ്വഭാവഗുണമുള്ള ഒരാള്‍ക്ക് ശരിയും തെറ്റും വേര്‍തിരിച്ചറിയാന്‍ കഴിയും. അതുകൊണ്ട് തന്നെ അദ്ദേഹം തെറ്റായ കാര്യങ്ങളില്‍ നിന്ന് സ്വയം മാറിനില്‍ക്കും. നിങ്ങള്‍ക്ക് പൂര്‍ണ്ണമായും അദ്ദേഹത്തില്‍ വിശ്വാസമര്‍പ്പിക്കാം. ഇങ്ങനെയുള്ള ഒരാളെയാണ് സ്വപ്നം കാണുന്നതെങ്കില്‍ നിങ്ങളുടെ ദാമ്പത്യജീവിതം ശോഭനമായിരിക്കും.

കുടുംബത്തിലെ പെരുമാറ്റം
കുടുംബത്തോടും കുടുംബാംഗങ്ങളോടുമുള്ള പെരുമാറ്റം ശ്രദ്ധിക്കുക. നല്ലൊരു ഭര്‍ത്താവിനെ കണ്ടെത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ട് തന്നെ അല്‍പ്പം ബുദ്ധിമുട്ടിയാലും നിങ്ങള്‍ കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കണം. കുടുംബാംഗങ്ങളോട് സ്നേഹത്തോടെ പെരുമാറുന്ന ചെറുപ്പക്കാരനൊപ്പം നിങ്ങള്‍ക്കും സ്വസ്ഥമായി താമസിക്കാന്‍ കഴിയും. ഭാവിവരന് വേണ്ട ഗുണങ്ങളുടെ ഒരു ലിസ്റ്റ് തന്നെ നിങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടാകും. അവയില്‍ ഏറ്റവുമധികം പ്രാധാന്യം നല്‍കേണ്ട ഗുണങ്ങളില്‍ ഒന്നാണിത്.

വിവാഹത്തിന്റെ അര്‍ത്ഥമറിയുക
വിവാഹത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥമറിയുന്ന ആളിനെ ഉറപ്പായും വിവാഹം കഴിക്കാം. നിര്‍ബന്ധം കൊണ്ടോ മറ്റോ ആണ് അയാള്‍ വിവാഹത്തിന് തയ്യാറാകുന്നതെങ്കില്‍, അയാള്‍ക്ക് മുന്നില്‍ കഴുത്ത് നീട്ടാത്തതാണ് നല്ലത്. വിവാഹബന്ധം പവിത്രമാണ്. വിവാഹിതനാകാന്‍ പോകുന്നയാള്‍ക്ക് അതേ കുറിച്ച് ബോദ്ധ്യമുണ്ടാകണം. നിങ്ങളുടെ ഭാവിവരന് ഈ ഗുണമുണ്ടെന്ന് ഉറപ്പുവരുത്തുക.

അര്‍പ്പണബോധം
ഒരു ഭര്‍ത്താവിന് ഉണ്ടായിരിക്കേണ്ട പ്രധാന ഗുണങ്ങളില്‍ ഒന്നാണ് അര്‍പ്പണബോധം. നിങ്ങളുടെ സ്ത്രീത്വത്തെ അംഗീകരിക്കാത്ത ആളിനെ ഒരിക്കലും വിവാഹം ചെയ്യരുത്. അയാള്‍ക്ക് കുടുംബത്തോടും സുഹൃത്തുക്കളോടുമുള്ള ആത്മാര്‍ത്ഥ അന്വേഷിച്ച് മനസ്സിലാക്കുക. ഇതില്‍ നിന്ന് ജീവിതകാലം മുഴുവന്‍ അയാള്‍ നിങ്ങള്‍ക്ക് ഒപ്പം ഉണ്ടാകുമോ എന്ന് അറിയാനാകും. നല്ലവനായ ഭര്‍ത്താവിന് മാത്രമേ സന്തോഷകരമായ ജീവിതം വാഗ്ദാനം ചെയ്യാനാകൂ. അതുകൊണ്ട് ശരിയായ ആളിനെ തിരഞ്ഞെടുക്കുക.

മറ്റുള്ളവരെ ബഹുമാനിക്കുക
നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ബഹുമാനിക്കാന്‍ അയാള്‍ക്ക് കഴിയുമോ എന്ന് പരിശോധിക്കുക. നിങ്ങളുടെ സ്ത്രീത്വത്തെ ബഹുമാനിക്കാത്ത ആള് ആണെങ്കില്‍ വിവാഹാലോചന അവിടെ സ്റ്റോപ്പ് ചെയ്യുക. നിങ്ങള്‍ക്ക് യോജിച്ച ഒരു വരന് വേണ്ടിയുള്ള അന്വേഷണം ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവങ്ങളില്‍ ഒന്നായിരിക്കും. വിശ്വസ്തത, നിസ്വാര്‍ത്ഥത, നിങ്ങളുടെ കാര്യത്തിലെ ശ്രദ്ധ എന്നവ നല്ലൊരു ഭര്‍ത്താവിന് ഉണ്ടാകേണ്ട ഗുണങ്ങളാണ്. ഈ ഗുണങ്ങളോട് കൂടിയ ചെറുപ്പക്കാരനെ കണ്ണുംപൂട്ടി കല്ല്യാണം കഴിക്കാം. നിങ്ങളുടെ ജീവിത്തില്‍ എന്നും സന്തോഷം അലതല്ലും!



Click it and Unblock the Notifications
