Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
വിവാഹിതകളുടെ നഷ്ടബോധങ്ങള്‍
വിവാഹശേഷം പുതിയ ജീവിതം തുടങ്ങുകയാണെന്നു പറയാം. വിവാഹം വരെയുള്ള ജീവിതം, ഇത് സ്ത്രീകളുടേതാണെങ്കിലും പുരുഷന്മാരുടേതാണെങ്കിലും മാറുന്നു. ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിയ്ക്കുന്നു.
സോഡിയാക് സൈന്‍ പറയും മദ്യപാന രഹസ്യങ്ങള്‍
ദാമ്പത്യവും വിവാഹജീവിതവുമെല്ലാം സന്തോഷം നല്കുന്നതാണെങ്കില് പോലും ഇരുകൂട്ടര്‍ക്കും ചില നഷ്ടബോധങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്.

വിവാഹിതകളായ സ്ത്രീകളുടെ ഇത്തരത്തിലുള്ള ചില പൊതുവായ നഷ്ടബോധങ്ങള്‍ ഏതൊക്കെയന്നറിയൂ,
വിവാഹശേഷം സമയമില്ലാത്തതാണ് പല സ്ത്രീകളുടേയും പ്രധാന പ്രശ്നം. കുടുംബത്തിന്റെയും കുട്ടികളുടേയും ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ സ്വന്തം സമയം പങ്കു വച്ചു നല്‍കേണ്ടി വരുന്നു.

വിവാഹത്തിനു മുന്‍പ് സൗഹൃദങ്ങളും സമൂഹവുമൊക്കെയായി നടന്നവര്‍ക്ക് വിവാഹശേഷം ഇത്തരം സ്വാതന്ത്രങ്ങള്‍ ലഭിയ്ക്കണമെന്നില്ല. ലഭിച്ചാല്‍ തന്നെ ഇതിനായി ചെലവാക്കാന്‍ സമയമുണ്ടാകണമെന്നുമില്ല.

വിവാഹം ശേഷം അല്പകാലം കഴിഞ്ഞു മതി കുട്ടികളെന്നു തീരുമാനിക്കുന്നവര്‍ക്ക് ചിലപ്പോള്‍ കുടുംബക്കാരുടേയും നാട്ടുകാരുടേയുമെല്ലാം ചോദ്യങ്ങള്‍ നേരിടാതെ പ്ലാനുകള്‍ മാറ്റേണ്ടി വന്നേക്കാം.ഇത് ചില സ്ത്രീകള്‍ക്കെങ്കിലും നഷ്ടബോധമുണ്ടാക്കും.

സ്ത്രീകള്‍ക്ക് പലപ്പോഴും വിവാഹശേഷം ഭര്ത്താവിനനുസരിച്ചും കുടുംബത്തിനനുസരിച്ചും മാറേണ്ടി വന്നേക്കാം. തന്റെ ഇഷ്ടങ്ങള്‍, സ്വാതന്ത്ര്യം എല്ലാം നഷ്ടപ്പെട്ടുവെന്ന ഇച്ഛാഭംഗവും ചില സ്ത്രീകള്‍ക്കുണ്ടാകും.

വിവാഹശേഷം ഭര്‍ത്താവില്‍ നിന്നും സ്നേഹവും പരിഗണനയും ലഭിക്കാത്ത സ്ത്രീകള്‍ക്ക് ഈ ഗുണങ്ങളുള്ള കാമുകനുണ്ടായിരുന്നുവെങ്കില്‍ ഇതോര്ത്തും നഷ്ടബോധം തോന്നിയേക്കാം.

സ്വന്തം കുടുംബത്തിലും മാതാപിതാക്കളുടെയടുത്തും ചെന്നു നില്ക്കാന് സാധിയ്ക്കാത്തത് ചില സ്ത്രീകള്‍ക്ക് നഷ്ടബോധമുണ്ടാക്കും.
തനിയെ യാത്ര ചെയ്യാന്‍ സാധിയ്ക്കാത്തതായിരിയ്ക്കും ചില സ്ത്രീകളുടെ ദുഖം. തനിയെ സഞ്ചരിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നവര്‍ക്ക് വിവാഹശേഷം ഈ സൗകര്യം കുറവേ ലഭിയ്ക്കൂ. ഇതും നഷ്ടബോധത്തിനുള്ള കാരണമായേക്കാം.



Click it and Unblock the Notifications

