Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
നവദമ്പതിമാര്‍ക്ക് ചില ടിപ്സ്
വിവാഹത്തോടെ പുതിയ ജീവിതം തുടങ്ങുന്നുവെന്നാണ് പറയുക. രണ്ടു വ്യത്യസ്ത വ്യക്തികള്‍ തമ്മില്‍ ഒരുമിച്ചുള്ള ജീവിതം തുടങ്ങുമ്പോള്‍ ക്ഷമയും വിട്ടുവീഴ്ചയുമെല്ലാം അത്യാവശ്യവുമാണ്.
നല്ലൊരു ദാമ്പത്യത്തിന്, വിവാഹജീവിതത്തിന്റെ വിജയത്തിന് പല കാര്യങ്ങളുമുണ്ട്. നവദമ്പതിമാര്‍ വിവാഹജീവിത്തില്‍ ഓര്ത്തിരിയ്ക്കേണ്ട, പാലിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചറിയൂ
ആശയവിനിമയത്തിന് വിജയകരമായ ദാമ്പത്യത്തില്‍ പ്രത്യേക സ്ഥാനമുണ്ടെന്ന കാര്യം നവദമ്പതികള്‍ തിരിച്ചറിഞ്ഞേ പറ്റൂ. പരസ്പരം എന്തു കാര്യവും ചര്‍ച്ച ചെയ്യാവുന്ന, പറയാവുന്ന അടുപ്പത്തിലേയ്ക്ക മനസിനെ എത്തിയ്ക്കാന്‍ ആശയവിനിമയം വളരെ പ്രധാനമാണ്.

ദാമ്പത്യത്തിന്റെ തുടക്കത്തില്‍ പരസ്പം അറിയാന്‍ ശ്രമിയ്ക്കുക. ഇതിന് പരസ്പം നിരീക്ഷിയ്ക്കുക. സംസാരിയ്ക്കുക. ഭാവിയില്‍ ഒരാള്‍ക്ക് മറ്റൊരാളെ പറയാതെ തന്നെ അറിയാന്‍ ദാമ്പത്യത്തിന്റെ തുടക്കത്തിലെ ഇത്തരം കാര്യങ്ങള്‍ സഹായിക്കും.
ദാമ്പത്യമെന്നാല്‍ കേവലം രണ്ടു വ്യക്തികളില്‍ മാത്രമൊതുങ്ങുന്നതല്ല. ഇരുവരുടേയും കുടുംബത്തിനും പ്രാധാന്യമുണ്ട്. വിവാഹത്തിലൂടെ ഇരുകുടുംബങ്ങളും തമ്മിലും ഒരു ബന്ധമുണ്ടാവുകയാണെന്ന കാര്യം തിരിച്ചറിയണം. പങ്കാളിയുടെ കുടുംബത്തെ സ്വന്തമായി കരുതാനും പ്രവര്‍ത്തിയ്ക്കാനും ഇരുവരും തയ്യാറാകണം.
വിവാഹജീവിതത്തില്‍ വിട്ടുവീഴ്ചകള്‍ക്ക് ഇരുവരും തയ്യാറാകണം. മറുഭാഗം കേള്‍ക്കാനും ഇതെക്കുറിച്ചു ചിന്തിയ്ക്കാനും മനസുണ്ടാകണം. വിട്ടുവീഴ്ചയ്ക്ക് ഒരാള്‍ മാത്രമല്ല, ഇരുവരും തയ്യാറാകുക തന്നെ വേണം.
ഭാര്യയും ഭര്‍ത്താവും പരസ്പരം നല്ല സഹൃത്തുക്കളാകുന്നതാണ് ഏറ്റവും സന്തോഷകരമെന്നു തിരിച്ചറിയുക. തനിക്കാണ് പ്രാധാന്യം, അല്ലെങ്കില്‍ താനാണ് വലുത് എന്ന് ചിന്തിയ്ക്കരുത്. ഇരുവരും തുല്യപ്രാധാന്യമാണെന്നും ഇരുവരും സൗഹൃദത്തോടെ ജീവിയ്ക്കണമെന്നും തിരിച്ചറിയുക.



Click it and Unblock the Notifications
