Latest Updates
-
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ജൂലൈ 13-ലെ അപൂർവ്വ രവിയോഗം: കരിയറിലും സാമ്പത്തിക നേട്ടത്തിനും ഈ സമയം മറക്കരുത്, അറിയാം ശുഭമുഹൂർത്തം! -
ജൂലൈ 13 തിങ്കളാഴ്ച: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം ഇന്നത്തെ ഗ്രഹനില -
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി
വിവാഹിതരെ ആണോ സ്നേഹിക്കുന്നത്?
സ്നേഹത്തിലാവുക എന്നത് നിങ്ങള്‍ക്ക് സംഭവിക്കാവുന്ന ഏറ്റവും മനോഹരമായ കാര്യമാണ്. സ്നേഹത്തിലാവുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയും എത്ര മനേഹരവും പവിത്രവുമായാണ് ഇത് അനുഭവപ്പെടുന്നതെന്ന്. എന്നാല്‍, ആരുമായി സ്നേഹത്തിലാകുമെന്നത് പറയാന്‍ കഴിയില്ല. നിരവധി സാധ്യതകള്‍ ഇതിനുണ്ട്. ചിലപ്പോള്‍ നിങ്ങള്‍ സ്നേഹിക്കുന്ന ആള് ഉറപ്പില്ലാത്ത ആളായിരിക്കാം, അല്ലെങ്കില്‍ മറ്റൊരാളുമായി നേരതിതെ തന്നെ ബന്ധമുള്ള ആളായിരിക്കാം. ചിലപ്പോള്‍ കല്യാണം കഴിച്ച് കുടുംബ ജീവിതം നയിക്കുന്ന ആളുമായി സ്നേഹത്തിലാകാനുള്ള സാധ്യതയും ഉണ്ട്.
ഇതില്‍ നാണം തോന്നേണ്ട ആവശ്യമില്ല. എന്നാല്‍, നിങ്ങള്‍ സ്നേഹിക്കുന്ന വിവാഹിതന് നിങ്ങളെ സ്നേഹിച്ച് തുടങ്ങുമ്പോഴാണ് യഥാര്‍ത്ഥ പ്രശ്നം തുടങ്ങുന്നത് . വിവാഹിതരുമായുള്ള ബന്ധം വളരെ സങ്കീര്‍ണമായ പ്രശ്നമാണ്.
ഇത്തരം ബന്ധങ്ങളില്‍ നിന്നും വളരെ തുടക്കത്തില്‍ തന്നെ പുറത്തു കടക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഇതാ,

സ്വാഭിമാനം
സ്നേഹിക്കപ്പെടുന്നതും മറ്റൊരാളുടെ സംരക്ഷണം ലഭിക്കുന്നതും വളരെ നല്ല അനുഭവമാണ്. എന്നാല്‍, ഇത് ശരിക്കും ഗുണകരമാണോ എന്ന് ചിന്തിക്കണം. നിങ്ങളുടെ സ്വാഭിമാനം നഷ്ടപ്പെടുത്തുന്ന ബന്ധമാണോ എന്ന് ശ്രദ്ധിക്കണം.
നിങ്ങള്‍ സ്നേഹിക്കുന്ന ആള്‍ക്ക് മറ്റെവിടെയെങ്കിലും ഒരു കുടുംബമുണ്ടെങ്കില്‍ അവര്‍ക്കൊപ്പം ആകും അയാള്‍ പോവുക. അയാളുടെ സ്നേഹം നിങ്ങള്‍ക്ക് ലഭിച്ചേക്കും എന്നാല്‍ യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ ബന്ധത്തിന് ഒരു ഭാവി ഉണ്ടാകില്ല. കുടുംബ തകര്കത്തവളെന്ന പേരു ലഭിക്കുകയും മോശക്കാരിയാവുകയും ചെയ്യും. ഇത്തരം ബന്ധങ്ങള്‍ കണ്ണു നീരും വേദനയും അല്ലാതെ മറ്റെന്താണ് നിങ്ങള്‍ക്ക് തരിക ? ചിന്തിക്കുക
കുടുംബം
വിവാഹം കഴിച്ചതാണെങ്കിലും നിങ്ങളുമായുള്ള ബന്ധം തുടരാന്‍ അനുവദിക്കത്തക്ക വിശാല മനസ്കത നിങ്ങള്‍ക്കുണ്ടോ? ഉണ്ടെങ്കില്‍ തന്നെ സ്വന്തം കുടുംബം ഉപേക്ഷിച്ച് അയാള്‍ എന്നെങ്കിലും വരാനുള്ള സാധ്യത ഉണ്ടോ? അയാള്‍ക്കൊരു വീടുണ്ട് മിക്കവാറും വളരെ സന്തോഷകരമായ കുടുംബം തന്നെയായിരിക്കുമത്. അങ്ങനെയെങ്കില്‍ അയാള്‍ക്ക് സന്തോഷിക്കാനുള്ള ചെറിയൊരു ഉപാധിമാത്രമായി മാറും നിങ്ങള്‍.
കുട്ടികള്‍
അയാളുടെ കുട്ടികളെയും ഭാര്യയെയും കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ ? നിങ്ങള്‍ ആണ് ആ സ്ഥാനത്തെങ്കിലോ? നിങ്ങളുടെ ജീവിതത്തിന്റെ ശിഷ്ടകാലം ഈ വിശ്വാസ വഞ്ചനയില്‍ തുടരാന്‍ കഴിയുമോ? കുട്ടികളെങ്ങനെ തകര്‍ന്ന ഒരു കുടംബത്തില്‍ ജീവിക്കും. പുരുഷന്മാരിലും ബന്ധങ്ങളിലുമുള്ള അയാളുടെ ഭാര്യയുടെ വിശ്വാസം അതോടെ നശിക്കില്ലേ ? ഇത്തരം കാര്യങ്ങള്‍ കൂടി നിങ്ങള്‍ ചിന്തിക്കണം.
അര്‍ഹത
വിവാഹിതനായ ഒരാളെ മാത്രമെ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാനുള്ളോ? നിങ്ങളെ സ്നേഹിക്കാനും സംരക്ഷിക്കാനും അവിവാഹിതരായ എത്രയോ പേര് ഉണ്ടാകും. വിവാഹിതനായ ഒരാളെയല്ല നിങ്ങള്‍ അര്‍ഹിക്കുന്നത് . നിങ്ങള്‍ക്ക് മാത്രമായുള്ള ഒരാളെ കണ്ടെത്തുക.
സ്നേഹം
സ്നേഹം പരിപൂര്‍ണമാണ് അതിനപ്പുറം മറ്റൊരു വികാരമില്ല. അതിനാല്‍ നിങ്ങള്‍ സ്നേഹത്തിലാകുമ്പോള്‍ നിങ്ങള്‍ക്കത് ഏറെ അനുഭവിക്കാന്‍ കഴിയും. സ്നേഹ ബന്ധത്തില്‍ നിന്നും പുറത്ത് കടക്കാന്‍ വിഷമമായിരിക്കും. എന്നാല്‍,ഇതില്‍ നിന്ന് ത്യാഗം സഹിക്കുന്നതിനേക്കാള്‍ നല്ലത് അകന്ന് പോകുന്നതാണ്. നിങ്ങള്‍ക്ക് അനുയോജ്യമല്ലാത്ത സ്നേഹ ബന്ധമാണെങ്കില്‍ അത് ഉപേക്ഷിക്കുക.
പരസ്പര ബന്ധം ഇല്ലാതാകുന്നതിന് ദൂരെ പോവുകയോ നമ്പര്‍ മാറ്റുകയോ ചെയ്യുക. പരമാവധി അകന്നു നില്ക്കുക. അല്പം വിഷമം തോന്നുമെങ്കിലും ഇത്തരബന്ധത്തിന് പുറത്താണ് നിങ്ങളെന്ന് ഉറപ്പു വരുത്തുക. മറ്റാരെങ്കിലും പറഞ്ഞിട്ടാകരുത് സ്വയം തോന്നി വേണം ഇത് ചെയ്യാന്‍. പലരും പല രീതിയില്‍ ഇതിനെ വിലയിരുത്തിയേക്കാം അതൊന്നും നിങ്ങളെ ബാധിക്കാതെ നോക്കുക. നിങ്ങളുടെ ഗുണങ്ങള്‍ വളരെ മികച്ചതാണെന്ന് ഓര്‍ക്കുക.



Click it and Unblock the Notifications