Latest Updates
-
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ?
ഭാര്യമാര്‍ക്ക് കൂടുതല്‍ റൊമാന്റിക്കാവാം !
ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധം ആരോഗ്യകരമായി നിലനില്ക്കുന്നതിനും സ്നേഹബന്ധം വളര്‍ത്തുന്നതിലും പ്രണയത്തിന് വളരെ പ്രധാന്യമുണ്ട്.
ഭാര്യമാര്‍ ഭര്‍ത്താവിനോട് പ്രണയം പ്രകടിപ്പിക്കേണ്ടതുണ്ട്. പ്രണയമെന്നത് വാക്പ്രയോഗങ്ങളില്‍ അടിസ്ഥാനമാക്കിയതല്ല. ദൃഡമായ ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ബഹുമാനവും, പരിഗണനയും, താല്പര്യവും പ്രകടമാക്കുകയും ചെയ്യുക എന്നിവയ്ക്ക് പ്രണയം പ്രധാനപ്പെട്ടതാണ്.
അതിനുള്ള ചില മാര്‍ഗ്ഗങ്ങള്‍ ഇനി പറയുന്നു.

1. ഭര്‍ത്താവിന്റെ കാര്യങ്ങളിലുള്ള ശ്രദ്ധ - ഒഴിവ് ദിനങ്ങള്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യാനും പങ്കാളിക്കൊപ്പം ചെലവഴിക്കാനുമാണ് ഭര്ത്താക്കന്മാര് ഇഷ്ടപ്പെടുക. അത് ഹോക്കി കളിയോ, റെസ്ലിംഗോ, നീന്തലോ ഒക്കെയാകാം. തങ്ങളുടെ വിനോദങ്ങളില്‍ ഭാര്യമാര്‍ പങ്കാളിയാകുന്നത് അവരെ കൂടുതല്‍ താല്പര്യമുള്ളവരാക്കും.
2. പ്രശംസകള്‍ - വിവാഹബന്ധത്തിന് കാലപ്പഴക്കമേറുമ്പോള്‍ പലപ്പോഴും പങ്കാളികള്‍ പരസ്പരം ശരികള്‍ കണ്ടെത്തുന്നതിന് പകരം തെറ്റുകള്‍ കണ്ടെത്താന്‍ ശ്രമിച്ച് തുടങ്ങും. വീട് വൃത്തിയാക്കല്‍, പാചകം പോലുള്ള കാര്യങ്ങളില്‍ ഭാര്യമാര്‍ പരാതിയുമായി ഭര്‍ത്താവിനെ അലോസരപ്പെടുത്തും. ഈ അവസ്ഥയില്‍ പ്രണയം സജീവമാക്കാന്‍ പ്രശംസകള്‍ക്ക് സാധിക്കും. മുടി വെട്ടിയതിന്റെ ഭംഗിയെയോ, സ്റ്റോര്‍ റൂമോ മറ്റോ പെയിന്റ് ചെയ്തതിന്റെ ഭംഗിയേപ്പറ്റിയോ ഒക്കെ ഭര്‍ത്താവിനെ പ്രശംസിക്കുക.
3. പൊതുവായ കാര്യങ്ങള്‍ - ഭര്ത്താക്കന്മാരുടെ പ്രിയപ്പെട്ട ഹോബികള്‍ ഏതെന്ന് കണ്ടെത്തുക. സ്കീയിംഗോ, സ്കൈ ഡൈവിങ്ങോ, പോലുള്ള ഇത്തരം പൊതുവായ താല്പര്യങ്ങള് ഇരുവരെയും കൂടുതല്‍ അടുപ്പിക്കുകയും പരസ്പരം അറിയാത്ത കാര്യങ്ങള്‍ പഠിപ്പിക്കാനും ഇടയാക്കും.
4. കേള്‍വി - പ്രണയം നിലനിര്‍ത്തുന്നതില്‍ കേള്‍വിക്ക് പ്രധാന പങ്കുണ്ട്. എന്തെന്നാല്‍ ഭര്‍ത്താവിന്റെ ആവശ്യങ്ങളെയും മറ്റും കൂടുതല്‍ മനസിലാക്കാന്‍ ഇത് സഹായിക്കും. ഭാര്യയുടെ ഈ ശ്രദ്ധ ഭര്‍ത്താവ് തിരിച്ചറിയുകയും പരസ്പരമുള്ള ആശയവിനിമയം ശക്തിപ്പെടുകയും ചെയ്യും.
5. ഭര്‍ത്താവിനായി നിലകൊള്ളുക - പുരുഷന്മാര് സംരക്ഷകരാണെന്നതിനൊപ്പം സംരക്ഷിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവരുമാണ്. ഒരു കുടുംബാംഗമോ, സുഹൃത്തോ, അപരിചിതനോ ഭര്‍ത്താവിനോട് മോശമായി പെരുമാറിയാല്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ ഭാര്യ ഭര്‍ത്താവിനൊപ്പം നില്‍ക്കണം. ഇങ്ങനെ ചെയ്യുന്നത് ഭാര്യ ഭര്‍ത്താവിനെ സംരക്ഷിക്കുന്നതിന് ധൈര്യമുള്ളവളാണ് എന്ന തോന്നല്‍ നല്‍കും.



Click it and Unblock the Notifications
