Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
കുടുംബം തകര്‍ക്കുന്ന ശീലങ്ങള്‍
വിവാഹബന്ധം എന്നത് ഏറെ സങ്കീര്‍ണ്ണമായ ഒന്നാണ്. പലപ്പോളും ഗുരുതരമായ പ്രശ്നങ്ങള്‍ വിവാഹമോചനത്തിലേക്ക് നയിക്കും. വിവാഹബന്ധത്തെ തകര്‍ക്കുന്ന ചില ശീലങ്ങളുണ്ട്. അത്തരം അഞ്ച് കാര്യങ്ങളെ പരിചയപ്പെടാം.
1.ആശയവിനിമയത്തിലെ പോരായ്മ - നിങ്ങള്‍ പറയാത്ത കാര്യവും പങ്കാളി കേള്‍ക്കും എന്ന് വിശ്വസിക്കുന്നുണ്ടോ? സാധിക്കില്ല എന്നതാണ് യഥാര്‍ത്ഥ്യം. വിവാഹമോചനത്തിലേക്ക് നയിക്കുന്ന ഒരു കാരണമാണ് വ്യക്തമായും സഥിരമായുമുള്ള ആശയവിനിമയം ഇല്ലായ്മ. ഇതൊഴിവാക്കി പങ്കാളിയുമായി നല്ല ആശയവിനിമയത്തിലേര്പ്പെടുക.
പണം പോലുള്ള കാര്യങ്ങളെപ്പറ്റി തുറന്ന് സംസാരിക്കുക. പ്രശ്നങ്ങള്‍ സംസാരത്തിലൂടെ പരിഹരിക്കുക. ദിവസവും പരസ്പരം സംസാരിക്കാന്‍ സമയം കണ്ടെത്തുക. തിരക്കുള്ളപ്പോഴും സംസാരിക്കാന്‍ സമയം കണ്ടെത്തുകയും ആശങ്കകളും, സ്വപ്നങ്ങളും, സന്തോഷങ്ങളും പങ്ക് വെയ്ക്കുകയും ചെയ്യുക. നിങ്ങളുടെ ജീവിതത്തിലെ ഒരു പ്രധാന ഘടകമായി പങ്കാളിയെ മാറ്റുക.

2. അശുഭചിന്ത - നിരാശയും ശുഭാപ്തി വിശ്വാസമില്ലാത്ത ആളുമാണോ നിങ്ങള്‍. എല്ലാവരെയും അധിക്ഷേപിക്കുന്ന സ്വഭാവമാണോ നിങ്ങളുടേത്. അതെയെന്നാണ് ഉത്തരമെങ്കില്‍ നിങ്ങളുടെ പങ്കാളി നിരാശയില്‍ കഴിയുന്നയാളും, അയാളുടെ ജീവിതം സംഘര്‍ഷം നിറഞ്ഞതുമായിരിക്കും. ദോഷൈകദൃക്ക് ആവാതിരിക്കുക. അഥവാ പ്രശ്നങ്ങളുണ്ടങ്കില്‍ അക്കാര്യങ്ങള്‍ പങ്കാളിയുമായും, അടുത്ത സുഹൃത്തുക്കളുമായും, കുടുംബാംഗങ്ങളുമായും ചര്‍ച്ച ചെയ്യുക. പ്രശ്നങ്ങള്‍ ഒരു ഭാരമാകാതിരിക്കാന്‍ ശ്രദ്ധിക്കുക. ജീവിതത്തില്‍ ചിരിക്ക് സ്ഥാനം നല്‍കുക. സൗഹൃദപരവും ആഹ്ലാദകരവുമായ ഒരു അന്തരീക്ഷം ഉണ്ടാക്കുക. എന്തിനും അമിത പ്രാധാന്യം നല്‍കാതിരിക്കുക. ജീവിതത്തില്‍ ചിരിക്കാനുള്ള അവസരങ്ങള്‍ കണ്ടെത്തുക. ജീവിതം തടസ്സങ്ങള്‍ നിറഞ്ഞതാവും.അതിലെ പൂവുകള്‍ സ്വീകരിക്കുകയും മുള്ളുകള്‍ ഒഴിവാക്കുകയും ചെയ്യുക.
3. സ്വയം കേന്ദ്രീകൃതം - പങ്കാളിക്ക് പ്രാധാന്യം നല്‍കുക. ജീവിതം സ്വയം കേന്ദ്രീകൃതമാക്കാതിരിക്കുക. നിങ്ങളുടെ സമീപത്ത് നിന്ന് പങ്കാളിയെ ഒഴിവാക്കാതിരിക്കുക. വിവാഹത്തില്‍ നമ്മള് എന്ന പദത്തിന് ഏറെ പ്രാധാന്യമുണ്ട്. അതില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും തുല്യസ്ഥാനമാണ്. പരസ്പരം സഹകാരികളായി ജീവിക്കുക. ജോലി, ആരോഗ്യം, സുഹൃത്തുക്കള്‍, കുടുംബം എന്നിവയിലെല്ലാം പരസ്പരം തുറന്ന സമീപനം പുലര്‍ത്തുക. സ്വഭാവികമായും, പക്വതയോടെയും പെരുമാറുക.
4. അഭിനന്ദനം - എല്ലാവരും തന്നെ മറ്റുള്ളവരില്‍ നിന്ന് അഭിനന്ദനം ആഗ്രഹിക്കുന്നവരാണ്. നിങ്ങള്‍ പങ്കാളിക്കായി ചെയ്യുന്ന നല്ല കാര്യങ്ങള്‍ അവഗണിച്ചാല്‍ അത് എത്രത്തോളം നിരാശാജനകമായിരിക്കും. പങ്കാളികള്‍ നല്ലത് ചെയ്യുമ്പോള്‍ അവരെ അഭിനന്ദിക്കുക. സുഹൃത്തുക്കളുടെയും, കുടുംബാംഗങ്ങളുടെയും മുന്നില്‍ അവരെ അഭിനന്ദിക്കുക. നന്നായി പാകം ചെയ്ത ഭക്ഷണം പോലെ ദിനേനയുള്ള കാര്യങ്ങള്‍ക്ക് അഭിനന്ദനം നല്‍കാം. അവരുടെ കരുത്ത്, ദയ, ആത്മവിശ്വാസം എന്നിവയെ ബഹുമാനിക്കുക. സ്നേഹം നല്‍കുകയും, നിങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുകയും ചെയ്യുന്ന ഒരാളെ പങ്കാളിയായി ലഭിക്കുക എന്നത് ഒരനുഗ്രഹമാണ്. എന്നാല്‍ അത് എളുപ്പത്തില്‍ സാധിക്കുമെന്ന് കരുതേണ്ടതില്ല.
5. കുഴപ്പം പിടിച്ച സ്വഭാവങ്ങള്‍ - ഒഴിവ് കിട്ടുമ്പോളെല്ലാം നിങ്ങളുടേതായ വിനോദങ്ങളിലാവും ചിലപ്പോള്‍ ചലവഴിക്കാറ്. ഒരേ സോക്സ് തന്നെ ആഴ്ച മുഴുവനും ധരിക്കാറുണ്ടോ? അതുപോലെ അസ്ഥാനത്തെ ചൊറിച്ചില്‍ നിങ്ങളുടെ ശീലമാണോ? ഇതൊക്ക ദാമ്പത്യബന്ധത്തെ അരോചകമാക്കുന്ന കാര്യങ്ങളാണ്. ഇവ സാമൂഹികമായി വെറുപ്പുണ്ടാക്കുമെന്ന് മാത്രമല്ല വെറുപ്പുമുണ്ടാക്കും. അത്തരം സ്വഭാവങ്ങള്‍ പങ്കാളിക്ക് ഏറെ മാനസികബുദ്ധിമുട്ടിന് കാരണമാകുന്നതാണ്. നിങ്ങളുടെ സാധനങ്ങള്‍ വൃത്തിയോടെയും ശുചിത്വത്തോടെയും സൂക്ഷിക്കുക. പ്രസാദാത്മകമായ ഒരു വ്യക്തിത്വം ബന്ധത്തെ ദൃഡമാക്കും.



Click it and Unblock the Notifications
