Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
പുരുഷന്മാരോടുള്ള സ്ത്രീകളുടെ ക്രൂരതകള്‍
സൗന്ദര്യമുള്ളവരാണെങ്കിലും, സ്ത്രീകള്‍ മര്യാദയില്ലാത്തതും മോശവുമായ പല കാര്യങ്ങളും പരുഷന്മാരോട് ചെയ്യുന്നവരാണ്.
ഇണങ്ങാത്ത പങ്കാളിയുടെ 10 ലക്ഷണങ്ങള്‍
സ്ത്രീകളുടെ ഇത്തരം പത്ത് ക്രൂരകൃത്യങ്ങള്‍ ഫോക്സ് ന്യൂസ് അവതരിപ്പിച്ചിട്ടുണ്ട്. സ്ത്രീകള്‍ പരുഷന്മാരുടെ അഹംബോധത്തിനും, വികാരങ്ങള്‍ക്കും എങ്ങനെ മുറിവേല്‍പ്പിക്കുന്നു എന്നാണിവിടെ പറയുന്നത്.

1. ഫോണെടുക്കാത്തവര്
പരുഷന്മാര് പെണ്‍കുട്ടികളുടെ ഫോണ്‍ നമ്പര്‍ സൂക്ഷിക്കുമെങ്കിലും, പെണ്‍കുട്ടികള്‍ വ്യാജ നമ്പര്‍ നല്‍കുകയോ, അതല്ലെങ്കില്‍ വിളിക്കുമ്പോള്‍ ഫോണെടുക്കാതിരിക്കുകയോ ചെയ്യും.

2. കാശുമുടക്കില്ലാതെ ഡ്രിങ്കുകള്‍
ചില സ്ത്രീകള്‍ തങ്ങളുടെ പണം ബാറിലോ, ക്ലബ്ബിലോ ഡ്രിങ്കുകള്ക്കായി ചെലവഴിക്കുന്നതില്‍ തീരെ താല്പര്യമില്ലാത്തവരാണ്. അവര്‍ തങ്ങളുടെ സ്ത്രൈണതയെ സൗജന്യമായി മദ്യം നേടാന്‍ ഉപയോഗിക്കും. ചിലര്‍ പരുഷന്മാരുമായി അടുക്കുമ്പോള്‍ മറ്റു ചിലര്‍ സൗജന്യമായി മദ്യം കഴിച്ച് അല്പം സംസാരിച്ച് സ്ഥലം വിടും.

3. താല്കാലിക തുണകള്‍
പെണ്‍കുട്ടി മാന്യതയുള്ളവളാണെങ്കില് തനിക്ക് യോജിക്കില്ല എന്ന് കണ്ടാല്‍ പുരുഷനെ ഒഴിവാക്കും. എന്നാല്‍ ക്രൂരമായ സ്വഭാവമുള്ളവര്‍ തനിക്ക് അനുയോജ്യനായ മറ്റൊരാളെ കണ്ടെത്തുന്നത് വരെ ഇയാളെ തന്നെ കൂടെ നിര്‍ത്തും. ഇത്തരം പെണ്‍കുട്ടികള്‍ തനിച്ചാവുന്നത് ഇഷ്ടപ്പെടാത്തവരാണ്. പുതിയൊരാളെ കാണുന്നതോടെ നിലവിലുള്ളയാളെ ഉപേക്ഷിച്ച് അവര്‍ സ്ഥലം വിടും.

4. വൈകാരികമായ ദുരുപയോഗം
സ്ത്രീകള്‍ കരയുന്നത് കാണാന്‍ ഇഷ്ടപ്പെടാത്തവരാണ് പുരുഷന്മാര്. ചില സ്ത്രീകള്‍ ഈ അവസരം മുതലെടുത്ത് തങ്ങളുടെ ഉദ്ദേശം നേടിയെടുക്കും. കണ്ണുനീര് മാര്‍ഗ്ഗമാക്കി പുരുഷന്മാരില് നിന്ന് അവര്‍ കാര്യം സാധിച്ചെടുക്കും.

5. ശാരീരിക അക്രമം
പരുഷന്മാര് സ്ത്രീകളെ ഉപദ്രവിക്കുന്നത് മോശമായി കണക്കാക്കുന്നുവെങ്കിലും ചില സ്ത്രീകള്‍ പുരുഷന്മാരെ ഉപദ്രവിക്കാന്‍ മടി കാണിക്കില്ല. ഭയമോ, പ്രത്യഘാതമോ പരിഗണിക്കാതെ ഇത്തരക്കാര്‍ പുരുഷന്മാരെ ശാരീരികമായി ഉപദ്രവിക്കും.

6. പരസ്യ വിമര്‍ശനം
ക്രൂരയായ സ്ത്രീകള്‍ അവരുടെ പുരുഷന്മാരെ പൊതുവേദികളില്‍ വെച്ച് അപമാനിക്കുകയും വിമര്‍ശിക്കുകയും ചെയ്യും. ഇത്തരക്കാര്‍ ഇടക്കിടെ പുരുഷന്മാരെ പരിഹസിക്കുകയും, തരംതാഴ്ത്തി സംസാരിക്കുകയും ചെയ്യുന്നവരാണ്.

7. മറച്ച് വെച്ച ബന്ധങ്ങള്‍
പുരുഷന്മാര്ക്ക് മാനസിക ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഒന്നാണ് തങ്ങളുടെ ബന്ധങ്ങളെക്കുറിച്ച് സ്ത്രീകള്‍ തുറന്ന് പറയാത്തത്. സ്ത്രീകള്‍ ഒരു ബന്ധത്തിലാണോ അല്ലയോ എന്നറിഞ്ഞാല്‍ ബന്ധം കൂടുതല്‍ അസ്വാദ്യകരമാക്കാം.

8. ലൈംഗിക ബന്ധത്തിനുള്ള വിസമ്മതം
സാധാരണയായി കാണുന്നതും, പലരും പ്രയോഗിക്കുന്നതുമായ ഒരു കാര്യമാണിത്. പുരുഷനെ സംബന്ധിച്ച് സെക്സ് എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ചില ലക്ഷ്യങ്ങള്‍ നേടാനായി പുരുഷനെ ഇതില്‍ നിന്ന് തടയുകയോ, അതല്ലെങ്കില്‍ സെക്സ് നിഷേധിച്ചുകൊണ്ട് ശിക്ഷിക്കുകയോ ചെയ്യുന്നത് ഫലപ്രദമാകുമെങ്കിലും ക്രൂരത തന്നെയാണ്.

9. പരീക്ഷണങ്ങള്‍
നിങ്ങള്‍ സുഹൃത്തുക്കളുമൊത്ത് രാത്രി പുറത്ത് പോകാന്‍ തയ്യാറായി ഇരിക്കുമ്പോളാകും ഗേള്‍ഫ്രണ്ട് വിളിച്ച് ഇന്ന് തന്നോടൊപ്പം കഴിയാന്‍ ആവശ്യപ്പെടുന്നത്. നിങ്ങളെ ഒന്ന് കാണുക എന്നല്ലാതെ അതിന് പ്രത്യേക കാരണമൊന്നുമുണ്ടാകില്ല. നിങ്ങള്‍ പ്ലാന്‍ ചെയ്ത പരിപാടിയെക്കുറിച്ച് അവള്‍ക്ക് അറിവുമുണ്ടായിരിക്കും. നിങ്ങള്‍ അവളെ യഥാര്‍ത്ഥത്തില്‍ സ്നേഹിക്കുന്നുണ്ടോ എന്നുള്ള പരീക്ഷണമാകും ഇത്. നിങ്ങള്‍ അവളുടെ അടുത്തേക്ക് പോകുന്നില്ലെങ്കില്‍ ആ ബന്ധത്തിന്റെ അവസാനമായിരിക്കും അത്. ഇത്തരം പരീക്ഷണങ്ങള്‍ പല സ്ത്രീകളും പ്രയോഗിക്കുന്നതാണ്.



Click it and Unblock the Notifications
