Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ദമ്പതികള്‍ ചര്‍ച്ച ചെയ്യേണ്ട ചില കാര്യങ്ങള്‍
വ്യത്യസ്ത ചുറ്റുപാടുകളില്‍ നിന്നുള്ള രണ്ടംഗങ്ങളുടെ ഒരു സമന്വയമാണ് വിവാഹം. വിവാഹജീവിതം വിജയമാകണമെങ്കില്‍ പരസ്പരം മനസിലാക്കേണ്ടത് വളരെ പ്രധാനമാണ്. ഇവിടെയാണ് ആശയവിനിമയത്തിന്റെ പ്രാധാന്യം.
ആശയവിനിമയത്തില്‍ ദമ്പതിമാര്‍ പരസ്പരം അറിഞ്ഞിരിയ്ക്കേണ്ടതും ചര്‍ച്ച ചെയ്യേണ്ടതുമായ പല കാര്യങ്ങളുമുണ്ട്. ഇത് ഭാവിയില്‍ ഇവര്‍ക്ക് പ്രയോജനം ചെയ്യും.

ദാമ്പത്യത്തില്‍ പങ്കാളികള്‍ പരസ്പരം അറിഞ്ഞിരിയ്ക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചറിയൂ,
ലൈഫ് ഇന്‍ഷുറന്‍സ് എല്ലാവരും നിര്‍ബന്ധമായും എടുക്കേണ്ട ഒന്നാണ്. ഒരാള്‍ മാത്രമാണ് എടുക്കുന്നതെങ്കില്‍ പങ്കാളിയേയും ഇതില്‍ ഉള്‍പ്പെടുത്തുന്ന വിധത്തിലുള്ള ഇന്‍ഷുറന്‍സ് എടുക്കുക. ഇതിന്റെ വിശദാംശങ്ങളെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്യുകയും അറിഞ്ഞിരിയ്ക്കുകയും വേണം.
വസ്തുവകകളെക്കുറിച്ച് ഒരു വില്പത്രമെഴുതി സൂക്ഷിയ്ക്കുന്നതും നല്ലത്. ഇത് പലപ്പോഴും ഭാവിയില്‍ ഗുണം ചെയ്യും.
ബാങ്ക് അക്കൗണ്ട്, പോളിസികള്‍ എന്നിവയുടെ പാസ്വേഡുകളും വിശദാംശങ്ങളും ഇരുവരും അറിഞ്ഞിരിയ്ക്കുക തന്നെ വേണം.
സ്വകാര്യ സമ്പാദ്യത്തെക്കുറിച്ചും പങ്കാളികള്‍ പരസ്പരം അറിഞ്ഞിരിയ്ക്കേണ്ടത് വളരെ പ്രധാനം തന്നെയാണ്. ഇത്തരം കാര്യങ്ങള്‍ മറ്റാര്‍ക്കും അറിയില്ലെങ്കിലും പങ്കാളി നിശ്ചയമായും അറിഞ്ഞിരയ്ക്കുക തന്നെ വേണം.



Click it and Unblock the Notifications
