Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഫേസ്ബുക്കിലെ ദമ്പതിമാരുടെ ശ്രദ്ധയ്ക്ക്
ഫേസ് ബുക്ക്, ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകള്‍ വായു, ജലം, ഭക്ഷണം എന്നിവയുടെ പ്രാധാന്യം പോലും കുറച്ചിരിക്കുകയാണ് . കൂടാതെ ജീവിക്കാനുള്ള അവശ്യ ഘടകങ്ങളുടെ നിര്‍വചനം തന്നെ മാറ്റിയിരിക്കുന്നു. ഹൃദയത്തിലുള്ളതെന്തും ഇത്തരം സൈറ്റില്‍ നിങ്ങള്‍ക്ക് പോസ്റ്റ് ചെയ്യാം. നിങ്ങള്‍ ഇഷ്ടപെടുന്നതെന്തും ഇതിലൂടെ പങ്കുവയ്്ക്കാം. ഇതെല്ലാം നിങ്ങള്‍ അവിവാഹിതരായിരിക്കുമ്പോഴാണ് ഏറെ സ്വാതന്ത്ര്യത്തോടെ ചെയ്യാന്‍ കഴിയുക. എന്നാല്‍, ഒരു ബന്ധത്തിലേര്‍പ്പെട്ടു കഴിയുമ്പോള്‍ കാര്യങ്ങളില്‍ മാറ്റമുണ്ടാകും.
നിങ്ങളുടെ വിവാഹ നിശ്ചയയിക്കപ്പെടുകയോ വിവാഹം കഴിയുകയോ അതുമല്ല ഒരു ബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയോ ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ ഓണ്‍ലൈനില്‍ ചെയ്യുന്ന കാര്യങ്ങളില്‍ അല്പം ശ്രദ്ധ ആവശ്യമാണ്. നിങ്ങള്‍ സന്തുഷ്ടരായ പങ്കാളികളണെങ്കില് തുടര്‍ന്നും അങ്ങനെ ആയിരിക്കാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്.

1. വ്യാജ ഐഡികള്‍ ഉപയോഗിക്കരുത്
പങ്കാളിയെ സൗഹൃദ പട്ടികയില്‍ ഉള്‍പെടുത്തിയിട്ടുള്ള യഥാര്‍ത്ഥ അക്കൗണ്ട് നല്ല രീതിയില്‍ സംരക്ഷിക്കുകയും അതേസമയം തന്നെ ശരിയല്ലാത്ത ഉപയോഗങ്ങള്‍ക്കായി വ്യാജ അക്കൗണ്ട് ഉണ്ടാക്കുകയും ചെയ്യുന്ന ചിലരുണ്ട് . നിങ്ങള്‍ ഇത്തരത്തിലൊരാളാണെങ്കില്‍ ഈ ശീലം ഉപേക്ഷിക്കുക. ഇത്തരം അക്കൗണ്ടുകള്‍ നീക്കം ചെയ്ത് പങ്കാളിയോട് നീതി കാണിക്കുക.വ്യാജ ഐഡിയെ കുറിച്ച് പങ്കാളി അറിയുന്നത് വരെയുള്ള തെറ്റായ മതിപ്പ് മാത്രമായിരിക്കുമത്.ഇത്തരം കാര്യങ്ങള്‍ അധിക നാള് നിങ്ങള്‍ക്ക് ഒളിപ്പിച്ച് വയ്ക്കാനാവില്ല.
2. ചില സുഹൃത്തുക്കളെ ഉപേക്ഷിക്കുക
നിങ്ങളുടെ സ്നേഹ ബന്ധത്തിനും വിവാഹത്തിനും ഭീഷണിയാകുന്ന സുഹൃത്തുക്കളെ ഉപേക്ഷിക്കുക. നിങ്ങളുടെ ബന്ധത്തിന് ദോഷകരമാകുമെന്ന് തോന്നുന്ന ആളുകളുമായുള്ള സഹകരണം ഫേസ്ബുക്കിലോ ട്വിറ്ററിലോ ആണെങ്കില്‍ കൂടി ഉപേക്ഷിക്കുന്നതാണ് നല്ലത്. ബന്ധം ശിഥിലമായ പല ഭര്ത്താക്കന്മാരുടൈയും ഭാര്യമാരുടെയും ഇത്തരം നിരവധി ഹൃദയഭേദകമായ കഥകള്‍ കേട്ടിട്ടുണ്ട്. തുടക്കത്തില്‍ ഈ തീരുമാനം നിങ്ങള്‍ക്ക് വിഷമമുണ്ടാക്കിയേക്കാം. പക്ഷെ പിന്നീട് നിങ്ങളുടെ സ്നേഹ ബന്ധം സംരക്ഷിക്കാന്‍ വേണ്ടിയുള്ള ഈ ശ്രമത്തില്‍ നിങ്ങള്‍ക്ക് അഭിമാനം തോന്നും.
3. അമിത സ്വകാര്യത അവസാനിപ്പിക്കുക
പങ്കാളിയെ മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്യുക എന്നതാണ് ആരോഗ്യകരമായ ഒരു ബന്ധത്തിന്റെ അടിത്തറ. നിങ്ങള്‍ വിവാഹതരോ ഉടന്‍ വിവാഹിതരാകാന്‍ പോകുന്നവരോ ആണെങ്കില്‍ അമിതമായ സ്വകാര്യത ഉപേക്ഷിക്കുന്നതാണ് നല്ലത്. നിങ്ങള്‍ കൂടുതല്‍ സ്വകാര്യത സൂക്ഷിക്കുന്നത് പങ്കാളിയില്‍ നിന്നും പലതും മറയ്ക്കുന്നതിന്റെ സൂചനയായാണ്. അങ്ങനെയല്ലെങ്കില്‍ ഫേസ്ബുക്ക് പാസ്സ് വേഡും മറ്റും പങ്കാളിയുമായി പങ്കുവയ്ക്കുന്നതില്‍ തെറ്റില്ല. ചിത്രങ്ങളും പോസ്റ്റുകളും പങ്കാളിയില്‍ നിന്നും മറച്ച് വയ്ക്കാന്‍ ശ്രമിക്കരുത് ഇത് സംശയങ്ങള്‍ക്കിടവരുത്തുകയും ബന്ധത്തെ ബാധിക്കുകയും ചെയ്യും.
4. ബന്ധം മറച്ച് വയ്ക്കരുത്
സൈറ്റുകളിലെ ബന്ധം വ്യക്തമാക്കുന്ന ഭാഗം മറച്ചുവയ്ക്കുന്നവരുണ്ട്. വര്‍ഷങ്ങളായി ഒരാളുമായി സ്നേഹബന്ധത്തിലായിരിക്കുകയും പെട്ടന്ന് വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്യുന്നത് സുഹൃത്തുക്കളില്‍ നിന്നും മറച്ച് വയ്ക്കേണ്ട ആവശ്യമില്ല. പരസ്പരമുള്ള ബന്ധം അഭിമാനത്തോടെ എല്ലാവരുടെയും മുമ്പില്‍ വ്യക്തമാക്കുക.
5. ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക
നിങ്ങളുടെ പങ്കാളിയുടെ ചിത്രങ്ങള്‍ കൊണ്ട് പേജ് നിറയ്ക്കണമെന്നല്ല മറിച്ച് കുറച്ചെങ്കിലും പ്രദര്‍ശിപ്പിക്കുന്നത് നല്ലതാണ്. നിങ്ങള്‍ക്ക് എത്രമാത്രം കരുതല്‍ അവരോടുണ്ട് എന്നും ചിത്രങ്ങള്‍ അവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ നിങ്ങള്‍ ലജ്ജിക്കുന്നില്ല എന്നും തെളിയിക്കാന്‍ ഇത് സഹായിക്കും. പങ്കാളിയെ വിഷമിപ്പിക്കുന്ന തരത്തിലുള്ള വ്യക്തിപരമായ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാതിരിക്കുക. വ്യത്യസ്തമായതെന്തെങ്കിലും പ്രദര്‍ശിപ്പിക്കണമെന്നുണ്ടെങ്കില്‍ പങ്കാളിയുടെ അഭിപ്രായം കൂടി തേടിയതിന് ശേഷം മാത്രം ചെയ്യുക.
6. ആവശ്യമില്ലാത്തത് കളയുക
ടൈംലൈന്‍ എന്ന ആശയം സൃഷ്ടിച്ചതിന് മാര്‍ക് സക്കര്‍ബെര്‍ഗിന് നന്ദി പറയണം. കാരണം ഇതിലൂടെ നിങ്ങളുടെ ഭൂതകാലം പങ്കാളിയുടെ മുമ്പില്‍ ഒരു തുറന്ന പുസ്തകമാകും. നിങ്ങള്‍ പണ്ട് എന്ത് ചെയ്തിരുന്നുവെന്നും നിങ്ങളുടെ സുഹൃത്തക്കള്‍ ആരെല്ലാമായിരുന്നുവെന്നും തുടങ്ങി എല്ലാം ഇതില്‍ കാണാം. ഇതെല്ലാം നിങ്ങളുടെ പങ്കാളിക്ക് കാണാന്‍ കഴിയും. ജീവിതത്തെ വലിയ പ്രശ്നങ്ങളില്‍ നിന്നും സരക്ഷിക്കുന്നതിന് ഇതില്‍ ആവശ്യമില്ലാത്ത പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യുന്നതാണ് നല്ലത്. നിങ്ങള്‍ ആരായിരുന്നു എന്ന് കാണിക്കുന്നതിനു പകരം നിങ്ങള്‍ ആരാണന്ന് മാത്ര പ്രകടമാക്കുന്നതായിരിക്കും ഉചിതം.



Click it and Unblock the Notifications
