Latest Updates
-
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത
യോജിച്ച പങ്കാളിയെ കണ്ടെത്താം
സന്തുഷ്ടമായ ദാമ്പത്യബന്ധത്തിന് യോജിച്ച ജീവിത പങ്കാളിയെ തെരഞ്ഞെടുക്കേണ്ടത് അനിവാര്യമാണ്. ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ പല കാര്യങ്ങളും പരിഗണിക്കേണ്ടതുണ്ട്.
ഏറ്റവും പ്രധാനപ്പെട്ടത് നിങ്ങളെ സംബന്ധിക്കുന്ന നിര്‍ണ്ണായകമായ കാര്യങ്ങളെ കണക്കിലെടുക്കുകയാണ്.
യോജിച്ച പങ്കാളിയെ കണ്ടെത്തുന്നത് എങ്ങനെ സാധ്യമാക്കാമെന്നാണ് ഇവിടെ പറയുന്നത്.

1. നിങ്ങളുമായി വേഗത്തില്‍ ബന്ധം സ്ഥാപിക്കുന്നയാള്‍
വേഗത്തില്‍ നിങ്ങളുമായി സംഭാഷണത്തിലേര്‍പ്പെടാന്‍ സാധിക്കുന്ന ആളെ തെരഞ്ഞെടുക്കാം. ഇത്തരത്തില്‍ നിങ്ങളോടൊപ്പം കാര്യങ്ങള്‍ ചെയ്യാനും, സംസാരിക്കാനും തയ്യാറാകുന്നവരുമായുള്ള ബന്ധം ബോറടിപ്പിക്കുന്നതാവില്ല.

2. ഒരേ താല്പര്യങ്ങള്
നിങ്ങളുടെ ഇഷ്ടങ്ങള്‍ക്ക് സമാനമായവയുള്ള പങ്കാളിയെ തെരഞ്ഞെടുക്കുന്നത് അനുയോജ്യമാണ്. എന്നാല്‍ നിങ്ങളുടെ എല്ലാ താല്പര്യങ്ങളും അതേ പോലെ തന്നെ മറ്റൊരാള്‍ക്കുണ്ടാവില്ല, എന്നാല്‍ ചിലത് ഉണ്ടാവുകയും ചെയ്യും. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും, റിലേഷന്‍ഷിപ്പ് എക്സ്പെര്‍ട്ടുമായ സീമ ഹിന്ഗോറാനിയുടെ അഭിപ്രായത്തില്‍ നിങ്ങള്‍ ഒരാള്‍ക്കൊപ്പം ജീവിക്കാന്‍ തീരുമാനിക്കുമ്പോള്‍ ഇരുവരും ഒരേ പോലെ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഉദാഹരണത്തിന് നിങ്ങള്‍ ഒരു സിനിമ പ്രേമിയാണെങ്കില്‍ സിനിമ ഇഷ്ടപ്പെടുന്ന മറ്റുള്ളവരെയും നിങ്ങള്‍ക്ക് ഇഷ്ടമാകും. ഇത് നിങ്ങളുടെ ജീവിതം ആസ്വാദ്യകരമാക്കും.

3. പങ്കാളിയുടെ പ്രതിഭ
നിങ്ങള്‍ ഒരു മെല്ലെപ്പോക്കുകാരനും പങ്കാളി അമിതോത്സാഹമുള്ള ആളുമാണെങ്കില് അത് ദാമ്പത്യബന്ധത്തിന് ഭീഷണിയാകാം. കാര്യങ്ങളെ സംബന്ധിച്ച് എങ്ങനെ ചിന്തിക്കുന്നു, പ്രവര്‍ത്തിക്കുന്നു എന്ന് പരസ്പരം നോക്കി വിശകലനം ചെയ്യണം.

4. കുടുംബത്തിന്റെ നില
ഒരു ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ നിങ്ങളുടെയും കുടുംബത്തിന്റെയും നില പരിഗണിക്കുക. സാമൂഹികമായി നിങ്ങളുടെ നിലയിലുള്ള ഒരാളല്ല പങ്കാളിയെങ്കില്‍ അത് പ്രശ്നമാകില്ല എന്ന് ഉറപ്പ് വരുത്തണം.

5. പരസ്പര ബഹുമാനം
നിങ്ങളേയും, നിങ്ങളുടെ സ്വപ്നങ്ങളേയും, ലക്ഷ്യങ്ങളേയും, വ്യക്തിത്വത്തെയും ബഹുമാനിക്കാത്ത ഒരാളോടൊപ്പം ജിവിക്കുക അസാധ്യമാണ്. നിങ്ങളെ അംഗീകരിക്കുന്ന ഒരാളെ പങ്കാളിയായി തെരഞ്ഞെടുക്കുക.

6. വിശ്വസ്തത
ഇന്നത്തെ കാലത്ത് നിങ്ങള്‍ക്ക് വിശ്വസനീയമായ ഒരു പങ്കാളിയെ തെരഞ്ഞെടുക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. പരസ്പരം വിശ്വസ്ഥതയില്ലാതെ ഒരു ദാമ്പത്യജീവിതം സാധ്യമാകില്ല.

7. ഒരുമിച്ച് സമയം ചെലവഴിക്കല്‍
ഒരേ താല്പര്യങ്ങള് പോലെ പ്രധാനപ്പെട്ടതാണ് ഒരുമിച്ച് ചെലവഴിക്കുന്ന സമയവും. നിങ്ങള്‍ക്കൊപ്പം മതിയായ സമയം ചെലവഴിക്കാനിഷ്ടപ്പെടുന്ന പങ്കാളിയുണ്ടാവേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്.
വിവാഹത്തിന് മുമ്പ് സെക്സ് വേണ്ട!!



Click it and Unblock the Notifications
