Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
കലഹത്തില്‍ ഇതു പാടില്ല...
എല്ലാ ഭാര്യാഭര്ത്താക്കന്മാരും ഇടയ്ക്കിടെ കലഹിക്കാറുണ്ട്. എന്നാല്‍, ഇങ്ങനെ വഴക്കു കൂടുമ്പോള്‍ ഒരിക്കലും പറയാന്‍ പാടില്ലാത്ത ചില വാക്കുകളുണ്ട്. ഈ വാക്കുകള്‍ കലഹം ശക്തമാകാന്‍ കാരണമാകും. ഇത്തരത്തില്‍ പറയാന്‍ പാടില്ലാത്ത അഞ്ച് കാര്യങ്ങളാണ് താഴെ പറയുന്നത്.
പരസ്പരം സമര്‍പ്പിതമായിട്ടുള്ള എല്ലാ ബന്ധങ്ങളും ഉയര്‍ച്ച താഴ്ചകളിലൂടെയാണ് കടന്നു പോകുന്നത്. നല്ല സമയവും ചീത്ത സമയവും ഒരു പോലെ നേരിടേണ്ടതായും വരും. സന്തോഷകരമായ ദാമ്പത്യ ജീവതത്തിലും ദമ്പതികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഇടയ്ക്കൊക്കെ കലഹങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പരസ്പരം വേദനപ്പിക്കുന്ന വാക്കുകള്‍ പറയുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക. സാധാരണ നിലയില്‍ അവസാനിക്കേണ്ട കലഹങ്ങള്‍ രൂക്ഷമാകാന്‍ ഇത് കാരണമായേക്കും.
കലഹിക്കുമ്പോള്‍ ഒരിക്കലും പറയാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍

'ഇത് നിങ്ങളുടെ തെറ്റാണ്'
വഴക്കുണ്ടാക്കുമ്പോള്‍ എതിരാളിയെ കുറ്റപ്പെടുത്തുക എന്നത് സാധാരണമാണ്. ഒരിക്കല്‍ ഇത്തരത്തില്‍ കുറ്റം ചുമത്തി കഴിഞ്ഞാല്‍ സംഭാഷണത്തിന്റെ ഗതി തെറ്റാരുടേതാണന്നതിലേക്ക് വഴി മാറുകയും പിന്നെ അതില്‍ കേന്ദ്രീകരിച്ച് വഴക്ക് ശക്തമാവുകയും ചെയ്യും. അതുകൊണ്ട് പരസ്പരം കുറ്റപ്പെടുത്തുന്നതിന് പകരം പ്രശ്ന പരിഹാരത്തിന് എന്തു ചെയ്യാന്‍ കഴിയുമെന്ന് കണ്ടെത്തുക.
അതിന് ശേഷം മറ്റെ ആളുടെ പെരുമാറ്റം നിങ്ങള്‍ക്ക് എങ്ങനെയാണ് അനുഭവപ്പെടുന്നതെന്ന് വിശദീകരിക്കുക.
"ഞാന്‍ പറയുന്നത് നിങ്ങള്‍ ശ്രദ്ധിക്കുന്നില്ല, എങ്കിലും എനിക്ക് പറയാനുണ്ട് " പോലുള്ള കാര്യങ്ങള്‍ പറയുക. ഇത്തരം സന്ദര്‍ഭങ്ങളിലെ നിങ്ങളുടെ ഉത്തരവാദിത്തം നിങ്ങള്‍ അംഗീകരിക്കുന്നതായാണ് ഇത് പ്രകടമാക്കുന്നത്.
'കഴിഞ്ഞ തവണയും ഇതു തന്നെ നിങ്ങള്‍ ചെയ്തു'
മുമ്പ് അവര്‍ ചെയ്തതോ ചെയ്യാതിരുന്നതോ ആയ കാര്യം ചൂണ്ടി കാണിക്കുന്നതിന് പകരം ഭാവിയില്‍ ഇത് വ്യത്യസ്തമായി കൈകാര്യം ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്ന് പറയുന്നതാണ് ഉചിതം. പണ്ടത്തെ തെറ്റുകള്‍ എടുത്തു കാണിക്കുന്നത് ചെറിയ പ്രശ്നങ്ങള്‍ പോലും വലുതാകാന്‍ കാരണമായേക്കും. കഴിഞ്ഞ തവണ ചെയ്ത എന്തെങ്കിലും തെറ്റ് നിങ്ങള്‍ ക്ഷമിച്ചു കഴിഞ്ഞതാണെങ്കില്‍ നിലവിലെ അഭിപ്രായവ്യത്യാസത്തിന് കാരണമായി അത് എടുത്തു കാണിക്കരുത്. തുടര്‍ച്ചയായി ഒരേ പ്രശ്നത്തിന് ചുറ്റും തന്നെ കിടന്ന് കറങ്ങുന്നത് വ്യത്യസ്തമായി രീതിയില്‍ വഴക്കിടാന്‍ ശ്രമിക്കുന്നതിന് തുല്യമാണ്.
'എനിക്ക് വിവാഹ മോചനം വേണം'
കലഹം ശക്തമാകുമ്പോള്‍ ഇത്തരത്തില്‍ പലതും പറയാന്‍ എളുപ്പമാണ്, എന്നാല്‍ എത്രതവണ ക്ഷമ പറഞ്ഞാലും ഈ പ്രസ്താവനകള്‍ പിന്നീട് തിരിച്ചെടുക്കാന്‍ കഴിയില്ല.
ദേഷ്യം കൊണ്ടോ അറിയാതെയോ ഈ വാക്കുകള്‍ വായില്‍ നിന്നും വീണുപോയാല്‍ ഉടന്‍ തന്നെ ക്ഷമ പറയുകയും ഇനി ആവര്‍ത്തിക്കില്ല എന്നു പറയുകയും വേണം. ക്ഷമ പറഞ്ഞതിന് ശേഷവും കുറച്ച് സമയം എടുത്തേക്കും പങ്കാളി പൂര്‍ണമായും നിങ്ങളെ വിശ്വസിക്കാന്‍.
'നിങ്ങളൊരു ഭീരുവാണ'്
എതിര്‍ക്കുന്നതിനായി വ്യക്തിപരമായി അധിക്ഷേപിക്കുന്നത് സാഹചര്യം കൂടുതല്‍ വഷളാക്കും. പേര് വിളിക്കുന്നത് പോലെ തന്നെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നതും പ്രശ്നം വഷളാക്കും. " നിങ്ങള്‍ അവരെ ഒരു വ്യക്തിയായി കാണുന്നതേ ഇല്ല എന്നാണ് ഇത് പറയുന്നത്. പറയാനുള്ള കാര്യങ്ങള്‍ തുറന്നു പറയുക. നിങ്ങളുടെ സംസാരം നിയന്ത്രിക്കുക. -'ഞാന്‍ ഓര്‍ത്തെടുക്കുന്ന വസ്തുതകള്‍ വ്യത്യസ്തമാണ് 'ഞാന്‍ അങ്ങനെയല്ല ഇത് ഓര്‍ക്കുന്നത്' എന്റെ ചിന്താഗതിയില്‍ ....' തുടങ്ങി പലതും പകരം പറയാം" എന്ന് റിലേഷന്‍ ഷിപ്പ് എക്സ്പേര്‍ട്ടായ സൗമ്യ നാരായണന് പറയുന്നു.
'നിങ്ങള്‍ എന്നോടിപ്പോള്‍ സംസാരിക്കണം'
കലഹം ശക്തമാകുമ്പോള്‍ സംസാരത്തില്‍ നിന്നും മറ്റെയാള്‍ പിന്മാറിയാല് ഇങ്ങനെ പറയുക സ്വാഭാവികമാണ്. നിങ്ങള്‍ പറയുന്നത് കേള്‍ക്കുന്നതായി തോന്നാതിരിക്കുകയും ഉടന്‍ തന്നെ സംസാരിക്കേണ്ട ആവശ്യമുണ്ടാവുകയും ചെയ്താല്‍ ഇത് സംഭവിക്കാം. "ഞാന്‍ പറയുന്നത് കേള്‍ക്കുന്നതായി തോന്നുന്നില്ല. ഒരു നിമിഷം ഒരു കാര്യം പറയാന്‍ അനുവദിക്കുമോ?" എന്ന് പറയുന്നതായിരിക്കും ഉചിതം. രണ്ട് പേരും വ്യത്യസ്ത ധ്രുവങ്ങളിലും അഭിപ്രായങ്ങളിലും ആണെങ്കില്‍ കാര്യങ്ങള്‍ ഓര്‍ത്തെടുത്ത് ശരിയായി ചിന്തിച്ചിട്ടു വേണം സംസാരിക്കാന്‍.



Click it and Unblock the Notifications
