Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ദമ്പതിമാര്‍ ചെയ്യരുതാത്ത കാര്യങ്ങള്‍
ബന്ധങ്ങള്‍ അത്ര ലളിതമല്ല. മറ്റൊരാളുടെ നല്ല പാതിയായിരിക്കുമ്പോള് ഉ്ള്ളിലൊരു ദീപം ജ്ലിക്കുന്നതായി അനുഭവപ്പെടാന്‍ കഴിയും.
പ്രതിബദ്ധത, പരിശ്രമം, വൈകാരിക ശക്തി എന്നിവ വേണം സ്നേഹത്തിന്റെ ഈ ദീപം അണയാതെ കാത്തു സൂക്ഷിക്കാന്‍. എന്നാല്‍, ഇതിനായി പരമാവധി സഹിക്കണം എന്നല്ല. പരസ്പരം സ്നേഹിക്കുന്ന ദമ്പതിമാര്‍ അവരുടെ സ്നേഹത്തിന്റെ ദീപം അണയാതെ കാത്തു സൂക്ഷിക്കാന്‍ എന്നും മാനസികവും വൈകാരികവുമായി അഭ്യാസം നടത്തേണ്ടി വരില്ല.
സ്നേഹം നിലനിര്‍ത്താനാഗ്രഹിക്കുന്ന ദമ്പതിമാര്‍ ഒരിക്കലും ചെയ്യരുതാത്ത 4 കാര്യങ്ങള്‍ ഇതാ,

1. ചെയ്യേണ്ട കാര്യങ്ങള്‍ നിര്‍ദ്ദേശിക്കുക
ചിലര്‍ പങ്കാളി അവര്‍ക്കുവേണ്ടി ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെ കുറിച്ച് നിര്‍ദ്ദേശം നല്‍കും.എന്നാല്‍ പലപ്പോഴും ഇത് പങ്കാളിയ്ക്ക് അധികഭാരമായിട്ടായിരിക്കും അനുഭവപ്പെടുക. ഒരാള്‍ 10 ശതമാനം ചെയ്താലും 110 ശതമാനം ചെയ്താലും , ബന്ധങ്ങളില്‍ ഓരോ പങ്കളിയും ചെയ്യുന്ന കാര്യങ്ങള്‍ താരതമ്യം ചെയ്യരുത്.
നീ എനിക്ക് വേണ്ടി എന്തു ചെയ്യും ? എന്നതാണ് മനോഭാവം എങ്കില്‍ പങ്കാളി നിരാശപ്പെടും. ഐക്യത്തില്‍ അധിഷ്ഠതമായ ബന്ധമാണ് ആഗ്രഹിക്കുന്നതെങ്ങില് പരസ്പരം വേണ്ട ആവശ്യങ്ങളെ കുറിച്ച് പറയുക. കൂട്ടായ പരിശ്രമങ്ങളില്‍ ഇരുവരും ഭാഗമാവുക.
2. അഭിനന്ദിക്കാതിരിക്കുക
ആന്തരിക സ്നേഹത്തിന്റെ ദീപം നിലനില്‍ക്കുന്നതിന് എത്ര ശ്രമിക്കേണ്ടി വരുമെന്ന് പല ദമ്പതിമാരും ചിലപ്പോഴൊക്കെ മറന്നു പോകാറുണ്ട് . ഈ ജ്വാല നഷ്ടമായാല്‍ ഇരുവരും ചിലവാക്കിയ ഊര്‍ജ്ജം ശ്രദ്ധിക്കപ്പെടാതെയും അംഗീകരിക്കപ്പെടാതെയും പോകും. സ്വന്തം പരിശ്രമങ്ങള്‍ പ്രതീക്ഷിക്കുകയും അവ അംഗീകരിക്കപ്പെടാതെ പോവുകയും ചെയ്യുന്നതോടെ നന്ദിയില്ലാത്ത ബന്ധത്തിന് പ്രഥമ പരിഗണന നല്കുന്നതെന്തിനാണന്ന ചോദ്യം പലരിലും ഉണ്ടാകും.
സന്തുഷ്ടരായ ദമ്പതിമാര്‍ എല്ലാ ദിവസവും പ്രഥപരിഗണ നല്‍കേണ്ടത് സ്നേഹത്തിനാണന്ന് തിരിച്ചറിയണം. പരസ്പരം കൃതജ്ഞതയോടെ വേണം സമീപിക്കാന്‍ കാരണം അവരുടെ സമയവും ശ്രദ്ധയും സ്നേഹവും നല്കാന് തിരഞ്ഞെടുത്തിരിക്കുന്നത് നിങ്ങളെയാണ്. പരസ്പരം തിരഞ്ഞെടുത്തതിന് ഒരാള്‍ മറ്റൊരാളെ അഭിനന്ദിക്കുക.
3. പരസ്പരം നിന്ദിക്കുക
ഈ പ്രവര്‍ത്തിയുടെ യുക്തിഹീനത പറയേണ്ടതില്ല. ആരെയെങ്കിലും നിന്ദിക്കുന്നത് നിബന്ധനകളില്ലാത്ത സ്നേഹത്തെയല്ല കാട്ടിത്തരുക. സ്നേഹമില്ലായ്മയാണ് ഇതിന് പിന്നില്‍. പങ്കാളിയെ കുറിച്ച് ദോഷം പറയുന്നത് അവരെ അംഗീകിരിക്കുന്നില്ല എന്നതിന്റെ തെളിവാണ്. കര്‍ക്കശമായി പെരുമാറിയാല്‍ പങ്കാളിക്ക് സ്നേഹിക്കപ്പെടുന്നില്ലന്നും അംഗീകരിക്കപ്പെടുന്നില്ലന്നും തോന്നും. സ്നേഹ ബന്ധത്തില്‍ പങ്കാളികള്‍ ഇഷ്ടം പ്രഖ്യാപിക്കുന്നത് ഇരുവരുടെയും അപൂര്‍ണതകള്‍ മനസ്സിലാക്കി കൊണ്ട് ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള മനസ്സിലൂടെയാണ്. പരസ്പരം പോരായ്മകള്‍ അറിഞ്ഞ് അടുത്താല്‍ പിന്നീട് അകലുകയില്ല.
4. എപ്പോഴും ഒരുമിച്ചിരിക്കുക
സ്നേഹിച്ചു തുടങ്ങുമ്പോള്‍ എല്ലായ്പ്പോഴും ഒരുമിച്ചിരിക്കുക സ്വാഭാവികമാണ്. ഇരുവരും സ്നേഹത്തിന്റെ പാരമ്യതയിലായിരിക്കും അപ്പോള്‍. എന്നാല്‍, കൂടുതല്‍ സമയം ഒരുമിച്ചായിരിക്കുന്നത് മൂന്ന് പ്രധാന പ്രശ്നങ്ങള്‍ക്ക് കാരണമാകും: ആരാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നത് എന്ന് ശ്രദ്ധിക്കുക, അഭിനന്ദന കുറവ്, മറ്റെയാളുടെ ഇതരത്വത്തെ എതിര്‍ക്കുക എന്നിവയാണത്. സന്തുഷ്ടരായ ദമ്പതികള്‍ ഒറ്റയ്ക്കാകുമ്പോള്‍ പരസ്പരം അഭിനന്ദിക്കും. അവര്‍ സ്വാതന്ത്ര്യം ആസ്വിദിക്കുകയും വ്യസ്ത കാര്യങ്ങള്‍ കാണുകയും ചെയ്യും. പിന്നീട് പരസ്പരം ഈ അനുഭവങ്ങള്‍ പങ്കിടും. അല്പം സ്വാതന്ത്ര്യം ഉള്ള ബന്ധങ്ങള്‍ ദീര്‍ഘകാലം നിലനില്‍ക്കുമെന്ന് മനസ്സിലാക്കണം.



Click it and Unblock the Notifications
