Latest Updates
-
കേതു മകം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
ഓഗസ്റ്റ് 2: സർവാർത്ഥ സിദ്ധി യോഗം; കരിയറിൽ വൻ നേട്ടത്തിന് ഈ ശുഭമുഹൂർത്തങ്ങൾ പ്രയോജനപ്പെടുത്തൂ -
ആഗസ്റ്റ് 2-8: ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, കരിയറിൽ കുതിച്ചുചാട്ടം ഉറപ്പ്! -
ചന്ദ്രൻ മേടം രാശിയിലേക്ക്: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
2026 ഓഗസ്റ്റ് 2: ഇന്നത്തെ രാശിഫലം; കരിയറിലും പ്രണയത്തിലും ഭാഗ്യം തേടിയെത്തുന്ന രാശിക്കാർ ഇവർ! -
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത്
കല്യാണം കഴിച്ചാല്‍ പത്തുണ്ട് കാര്യം !
വിവാഹമോചനങ്ങളുടെ എണ്ണവും, തങ്ങള്‍ കണ്ടിട്ടുള്ള അസന്തുഷ്ടമായ ദാമ്പത്യങ്ങളുടെ ഉദാഹരണങ്ങളും ചൂണ്ടിക്കാട്ടി വിവാഹത്തെ എതിര്‍ക്കുന്ന നിരവധി ആളുകളുണ്ട് സമൂഹത്തില്‍.
വിവാഹജീവിതം അസന്തുഷ്ടമായിരിക്കും എന്ന കണക്ക് കൂട്ടലില്‍ പ്രായപൂര്‍ത്തിയായ പലരും വിവാഹം വൈകിക്കുകയോ വേണ്ടെന്ന് വെയ്ക്കുകയോ ചെയ്യാറുണ്ട്.
പുരുഷന്മാരെ വിശ്വസിയ്ക്കരുത്, കാരണങ്ങള്‍
കാലഹരണപ്പെട്ടതും, പ്രായോഗികമല്ലാത്തതും, അതിനൊപ്പം ഒരു കെണിയുമാണോ വിവാഹം? അല്ല എന്നാണുത്തരം.
വിവാഹം ചെയ്യുന്നതിന് അനുകൂലമായ പത്ത് കാര്യങ്ങളെയാണ് ഇവിടെ പറയുന്നത്.

1. സഹിഷ്ണുതയും, തന്മയീ ഭാവവും
നമ്മളെല്ലാവരും വ്യക്തിപരമായി പ്രത്യേകതകളുള്ളവരാണ്. എന്നാല്‍ പങ്കാളിയായി വരുന്നവര്‍ക്ക് അതിന് വിരുദ്ധമായ സ്വഭാവമായിരിക്കാം ഉണ്ടാവുക. അതിനാല്‍ തന്നെ വിവാഹം കഴിക്കുന്നത് വഴി ആളുകളുടെ സഹിഷ്ണുത വര്‍ദ്ധിക്കും. അതില്‍ തുടര്‍ന്നാല്‍ നിങ്ങളെ കൂടുതല്‍ നല്ല ഒരു മനുഷ്യനായി മാറ്റുകയും ചെയ്യും.

2. ഒരുമിച്ച് വളരുക
പരസ്പരം പിരിഞ്ഞാലേ വളരാനാവൂ എന്ന് പലരും പറഞ്ഞ് കേള്‍ക്കാറുണ്ടാകും. ആരോഗ്യകരമായ ഒരു ദാമ്പത്യത്തില്‍ പങ്കാളികള്‍ ഒരുമിച്ചാണ് വളരുക. ഓരോരുത്തരും പുതിയ താല്പര്യങ്ങളും ലക്ഷ്യങ്ങളും കണ്ടെത്തുമ്പോള്‍ പങ്കാളിയും അതില്‍ ഭാഗഭാക്കാകുന്നു. അങ്ങനെ ഇരുവരും ഒന്നിച്ച് വികാസം നേടുന്നു.

3. വിനോദങ്ങള്‍ക്ക് തുണ
വിവാഹജീവിതം എന്നത് എപ്പോഴും പ്രശ്നസങ്കീര്‍ണ്ണവും മ്ലാനവുമല്ല. ഒരു പങ്കാളിയുണ്ടെങ്കില്‍ അവധിക്കാലം ചെലവഴിക്കാന്‍ തനിച്ച് പോകേണ്ടതില്ല. സിനിമക്ക് പോകാനും, മറ്റ് അവസരങ്ങള്‍ ആഹ്ലാദകരമായി ചെലവഴിക്കാനും ഒരു തുണ നിങ്ങള്‍ക്കൊപ്പം ഉണ്ടാകും. ഒരേ കാര്യം തന്നെ ഒരുമിച്ച് ചെയ്യുന്നതിനാല്‍ കൂടുതല്‍ സന്തോഷകരവുമാകും.

4. ഡേറ്റിംഗ് വേണ്ട
ഡേറ്റിംഗുകള്‍ സൃഷ്ടിച്ച മനപ്രയാസങ്ങള്‍ ഇനിയുണ്ടാകില്ല. നിങ്ങളുടെ റൊമാന്റിക്കായ നിമിഷങ്ങള്‍ യഥാര്‍ത്ഥ സ്നേഹമുള്ള ഒരു വ്യക്തിക്കൊപ്പം ചെലവഴിക്കാനാകും.

5. ജീവിതത്തിലെ സ്ഥിരത
വിവാഹിതര്‍ ഏറെക്കാലം ജീവിക്കുന്നു, കൂടുതല്‍ പണം സമ്പാദിക്കുന്നു, അവയ്ക്കൊപ്പം ജീവിതത്തിന് സ്ഥിരതയും നേടുന്നു. ടാക്സിലെ ലാഭമോ, ഇന്‍ഷുറന്‍സോ അല്ല ഒരുമിച്ചുള്ള ജീവിതം അതില്‍ കൂടുതലായ മനോഹരമായ അനുഭവങ്ങള്‍ നല്‍കും.

6. ശക്തമായ കുടുംബബന്ധങ്ങള്‍
വിവാഹിതരാകാതെ കുടുംബജീവിതം നയിക്കുന്നവരുടെ എണ്ണം ഇന്ന് വര്‍ദ്ധിച്ചുവരുന്നു. എന്നാല്‍ വിവാഹിതരായവരുടെ കുട്ടികളാവും അല്ലാത്തവരുടെ കുട്ടികളേക്കാള്‍ സാമ്പത്തികമായും, സാമൂഹികമായും ഉയര്‍ന്ന നിലയില്‍ ജീവിക്കുന്നവര്‍. നിങ്ങള്‍ക്ക് പിറക്കാനിരിക്കുന്ന കുട്ടികളെ വിജയികളാക്കണമെന്നുണ്ടെങ്കില് വിവാഹം ഒരു മഹത്തായ മാര്‍ഗ്ഗമാണ്.

7. ലൈംഗികത
തനിയെ ജീവിക്കുന്നവരേക്കാള്‍ ആകര്‍ഷകവും, സംതൃപ്തവുമായ ലൈംഗികജീവിതം നയിക്കുന്നത് വിവാഹിതരായിരിക്കും. ഏകപത്നീ രീതിയിലുള്ള ദാമ്പത്യം ഇരുകൂട്ടര്‍ക്കും നല്ലതാണ്.

8. ഭാരം വഹിക്കാനൊരു തുണ
സംഘര്‍ഷം നിറഞ്ഞ ജീവിത സാഹചര്യങ്ങളിലും, നിര്‍ണ്ണായകമായ തീരുമാനങ്ങളെടുക്കേണ്ടി വരുന്ന ആധുനിക ജീവിത സാഹചര്യങ്ങളിലും രണ്ടുപേര്‍ ഒരുമിച്ച് തീരുമാനമെടുക്കുന്നതാണ് ഉചിതം. തങ്ങളുടെ ഭയവും, ആശങ്കയുമൊക്കെ പങ്കുവെയ്ക്കുക വഴി ദുരിതം നിറഞ്ഞ ജീവിതകാലത്ത് പങ്കാളികള്‍ പരസ്പരം തുണയായിരിക്കും.

9. സന്തുഷ്ടമായ ജീവിതം
മനശാസ്ത്രജ്ഞന്മാരുടെ പഠനങ്ങളെല്ലാം കാണിക്കുന്നത് വിവാഹജീവിതം തനിയെ ജീവിക്കുന്നതിനേക്കാള്‍ ആഹ്ലാദകരമാണെന്നാണ്. അതില്‍ അതിശയമില്ല, കാരണം ഒരു പങ്കാളിയുണ്ടാവുക എന്നത് ഒരു സുഹൃത്ത് ഒപ്പമുണ്ടാവുക എന്നതിന് സമമാണ്.

10. സ്നേഹത്തിലുള്ള ജീവിതം
വിവാഹജീവിതത്തിനുള്ള മികച്ചതും പ്രധാനവുമായ കാരണമാണ് സത്യസന്ധമായ സ്നേഹം. വിവാഹം എന്നത് പരസ്പരമുള്ള കടപ്പാടാണ്. പങ്കാളി നിങ്ങളുടെ ഹൃദയം സ്വന്തമാക്കുകയും പരസ്പരം ഐക്യവും കടപ്പാടും കാണിക്കുകയും ചെയ്യും. ആരാണ് ഇത്തരത്തില്‍ സ്നേഹം നിറഞ്ഞ ഒരു ജീവിതം ആഗ്രഹിക്കാത്തത്.
വിവാഹത്തെ സംബന്ധിച്ച് ചിന്തിക്കുമ്പോള്‍ അവസാനമില്ലാത്ത വാദപ്രതിവാദങ്ങളും, കലഹങ്ങളുമാണോ മനസില്‍ വരുന്നത്. അത്തരം നെഗറ്റീവ് ചിത്രങ്ങള്‍ നിങ്ങളെ തെറ്റിദ്ധരിപ്പിക്കാതെ നോക്കുക. വിവാഹം വളര്‍ച്ചക്ക് അനുയോജ്യമായ മാധ്യമമാണ്. എല്ലാ വിവാഹങ്ങള്‍ക്കും അവയുടേതായ മികവുകളും പോരായ്മകളുമുണ്ട്. 80 വയസായ ദമ്പതികള്‍ പരസ്പരം കൈകോര്‍ത്ത് പാര്‍ക്കില്‍ ഇരിക്കുന്ന കാഴ്ച ഉണ്ടാക്കുന്ന ഒരു വികാരമുണ്ട്. അതാണ് മനസിലാക്കേണ്ടത്. ഇപ്പോള്‍ തന്നെ അതിനായി നിങ്ങള്‍ തയ്യാറാവേണ്ടതുണ്ട്.



Click it and Unblock the Notifications