Latest Updates
-
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണക്കാലത്ത് തിളങ്ങാന്‍ ഈ സ്മാർട്ട് ടിപ്സ് മതി, വേര്‍പ്പും ഈര്‍പ്പവും ഇനി നിങ്ങളുടെ സൗന്ദര്യം കെടുത്തുകയില്ല! -
ഓണം ഷോപ്പിംഗ്: തിരക്കുകൾ ഒഴിവാക്കി സ്മാർട്ടായി പർച്ചേസ് ചെയ്യാം, രാശിഫലവും ടിപ്സുകളും ഇതാ! -
ഓണക്കാലത്ത് ബീച്ചിലേക്ക് പോകുന്നുണ്ടോ? കടൽക്കാറ്റിൽ ചർമ്മം കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ദാമ്പത്യകലഹങ്ങളും, പരിഹാരവും
എത്രത്തോളം അടുത്ത ബന്ധമാണെങ്കിലും താളപ്പിഴകളും, അകല്‍ച്ചകളും അവയില്‍ സംഭവിക്കുന്നത് സാധാരണമാണ്. ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതും, തിരുത്തുന്നതും ഒരു കുറവായി പരിഗണിക്കേണ്ടതില്ല. ബന്ധത്തില്‍ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ അവ ചര്‍ച്ചചെയ്യുകയും പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ബന്ധത്തിന് കൂടുതല്‍ ഉറപ്പ് നല്‍കും. ആരാണ് ഇതിനായി മുന്‍കൈ എടുക്കുന്നത് എന്നത് ഒരു വിഷയമല്ല. ആരോഗ്യകരമായ ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നുണ്ടോ എന്നതാണ് വിഷയം. ഒരു പുരുഷനെന്ന നിലയില്‍ നിങ്ങള്‍ക്ക് ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കുകയും പരിഹാര ശ്രമങ്ങള്‍ നടത്തുകയും ചെയ്യാം. ഇത് നിങ്ങളുടെ ഭാര്യക്ക് നിങ്ങള്‍ ഇപ്പോഴും അവളെ ശ്രദ്ധിക്കുകയും, സംരക്ഷിക്കുകയും ചെയ്യുന്നുണ്ട് എന്ന തോന്നലും നല്‍കും. പ്രധാനപ്പെട്ട ഒരു കാര്യം പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ശാന്തമായ മനസോടെയായിരിക്കണം എന്നതാണ്.
മിക്കവാറും എല്ലാ പ്രശ്നങ്ങളും വ്യത്യസ്ഥമായ കാഴ്ചപ്പാടുകളില്‍ നിന്നും, പങ്കാളിയില്‍ നിന്ന് തങ്ങള്‍ എന്ത് ആഗ്രഹിക്കുന്നു എന്നതിനെയും അടിസ്ഥാനമാക്കിയാകും. ബന്ധം തുടങ്ങിയ കാലം ഇവ മുതലേ നിങ്ങളുടെ മനസില്‍ രൂപപ്പെട്ടിട്ടുണ്ടാവും. കാലം ചെല്ലുമ്പോള്‍ ഇവ പുറത്ത് വരുകയും പ്രശ്നങ്ങള്‍ക്കിടയാക്കുകയും ചെയ്യും. ഉത്തരവാദിത്വമുള്ളവര് എന്ന നിലയില്‍ കാര്യങ്ങള്‍ വിശകലനം ചെയ്യുകയും പരിഹരിക്കുകയും ചെയ്യേണ്ടതുണ്ട്. ഒരു പക്ഷേ സൗന്ദര്യം കണ്ട് മോഹിച്ചാവാം നിങ്ങള്‍ ഈ ബന്ധത്തിന് തുനിഞ്ഞത്. പിന്നീടാവും ഇത് നിങ്ങള്‍ക്ക് യോജിച്ച ബന്ധമല്ലയെന്ന തിരിച്ചറിവ് ഉണ്ടാകുന്നത്. ബന്ധങ്ങളില്‍ കുഴപ്പക്കാരാകുന്ന ചില കാരണങ്ങളെയാണ് ഇവിടെ പറയുന്നത്.

1. ശാരീരികം - ചിലപ്പോള്‍ ശാരീരിക സൗന്ദര്യത്തില്‍ വശീകരിക്കപ്പെട്ടാവും നിങ്ങള്‍ ഈ ബന്ധത്തിലേര്‍പ്പെട്ടത്. നിങ്ങളുടെയും പങ്കാളിയുടെയും മനസ്ഥിതി മനസിലാക്കി ഏത് അടിസ്ഥാനത്തിലാണ് നിങ്ങളുടെ ബന്ധം രൂപപ്പെട്ടത് എന്ന് മനസിലാക്കണം. അവ എങ്ങനെ പരിഹരിക്കാമെന്നും ചര്‍ച്ച ചെയ്ത് കണ്ടെത്തുക.
2. ലിംഗഭേദം - ചിലപ്പോള്‍ ബന്ധത്തെ ചൊല്ലിയല്ല ലിംഗഭേദം സംബന്ധിച്ച കാര്യങ്ങളാവും പ്രശ്നങ്ങളുണ്ടാവുക. ചില പെണ്‍കുട്ടികള്‍ മണിക്കൂറുകളോളം സംസാരിക്കാനിഷ്ടപ്പെടുന്നവരാകും. അതുപോലെ ഒരു ചടങ്ങില്‍ പങ്കെടുക്കാനായി അണിഞ്ഞൊരുങ്ങാന്‍ അവര്‍ക്ക് മണിക്കൂറുകള്‍ വേണ്ടി വരും. ഇവയൊക്കെ സ്ത്രീകളുടെ സ്വഭാവത്തിന്റെ ഭാഗമായി കാണാവുന്നതാണ്.
3. അവിശ്വാസം - ബന്ധങ്ങളിലെ പ്രധാന വില്ലനാണ് അവിശ്വാസം. ഒരു ത്രില്ലിന് വേണ്ടിയും തെറ്റായ സുഖങ്ങള്‍ക്ക് വേണ്ടിയും പരസ്പരം വഞ്ചിക്കുന്നത് ശ്രദ്ധിക്കേണ്ടുന്ന കാര്യമാണ്. ചിലപ്പോള്‍ അവിശ്വാസം ഒരു മാനസികരോഗമായി മാറാം. ഇത് ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. നിങ്ങളുടെ പിഴവ് പങ്കാളിയോട് തുറന്ന് പറ്ഞ്ഞാല് തന്നെ ഈ പ്രശ്നത്തിന് പാതി പരിഹാരമാകും.
4. ഒത്തുതീര്‍പ്പുകള്‍ - ചിലപ്പോള്‍ കലഹങ്ങള്‍ ബന്ധത്തില്‍ മാത്രമല്ല ഇതില്‍ ഇടപെടുന്നവരിലേക്കും ബാധിക്കാം. ഒരു പക്ഷേ നിങ്ങളുടെ തെറ്റുകളാകാം ബന്ധത്തെ വഷളാക്കുന്നത്. നിങ്ങളുടെ പങ്കാളി ഇത് പരിഹരിക്കാനായി ത്യാഗം സഹിക്കുന്നുമുണ്ടാകും. ചിലപ്പോള്‍ നിങ്ങളുടെ പങ്കാളിയുടെ ചെയ്തികള്‍ സഹിക്കാവുന്നതിനുമപ്പുറത്താകുമ്പോള് ബന്ധം നിലനിര്‍ത്താനായി ഒത്തുതീര്‍പ്പുകള്‍ ആവശ്യമാകും.
5. ത്യാഗം - നല്ലൊരു ബന്ധത്തിന്റെ പ്രധാന ഘടകമാണിത്. ബന്ധം സുഗമമായി മുന്നോട്ട് പോകാന്‍ പലപ്പോഴും നിങ്ങള്‍ ചിലതൊക്കെ ത്യജിക്കേണ്ടി വരും. പങ്കാളിക്കൊപ്പം ഒരു ദിവസം ചെലവഴിക്കാനായി നിങ്ങളുടെ പ്രിയപ്പെട്ട ഒരു ഫുട്ബോള്‍ കളി ഒഴിവാക്കേണ്ടി വരുന്നത് ഉദാഹരണമായി പറയാം.
6. ആശയവിനിമയം - ഒരു ബന്ധം വിജയകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ ആശയവിനിമയം പ്രധാന ഘടകമാണ്. നല്ല രീതിയിലുള്ള ആശയവിനിമയം ബന്ധത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍ ഏറെ വഷളാവാതെ സംരക്ഷിക്കും. ഒരു നല്ല ബന്ധത്തിന്റെ നിലനില്പ് പങ്കാളികള്‍ പരസ്പരം എങ്ങനെ ഇടപെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ആശയവിനിമയത്തിലെ പാളിച്ചകള്‍ ഒത്തുതീര്‍പ്പിന് പോലും ഇട നല്‍കാതെ ബന്ധത്തെ തകര്‍ത്തേക്കാം.



Click it and Unblock the Notifications