Latest Updates
-
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ജീരകവെള്ളമോ ഉലുവവെള്ളമോ? ഏതാണ് നിങ്ങളുടെ ശരീരത്തിന് ബെസ്റ്റ്? -
12 വർഷത്തിന് ശേഷം വ്യാഴം കർക്കടകത്തിൽ: ഈ രാജയോഗം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ എന്തെല്ലാം? -
തമന്നയുടെ ആ പ്രഭാത ശീലം; വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ മസാജ് രീതി സഹായിക്കുമോ? -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുമോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മഴക്കാലം വരുന്നു; അസുഖങ്ങളെ അകറ്റി കുടുംബത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഈ നാടൻ വഴികൾ പരീക്ഷിക്കൂ! -
മഴക്കാലത്ത് മസിലുകൾ നഷ്ടപ്പെടുമോ? പുരുഷന്മാർ ഫിറ്റ്നസ് നിലനിർത്താൻ ചെയ്യേണ്ട അത്യാവശ്യ മാറ്റങ്ങൾ -
മഴക്കാലത്തെ ഈർപ്പം സ്ത്രീകളുടെ ആരോഗ്യത്തെ തകർക്കുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
കടുത്ത ചൂടിലും മഴക്കാലത്തും വയറിലെ കൊഴുപ്പ് കുറയ്ക്കാം; ഫിറ്റ്നസ് നിലനിർത്താൻ ഈ മാറ്റങ്ങൾ വരുത്തൂ! -
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫംഗസ് ബാധയെ അകറ്റിനിർത്താം എളുപ്പത്തിൽ! -
ജിമ്മിൽ പോകണ്ട, വയറിലെ കൊഴുപ്പ് കളയാൻ ശിൽപ ഷെട്ടിയുടെ ഈ 'വി-സിറ്റ്' വ്യായാമം മതി!
കുടുംബം കാക്കും കുട്ടികള്‍
ഒരു അമ്മയോ അച്ഛനോ ആകുന്നതിനോളം മനോഹരമായ മറ്റെന്ത് കാര്യമുണ്ട് ജീവിതത്തില്‍? എന്നാല്‍ എല്ലാവര്ക്കും ഇത് ശരിയാണെന്ന് തോന്നുന്നുണ്ടാവില്ല. പ്രശ്നങ്ങള്‍ നിറഞ്ഞ ദാമ്പത്യ ജീവിതത്തില്‍ കുട്ടികള്‍ വേണ്ട എന്ന് പലരും തീരുമാനിക്കുന്നത് സാധാരണമാണ്. എന്നാല്‍ ഇതൊരു തെറ്റിദ്ധാരണയാണെന്ന് പറയേണ്ടി വരും. നിങ്ങളുടെ കുട്ടി ദാമ്പത്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കാരണമാകുമെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. കുട്ടികള്‍ക്ക് കുടുംബജീവിതത്തില്‍ നിര്‍ണ്ണായകമായ സ്ഥാനമുണ്ട്. കുട്ടികളാണ് ഭാര്യാഭര്ത്താക്കന്മാരെ ഇണക്കി നിര്‍ത്തുന്ന ഒരു പ്രധാന ഘടകം.
പങ്കാളിയുമായുള്ള ബന്ധം ദൃഡമാക്കാനും മാതാപിതാക്കളെ പരസ്പരം ഉത്തരവാദിത്വമുള്ളവരാക്കാനും ഇത് സഹായിക്കും. അനുഭവത്തില്‍ നിന്ന് മാത്രമേ നിങ്ങള്‍ക്ക് മാതാപിതാക്കളുടെ ദാമ്പത്യ ജീവിതം നിലനിര്‍ത്താന്‍ ഒരു കുട്ടിക്ക് എങ്ങനെ സാധിക്കും എന്ന് മനസിലാക്കാനാവൂ. ഇതുവരെ അനുഭവിക്കാത്ത സന്തോഷവും അനുഭവങ്ങളും കുട്ടികള്‍ നല്‍കും. കുടുംബ ജീവിതത്തിലെ അത്തരം ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

1. ബന്ധങ്ങളുടെ ദൃഡത - ദാമ്പത്യത്തിലെ പ്രശ്നങ്ങള്‍ക്ക് നല്ലൊരു പരിഹാരമാണ് കുട്ടികള്‍. അതിനാല്‍ തന്നെ ബന്ധത്തെ കൂടുതല്‍ ദൃഡമാക്കി നിര്‍ത്താന്‍ അവര്‍ക്ക് സാധിക്കും.
2. ഉത്തരവാദിത്വങ്ങള്‍ - ദാമ്പത്യബന്ധത്തില്‍ ഒരു കുട്ടി ഉണ്ടായാല്‍ അത് നിങ്ങള്‍ക്ക് ഉത്തരവാദിത്വ ബോധം നല്‍കും. മാതാപിതാക്കളുടെ തീരുമാനങ്ങളെ കുട്ടികള്‍ ഏറെ സ്വാധീനിക്കുന്നുണ്ട്. ഈ ഉത്തരവാദിത്വം ബന്ധത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനും സഹായിക്കും.
3. ശ്രദ്ധ തിരിക്കല്‍ - കുട്ടികളുണ്ടെങ്കില്‍ അവരുടെ കാര്യങ്ങള്‍ നിര്‍വ്വഹിച്ച് ദിവസത്തിലേറെ സമയവും നിങ്ങള്‍ ചെലവഴിക്കേണ്ടി വരും. അതിനാല്‍ തന്നെ പങ്കാളിയുമായുള്ള കലഹത്തിന് സാധ്യത കുറയും. അങ്ങനെ കുട്ടിയുടെ ശുശ്രൂഷ നിങ്ങളുടെ ദാമ്പത്യ പ്രശ്നങ്ങള്‍ക്ക് ഒരു പരിധി വരെ ശമനം നല്‍കും.
4. സംഘര്‍ഷം കുറയ്ക്കുന്നു - കലഹങ്ങളും മറ്റും ഉണ്ടാകുമ്പോള്‍ കുട്ടികളുടെ സാന്നിധ്യം അവയ്ക്ക് അയവ് നല്‍കും. കുട്ടികള്‍ രംഗപ്രവേശം ചെയ്യുന്നതിനാല്‍ പല കലഹങ്ങളും തുടക്കത്തില്‍ തന്നെ അവസാനിച്ചുകൊള്ളും.
5. രണ്ടാം വട്ടം ചിന്തിക്കുക - വീട്ടില്‍ ഒരു കുട്ടിയുണ്ടെങ്കില്‍ അത് മുതിര്‍ന്നവരുടെ സംസാരത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. കുട്ടികളുടെ സാന്നിധ്യം പല കാര്യങ്ങളും ഉറക്കെ വിളിച്ച് പറയുന്നതില്‍ നിന്ന് തടയും. ഇത് ഒരു പരിധി ദാമ്പത്യകലഹങ്ങളെ ഇല്ലാതാക്കും.
6. നിങ്ങളിലെ കുട്ടിത്തം ഉണര്‍ത്തുന്നു - കുട്ടികളോടൊപ്പം ചെലവഴിക്കുമ്പോള്‍ നിങ്ങളിലെ കുട്ടിത്തവും ഉണരുന്നത് അറിയാനാകും. ഇത് നിങ്ങളുടെ മനസ് തരളമാക്കുകയും, പങ്കാളിയോടുള്ള സമീപനത്തില്‍ മാറ്റം വരുത്തുകയും ചെയ്യും.
7. സഹിഷ്ണുത - ചെറിയ കാര്യങ്ങള്‍ കൊണ്ടാണ് നിങ്ങളുടെ കുടുംബത്തില്‍ കലഹങ്ങളുണ്ടാകുന്നത് എങ്കില്‍ കുട്ടികള്‍ അതിന് നല്ലൊരു പരിഹാരമാണ്. ഒരു കുട്ടി ജീവിതത്തിലുണ്ടെങ്കില്‍ നിങ്ങളുടെ സഹിഷ്ണുത ഏറെ വര്‍ദ്ധിക്കും.
8. സന്തുഷ്ടി - ജീവിതത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനും സന്തോഷം നല്‍കാനും കുട്ടികള്‍ ഒരു കാരണമാകും. ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇടയില്‍ ഒരു കുട്ടി ഉണ്ടെങ്കില്‍ മാനസികമായി ഏറെ പൊരുത്തപ്പെടാന്‍ പ്രേരണയാകും.
9. ധാര്‍മ്മികതയും തത്വങ്ങളും - നിങ്ങളുടെ കുട്ടി നിങ്ങളെ മാതൃകയാക്കിയാണ് കാര്യങ്ങള്‍ ചെയ്യാന്‍ പഠിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ സ്വഭാവികമായും നിങ്ങള്‍ക്ക് ജീവിതത്തില്‍ ധാര്‍മ്മികമായ പാത സ്വീകരിക്കേണ്ടി വരും. ഇതും ബന്ധത്തിലെ പ്രശ്നങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കും.
10. വൈകാരിക പിന്തുണ - മിക്ക ദാമ്പത്യ പ്രശ്നങ്ങളും വൈകാരിക സംഘര്‍ഷങ്ങളില്‍ നിന്നാണുണ്ടാകുന്നത്. ഒരു കുട്ടി വീട്ടിലുണ്ടാകുന്നത് മാതാപിതാക്കളെ വൈകാരികമായി ശക്തിപ്പെടുത്താന്‍ സഹായിക്കും. അത് ബന്ധത്തിന്റെ നിലനില്പിനും സഹായിക്കും.



Click it and Unblock the Notifications