Latest Updates
-
ചന്ദ്രൻ ധനു രാശിയിലേക്ക്: ഇന്നത്തെ ഗ്രഹനിലയിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ -
രാജയോഗം തെളിയുമോ? ഏപ്രിൽ 9-ലെ ഈ മാറ്റം ഞെട്ടിക്കും! -
രവി യോഗം: ഇന്നത്തെ ഈ സമയം നിങ്ങളുടെ ഭാഗ്യം മാറ്റുമോ? -
രാശിഫലം ഏപ്രിൽ 9: കരിയറിൽ വൻ കുതിപ്പ്, ഈ 3 രാശിക്കാർക്ക് ധനയോഗം -
നക്ഷത്രഫലം 2026 ഏപ്രിൽ 9: ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇവരോ? -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ -
രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ, ജീവിതത്തിൽ വൻ മാറ്റങ്ങൾ -
വേനൽച്ചൂട് കടുക്കുന്നു; ശരീരത്തെ തണുപ്പിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
ബുധൻ വക്രഗതി അവസാനിക്കുന്നു: ഡിജിറ്റൽ ഇടപാടുകളിലും യാത്രകളിലും വൻ മാറ്റം -
രവിയോഗം ഇന്ന്; ജീവിതത്തിലെ തടസ്സങ്ങൾ നീക്കാൻ ഈ വഴി നോക്കൂ
ഭര്‍ത്താവ് സ്വാര്ത്ഥനെങ്കില്....
സ്വാര്‍ത്ഥരായ ഭര്ത്താക്കന്മാരുമായി ഇടപെടുക എന്നത് വളരെ ശ്രമകരമായ കാര്യമാണ്. പരസ്പര ബന്ധത്തില്‍ സ്വാര്‍ത്ഥ ഉണ്ടാവുക സ്വാഭാവികമാണ്.എന്നാല്‍ ഇത് അമിതമായാല്‍ ഒപ്പമുള്ള ആളിന് കഠുത്ത സമ്മര്‍ദ്ദമായിരിക്കും അനുഭവപ്പെടുക. ഇത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും. കാര്യങ്ങള്‍ നിയന്ത്രണത്തിന് അപ്പുറത്തേക്ക് പോയെന്നും വരാം.
പങ്കാളിയോടുള്ള അമിതമായ സ്നേഹവും നഷ്പ്പെടുമെന്നുള്ള പേടിയുമാണ് പലരിലും അമിത സ്വാര്‍ത്ഥതയായി മാറുന്നത്.സ്വാര്ത്ഥരാണന്ന് സ്വയം തിരിച്ചറിയാത്ത ഭര്ത്താക്കന്മാരെ നേരിടുക വളരെ ബുദ്ധിമുട്ടാണ്. നിങ്ങളെ നന്നായി സംരക്ഷിക്കുകയാണന്നായിരിക്കും അവരുടെ ചിന്ത.ഇത്തരക്കാരുമായി ഇടപെടുന്നതിന് വളരെ ക്ഷമ ആവശ്യമാണ്. സ്വാര്‍ത്ഥരായ ഭര്ത്താക്കന്മാരുമായി ഇടപെടുന്നതിന് സ്ത്രീകള്‍ക്ക് ശരിയായ ഉപദേശം ആവശ്യമാണ്. പിരിഞ്ഞ് പോവുക എന്നത് ഒട്ടും ചിലവില്ലാത്ത സമയം എടുക്കാത്ത സംഗതിയാണ്. എന്നാല്‍, ഒരു ബന്ധം ഉണ്ടാകാന്‍ ഏറെ നാള് കാത്തിരിക്കേണ്ടി വരും. സാഹചര്യങ്ങളെ ശരിയായ രീതിയില്‍ കൈകാര്യം ചെയ്താല്‍ ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്്മളമാക്കാന്‍ കഴിയും.
ഇതിന് സഹായിക്കുന്ന ചില എളുപ്പവഴികള്‍ ഇതാ

പരിധി കണ്ടെത്തുക
നിങ്ങള്‍ സ്വന്തം പരിധി കണ്ടെത്തുക. എല്ലാ വരും ചില പരിധിവരെ സ്വാര്‍ത്ഥരാണ്. നിങ്ങള്‍ക്ക് ഭര്‍ത്താവിന്റെ സ്വാര്‍ത്ഥ ആസ്വദിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കിടയില്‍ സ്നേഹമുണ്ടെന്നാണ് അര്‍ത്ഥം. പങ്കാളിയുടെ സ്വാര്‍ത്ഥത പരിമിതമാണെങ്കില്‍ അതുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുക.

പ്രകടിപ്പിക്കുക
ഭര്‍ത്താവിന്റെ സ്വഭാവം നിങ്ങള്‍ക്കെങ്ങനെയാണ് അനുഭവപ്പെടുന്നതെന്ന് തുറന്ന് പറയുക. കാര്യങ്ങള്‍ മോശമാകുന്നതിന് മുമ്പ് ബന്ധത്തിന്റെ തുടക്കത്തില്‍ തന്നെ കാര്യങ്ങള്‍ തുറന്നു പറയുക. സ്വാര്‍ത്ഥരായ ഭര്ത്താക്കന്മാരെ കൈകാര്യം ചെയ്യാനുള്ള ഫലപ്രദമായ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ആശയവിനിമയം.

കൗണ്‍സിലിങ്
മാനസികമായ ചിന്തകളില്‍ നിന്നും ഉണ്ടാകുന്ന ഇത്തരം സ്വഭാവങ്ങളില്‍ മാറ്റം ഉണ്ടാകാന്‍ ശരിയായ കൗണ്‍സിലിങ് നല്‍കുന്നത് നല്ലതാണ്. പണ്ടോ ഇപ്പോഴോ ഉണ്ടായ എന്തെങ്കിലും പ്രതികൂലമായ അനുഭവത്തില്‍ നിന്നാകാം ഇത്തരം സ്വഭാവം ഉണ്ടായത്. മികച്ചരീതിയിലുള്ള കൗണ്‍സിലിങ് കൊണ്ട് ഇതിന് മാറ്റം വരുത്താന്‍ കഴിയും.

ആവശ്യപ്പെടുക
സ്വാര്‍ത്ഥതയോടെ പെരുമാറുന്ന ഭര്ത്താക്കന്മാരോട് സ്വാതന്ത്ര്യം ആവശ്യപ്പെടാം. ഭര്‍ത്താവിനോട് എപ്പോഴെങ്കിലും അദ്ദേഹത്തിന്റെ സ്വാര്‍ത്ഥതയെ കുറിച്ച് സംസാരിക്കാന്‍ കഴിയുയാണെങ്കില് ആ അവസരം പരമാവധി പ്രയോജനപെടുത്തുക. നിങ്ങളുടെ വികാരങ്ങള്‍ ശാന്തമായി പ്രകടിപ്പിക്കുക.

സുതാര്യത കാത്തു സൂക്ഷിക്കുക
ബന്ധം സുതാര്യമായി കാത്തു സൂക്ഷിക്കുക. പങ്കാളിയുമായുള്ള എല്ലാ പ്രവൃത്തികളും സുതാര്യമായിരിക്കണം. പരസ്പരം ഉണ്ടാകുന്ന പ്രശ്നങ്ഹള്‍ കുറയ്ക്കാനും സ്വാര്‍ത്ഥരായ ഭര്ത്താക്കന്മാരുമായി നല്ല രീതിയില്‍ ഇടപെടാനും ഇത് സഹായിക്കും.

ആശയവിനിമയം മെച്ചപ്പെടുത്തുക
നല്ല ബന്ധത്തിന്റെ പ്രധാന ഘടകം ആശയവിനിമയമാണ്. പങ്കാളിയുമായി മികച്ച രീതിയില്‍ ആശയവിനിമയം നടത്തുക എന്നതാണ് പ്രശ്നങ്ങള്‍ കുറയ്്ക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം.ഇരുവര്‍ക്കും ഇടയിലുണ്ടാവുന്ന സുരക്ഷിതത്വമില്ലായ്മയും സംശയങ്ങളും ആശയവിനിമത്തിലൂടെ ദൂരീകരിക്കാന്‍ കഴിയും.

അനുമോദിക്കുക
പങ്കാളിയുടെ നല്ല ഗുണങ്ങളെ അനുമോദിക്കുക. ഭര്‍ത്താവിനുണ്ടാകുന്ന വൈകാരിക പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ ഇത് സഹായിക്കും.

ദേഷ്യം നിയന്ത്രിക്കുക
സ്വാര്‍ത്ഥരായ ഭര്ത്താക്കന്മാരുമായി ഇടപെടുമ്പോള്‍ കഴിവതും ദേഷ്യം നിയന്ത്രിക്കാന്‍ ശ്രമിക്കുക. ദേഷ്യത്തില്‍ തര്‍ക്കിക്കുന്നത് സാഹചര്യം കൂടുതല്‍ വഷളാക്കുകയെ ഒള്ളു.ശാന്തമായി കാര്യങ്ങള്‍ വിശദമാക്കാന്‍ ശ്രമിക്കുക.

സമയം കൊടുക്കുക
കാലത്തിന് മായ്ക്കാന്‍ പറ്റാത്തതായി ഒന്നുമില്ല. ബന്ധം സ്ഥിരത നേടാന്‍ ആവശ്യമായ സമയം നല്‍കണം. ഇത് സ്വയം ചിന്തിക്കാനും സ്വഭാവത്തില്‍ മാറ്റം വരുത്താനും പങ്കാളിയെ അനുവദിക്കും. സ്വാര്‍ത്ഥരായ ഭര്‍ത്താവിനെ നേരിടാനുള്ള നല്ല മാര്‍ഗ്ഗങ്ങളില്‍ ഒന്നാണിത്.

പ്രോത്സാഹിപ്പിക്കുക
എപ്പോഴും സന്തോഷവതിയായിരുന്നു ഭര്‍ത്താവിന് വേണ്ട പ്രോത്സാഹനം നല്‍കുക. മറക്കാനും ക്ഷമിക്കാനും ഉള്ള കഴിവ് ഉണ്ടായിരിക്കണം. ഇത് സുന്ദരവും ദൃഢതയുമാര്ന്ന ബന്ധത്തിന് അത്യാവശ്യമാണ്.



Click it and Unblock the Notifications











