Latest Updates
-
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം
ഭര്‍ത്താവിന് അമ്മയോടാണോ ഇഷ്ടം കൂടുതല്‍? മാറ്റിയെടുക്കാന്‍ ഈ വിദ്യകള്‍ പ്രയോഗിച്ചു നോക്കൂ
പല വീട്ടിലും ഭാര്യാ ഭര്ത്താക്കന്മാര് തമ്മില്‍ വഴക്കുണ്ടാകുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളില്‍ ഒന്ന് ഭര്‍ത്താവിന് തന്നെക്കാള്‍ കൂടുതല്‍ ഇഷ്ടം അമ്മയോടാണ് എന്നതാണ്. ഭര്‍ത്താവ് അമ്മ പറയുന്നത് മാത്രമേ കേള്‍ക്കൂ, അമ്മയുടെ ഇഷ്ടങ്ങള്‍ക്കാണ് പ്രാധാന്യം എന്നിങ്ങനെയുള്ള പരാതികളാണോ നിങ്ങള്‍ക്ക്. എങ്കില്‍ ഇനി മുതല്‍ ഈ കാര്യങ്ങള്‍ ഒന്ന് ചെയ്തു നോക്കൂ. അമ്മയോടെന്ന പോലെ നിങ്ങളുടെ ഇഷ്ടത്തിനൊത്ത് ഭര്‍ത്താവിനെ മാറ്റി.യെടുക്കാന്‍ സാധിക്കും.

അമ്മയും മകനും തമ്മിലുള്ള ബന്ധം
ഒരു ആണ്‍കുട്ടി ആദ്യമായി ഒരു സ്ത്രീയുടെ സ്നേഹം അനുഭവിക്കുന്നുണ്ടെങ്കില്‍ അത് അവന്റെ അമ്മയുടെതാണ്. അതിനാല്‍, അവര്‍ക്ക് അമ്മയോട് പ്രത്യേകം ഇഷ്ടവും കരുതലും കൂടുതലായിരിക്കും. കൂടാതെ, ഭാര്യ ജീവിതത്തിലേയ്ക്ക് വരുന്നതിന് മുന്‍പേ തന്നെ അമ്മയും മകനും തമ്മിലുള്ള ആത്മബന്ധവും ആരംഭിക്കുന്നുണ്ട്. അതിനാല്‍ ഭര്‍ത്താവിന് അമ്മയോടുള്ള അതേ അനുഭാവം ഭാര്യയോടും തുടക്കത്തില്‍ തന്നെ വേണം എന്ന് വാശിപിടിക്കാതിരിക്കാം. പകരം സാവധാനം, ഭാര്യാ- ഭര്‍ത്തൃ ബന്ധത്തിന് നല്ല അടിത്തറപാകാന്‍ ശ്രമിക്കാം.
ആത്മബന്ധം വര്‍ദ്ധിപ്പിക്കാം
വിവാഹത്തിനുശേഷം ഭര്‍ത്താവുമായുള്ള ആത്മബന്ധം വര്‍ദ്ധിപ്പിക്കാന്‍ വേണ്ട കാര്യങ്ങളില്‍ ശ്രദ്ധ നല്‍കാം. ഇത് ഭര്‍ത്താവിന് നിങ്ങളോടുള്ള സ്നേഹം വര്‍ദ്ധിക്കാനും, ബഹുമാനം വര്‍ദ്ധിക്കാനും സഹായിക്കും. ഇതിനായി പരസ്പരം മനസ്സിലാക്കാന്‍ ശ്രമിക്കാം. ഇഷ്ടങ്ങൾ പങ്കുവെയ്ക്കാം. ഒരുമിച്ച് യാത്രകള്‍ ചെയ്യുകള്, ഓരോ ദിവസത്തേയും സംഭവങ്ങള്‍ ഉള്ള് തുറന്ന് സംസാരിക്കുക. എത്ര ജോലിത്തിരക്കിനിടയിലും ഭര്‍ത്താവിന്റെ കൂടെ സമയം ചിലവഴിക്കാന്‍ ശ്രദ്ധിക്കുക. ഇതെല്ലാം നിങ്ങള്‍ക്കിടയിലെ ആത്മബന്ധം വര്‍ദ്ധിക്കാന്‍ സഹായിക്കും.
അഭിനന്ദനം
ഭര്‍ത്താവ് ചെയ്യുന്ന നല്ല കാര്യങ്ങള്‍ കണ്ടാല്‍ അഭിനന്ദിക്കാന്‍ മറക്കരുത്. അതുപോലെ, നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ അവര്‍ ചെയ്താല്‍ അത് മനസ്സ് തുറന്ന് അംഗീകരിക്കുക. അവരെ പ്രശംസിക്കുക. ഇതെല്ലാം ഭര്‍ത്താവിന് സന്തോഷം നല്കുന്ന കാര്യങ്ങളാണ്. ഇത് ഭാര്യയോടുള്ള ആത്മബന്ധവും ഇഷ്ടവും വര്‍ദ്ധിക്കുന്നതിന് കാരണമാകും. കൂടാതെ, പതിയെ നിങ്ങളും അവരുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഭാഗമാണെന്ന തോന്നല്‍ അവരിലും ഉണ്ടാകാന്‍ ഇത് സഹായിക്കും.
വ്യക്തി സ്വാതന്ത്രം
എല്ലാവരും അവരവരുടെതായ വ്യക്തി സ്വാതന്ത്രം ആഗ്രഹിക്കുന്നവരാണ്. അതുപോലെ, നിങ്ങളുടെ ഭര്‍ത്താവും അദ്ദേഹത്തിന്റെതായ കുറച്ച് വ്യക്തി സ്വാതന്ത്രം ആഗ്രഹിക്കുന്നുണ്ടാകും. അതിനാല്‍ ഭര്‍ത്താവിന് വ്യക്തി സ്വാതന്ത്രം നല്‍കുക. ഒരു ടോക്സിക് ഭാര്യയായി അദ്ദേഹത്തിന്റെ മനസ്സില്‍ നിങ്ങള്‍ ചിത്രീകരിക്കാന്‍ ഇടവരുത്താത്ത വിധത്തില്‍ പെരുമാറാന്‍ ശ്രദ്ധിക്കാം. ഇത് നല്ല ഹെല്‍ത്തിയായിട്ടുള്ള ഒരു റിലേഷന്‍ഷിപ്പ് നിലനിര്‍ത്താന്‍ നിങ്ങളെ സഹായിക്കും.
താരതമ്യം
മറ്റുള്ളവരുമായി നിങ്ങളുടെ ഭര്‍ത്താവിനെ താരതമ്യപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കാം. താരതമ്യപ്പെടുത്തലുകള്‍ ഭര്‍ത്താവില്‍ വെറുപ്പ് ഉണ്ടാക്കാം. അതിനാല്‍, ആരുമായി താരതമ്യപ്പെടുത്താതിരിക്കുക. നിങ്ങളുടെ ഭര്‍ത്താവ് എങ്ങനെയോ, അതേ രീതിയില്‍ അംഗീകരിക്കാന്‍ ശ്രമിക്കാം. ഇതും ഭര്‍ത്താവിന് നിങ്ങളോടുള്ള ബഹുമാനവും സ്നേഹവും വര്‍ദ്ധിക്കാന്‍ സഹായിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
