Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
ഇവരുടെ ദാമ്പത്യ വിജയത്തിന് പിന്നില്‍ ഈ രാശിപ്പൊരുത്തം: ചേരേണ്ട രാശി ചേര്‍ന്നാല്‍ ജീവിതത്തില്‍ ഉയര്‍ച്ച
രാശിപ്പൊരുത്തവും നക്ഷത്രപ്പൊരുത്തവും നോക്കി വിവാഹം കഴിക്കുന്നവര്‍ ധാരാളമുണ്ട്. അവരുടെ ജീവിതം പക്ഷേ സമ്പൂര്‍ണ വിജയമെന്ന് പറയാന്‍ സാധിക്കുകയില്ല. എന്നാല്‍ ഇതൊന്നും നോക്കാതെ വിവാഹം കഴിക്കുന്നവരും ധാരാളമുണ്ട്. അവര്‍ക്കാകട്ടെ കരുതുന്നത് പോലെ പ്രശ്നങ്ങളും നേരിടേണ്ടി വരുന്നില്ല. നിങ്ങളുടെ പ്രിയപ്പെട്ട ചില താരദമ്പതികളുടെ രാശി നോക്കുകയാണെങ്കില്‍ അവര്‍ക്ക് ജീവിതത്തില്‍ ജ്യോതിഷപരമായുള്ള പൊരുത്തത്തെക്കുറിച്ചാണ് പറയുന്നത്.
രാശിചിഹ്നങ്ങളേക്കാള് മന:പ്പൊരുത്തവും സ്നേഹവും പരസ്പരമുള്ള വിശ്വാസവും മനസ്സിലാക്കലുമാണ് ഏറ്റവും അനിവാര്യമായി വേണ്ടത്. നിങ്ങളുടെ പ്രിയപ്പെട്ട ചില താരദമ്പതികളുടെ രാശിപ്രകാരമുള്ള അനുയോജ്യത എത്രത്തോളം എന്ന് നമപക്ക് നോക്കാം. സൂര്യ രാശികളെ അടിസ്ഥാനമാക്കി അവരുടെ ജീവിതത്തിലെ ദാമ്പത്യ നേട്ടങ്ങളെക്കുറിച്ച് ജ്യോതിഷം പറയുന്നത് എന്താണെന്ന് നോക്കാം.

ദുല്‍ഖര്‍ സല്മാന് (ചിങ്ങം) & അമല്‍ സൂഫിയ (കന്നി)
ചിങ്ങവും കന്നിയും ചേരുന്നത് ശക്തമായ ദാമ്പത്യ ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. ഇവര്‍ വരുന്ന ഓരോ നാളുകളിലും അവരുടെ ദാമ്പത്യത്തിലെ അനുയോജ്യതയെ പ്രകടിപ്പിച്ച് കൊണ്ടിരിക്കും. ഇരുവരുടെ സ്വഭാവത്തിലും രാശിയുടെ മാറ്റങ്ങള്‍ തെളിഞ്ഞ് കാണാം. പരസ്പരമുള്ള മനസ്സിലാക്കലും വിശ്വാസവും തന്നെയാണ് ബന്ധത്തെ കൂടുതല്‍ ശക്തമാക്കുന്നത്. ഇത് സ്ഥിരമായ വിജയത്തെയാണ് ദാമ്പത്യ ജീവിതത്തില്‍ സൂചിപ്പിക്കുന്നത്.
പൃഥ്വിരാജ് സുകുമാരന്‍ (തുലാം) & സുപ്രിയ മേനോന് (ചിങ്ങം)
താരദമ്പതികളില്‍ എപ്പോഴും വെള്ളിവെളിച്ചത്തില്‍ നില്‍ക്കുന്നവരാണ് പൃത്ഥ്വിരാജും സുപ്രിയയും. ഇവരുടെ പരസ്പരമുള്ള സ്നേഹവും അനുയോജ്യതയും നമുക്കെല്ലാം തന്െന സുപരിചിതവുമാണ്. ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ തൂലാം ചിങ്ങം രാശിക്കാരില്‍ ഏറ്റവും മികച്ച അനുയോജ്യതയുള്ള രാശിക്കാരാണ് ഇവര്‍ എന്നതില്‍ സംശയം വേണ്ട. ജീവിതത്തില്‍ ഏത് പ്രതിസന്ധി ഘട്ടങ്ങളിലും ഇവര്‍ പരസ്പരം താങ്ങും തണലുമാവുന്നു. വൈകാരികതയും അടുപ്പവും എല്ലാം തന്നെ മികച്ച് നില്ക്കുന്ന രാശിക്കാരാണ് ഇവര്‍ എന്നതില്‍ സംശയം വേണ്ട.
ഇന്ദ്രജിത്ത് സുകുമാരന്‍ (ധനു) & പൂര്‍ണിമ ഇന്ദ്രജിത്ത് (ധനു)
ഇന്ദ്രജിത്ത് സുകുമാരന്‍ പൂര്‍ണിമ എന്നിവരുടെ അനുയോജ്യത എന്നത് ഒരേ രാശിയില്‍ തന്നെ വരുന്നതാണ്. ഇവരുടെ ദാമ്പത്യ ജീവിതം മികച്ച് നില്‍ക്കുന്നതാണ് എന്നത് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. പരസ്പര സ്നേഹവും മനസ്സിലാക്കലും ജീവിതത്തില്‍ വിജയത്തിലേക്ക് എത്തുന്നതിന്റെ ഏറ്റവും ഉത്തമ ഉദാഹരണമാണ് ഈ ദമ്പതികള്‍. ഒരേ രാശിക്കാരായത് കൊണ്ട് തന്നെ ഇവരുടെ അടിസ്ഥാന സ്വഭാവവും ഒന്ന് തന്നെയായിരിക്കും. ജീവിതത്തില്‍ ഏത് പ്രതിസന്ധിയേയും ഈ രാശിക്കാര്‍ ഒരുമിച്ച് നിന്ന് നേരിടുന്ന.
ഫഹദ് ഫാസില്‍ (ചിങ്ങം) & നസ്രിയ നസിം (ധനു)
ചിങ്ങം രാശിയും ധനു രാശിയും ചേരുന്നത് ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനങ്ങളില്‍ ഒന്നായിരിക്കും. മാത്രമല്ല ഇവര്‍ എപ്പോഴും സാഹസികത ഇഷ്ടപ്പെടുന്ന ദമ്പതികളായിരിക്കും. പരസ്പരമുള്ള ഊര്‍ജ്ജവും സ്നേഹവും ഇവരില്‍ നിന്ന് എങ്ങും പോവില്ല. കരിയറിലും ജീവിതത്തിലും പരസ്പരം പ്രചോദിപ്പിക്കപ്പെടുകയും ജീവിതത്തില്‍ സന്തോഷവും നേട്ടങ്ങളും ഒരുമിച്ച് കരസ്ഥമാക്കുകയും ചെയ്യുന്ന രാശിക്കാരാണ് ഇവര്‍.
ജയറാം (ധനു) & പാര്‍വതി ജയറാം (മേടം)
മലയാള സിനിമയിലെ ഏറ്റവും മികച്ച താരദമ്പതികള്‍ ആരെന്ന് ചോദിച്ചാല്‍ ആദ്യം ഓര്‍മ്മയില്‍ വരുന്നത് പലപ്പോഴും ജയറാമും പാര്‍വ്വതിയും തന്നെയാണ്. ധനു രാശിയും മേടം രാശിയും ചേരുമ്പോള്‍ അത് ജീവിതത്തിലെ ഏറ്റവും മികച്ച ചേര്‍ച്ച തന്നെയാണ് എന്നതാണ് സത്യം. ഇവരുടെ ജീവിതം എല്ലാക്കാലവും പരസ്പരം മനസ്സിലാക്കിയും അറിഞ്ഞും സ്നേഹിച്ചും മുന്നോട്ട് പോവുന്നു എന്നതില്‍ സംശയം വേണ്ട. വൈകാരികമായുള്ള ദാമ്പത്യത്തിലെ അടുപ്പം പോലും ഇവരുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നു.
കുഞ്ചാക്കോ ബോബന് (വൃശ്ചികം) & പ്രിയ ആന്‍ സാമുവല്‍ (കന്നി)
വൃശ്ചികം രാശിക്കാര്‍ക്കൊപ്പം കന്നി രാശിയും ചേരുമ്പോള്‍ ജീവിതം മികച്ചതായി മാറുന്നു എന്നതില്‍ സംശയം വേണ്ട. ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനങ്ങളില്‍ ഒന്നായിരിക്കും ഇത്. ജലരാശിയും ഭൂമിരാശിയും ഒരുമിക്കുമ്പോള്‍ ലോകം തന്നെ മാറുന്നു. ദാമ്പത്യ ജീവിതത്തിലെ പല വെല്ലുവിളികളേയും ഇല്ലാതാക്കുന്നതിനും പരസ്പരം വൈകാരികമായി അടുപ്പം സൃഷ്ടിക്കുന്നതിനും ഇവര്‍ക്ക് സാധിക്കും.



Click it and Unblock the Notifications
