ഈ 9 സ്ത്രീനക്ഷത്രങ്ങള്‍ വീടിന് ഐശ്വര്യം, അവരെ കുറിച്ചുള്ള ചില രഹസ്യങ്ങള്‍ ഇതാ

ജ്യോതിഷത്തില്‍ ചില നക്ഷത്രങ്ങളില്‍ ജനിച്ച സ്ത്രീകളെ ഐശ്വര്യത്തിന്റെയും ശ്രീത്വത്തിന്റെയും പ്രതീകമായാണ് പറയുന്നത്. ഇവര്‍ വീടിന്റെ വിളക്കാണെന്നും ദേവതയാണെന്നും പറയാം. ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ വീട്ടിലുണ്ടെങ്കില്‍ അവര്‍ വീടിന് ഭാഗ്യവും നേട്ടങ്ങളും കൊണ്ടുവരുന്നു. ആ വീട്ടിലെ കഷ്ടതകളെയും ദുരിതങ്ങളെയും ഒരു പരിധി വരെ അകറ്റി നിര്‍ത്താന്‍ ഇവര്‍ക്ക് കഴിയും. കുടുംബത്തിന് ഐശ്വര്യവും നേട്ടങ്ങളും നല്‍കുന്നവരാണെങ്കിലും ഇവര്‍ക്ക് പലപ്പോഴും ആ പരിഗണന ലഭിക്കാറില്ല. വീടിന്റെ ഐശ്വര്യമായ അങ്ങനെയുള്ള ഒമ്പത് സ്ത്രീ നക്ഷത്രങ്ങളെ കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്.

lucky-woman
Photo Credit: AI Generated

ഏതെല്ലാമാണ് ഈ നക്ഷത്രങ്ങള്‍

മകം, അശ്വതി, തിരുവോണം, അനിഴം, ഉത്രാടം, രേവതി, ചതയം, ചോതി, ചിത്തിര എന്നിവയാണ് ഏറ്റവും നല്ല സ്ത്രീ നക്ഷത്രങ്ങള്‍. ഇവര്‍ കുടുംബത്തിനും വീടിനും ഐശ്വര്യം കൊണ്ടുവരും.

പ്രത്യേകതകള്‍

ഏറ്റവും മികച്ച സ്ത്രീ നക്ഷത്രങ്ങളാണ് ഈ ഒമ്പത് നക്ഷത്രങ്ങള്‍. ഇവര്‍ക്ക് ആഴത്തിലുള്ള ക്ഷമാശീലവും സഹനശക്തിയും ഉണ്ടാകും. മറ്റുള്ളവരോട് അഗാധമായ സ്‌നേഹവും അവരുടെ കാര്യങ്ങള്‍ക്ക് മുന്‍ഗണനയും നല്‍കുന്നവരാണ് ഇവര്‍. എന്നാല്‍ പലപ്പോഴും മറ്റുള്ളവര്‍ ഇവരുടെ വില തിരിച്ചറിയാറില്ല. ഇവര്‍ കാരണം ജീവിതത്തില്‍ ഉണ്ടാകുന്ന നന്മകളെ കുറിച്ചും മറ്റുള്ളവര്‍ ഓര്‍ക്കാറില്ല. പകരം മറ്റുള്ളവരുടെ അവഗണനയും പുച്ഛവും അനുഭവിക്കാനായിരിക്കും ഈ നക്ഷത്രക്കാര്‍ക്ക് യോഗമുണ്ടാകുക. എന്നാല്‍ മറ്റുള്ളവര്‍ തന്നെ മനസ്സിലാക്കണമെന്നും അംഗീകരിക്കണമെന്നുമുള്ള അതിയായ ആഗ്രഹം ഇവരുടെ ഉള്ളിലുണ്ടാകും.

വൈകാരികമായി ദുര്‍ബലരാണ് ഈ നക്ഷത്രങ്ങളില്‍ ജനിച്ച സ്ത്രീകള്‍. വളരെ പെട്ടെന്ന് സങ്കടം വരികയും കണ്ണ് നിറഞ്ഞൊഴുകുകയും പൊട്ടിക്കരുകയും ദേഷ്യം കൊണ്ട് പൊട്ടിത്തെറിക്കുകയും ചെയ്യുന്നത് ഇവരുടെ പ്രത്യേകതയാണ്. വൈകാരിക മുഹൂര്‍ത്തങ്ങളില്‍ അറിയാതെ കണ്ണ് നിറയുന്നത് ഇവരുടെ പ്രത്യേകതയാണ്. സന്തോഷമായാലും സങ്കടമായാലും മനസ്സില്‍ തട്ടിയാല്‍ നിയന്ത്രണമില്ലാതെ കണ്ണ് നിറഞ്ഞൊഴുകുക ഇവരുടെ മാത്രം പ്രത്യേകതാണ്. മനസ്സിലുള്ളത് മറ്റുള്ളവരോട് പറഞ്ഞ് ഫലിപ്പിക്കാന്‍ ഇവര്‍ക്ക് സാധിച്ചെന്ന് വരില്ല. അല്ലെങ്കില്‍ ഇവരുടെ മനസ്സ് മനസ്സിലാക്കാന്‍ ആര്‍ക്കും സാധിക്കാറില്ല. ഇവരിലെ നന്മയും പൂര്‍ണ്ണമായും തിരച്ചറിയപ്പെടാറില്ല. ആരോടും കലഹിക്കാന്‍ ഇഷ്ടപ്പെടാത്തവരാണ് ഇവര്‍. പക്ഷേ സങ്കടങ്ങള്‍ ഇവരുടെ ജീവിതത്തില്‍ പതിവായിരിക്കും.

മാനസികമായി ദുര്‍ബലരാണെങ്കിലും ഏത് സാഹചര്യത്തെയും അതിജീവിക്കാനുള്ള അതുല്യമായ കഴിവ് ഇവര്‍ക്കുള്ളിലുണ്ട്. ജീവിതാവസാനം വരെ കര്‍മ്മനിരതരായിരിക്കുന്നവരാണ് ഇവര്‍. ഭാഗ്യത്തെ ആശ്രയിച്ചല്ല, സ്വന്തം അധ്വാനത്തിലൂടെയും കഷ്ടപ്പാടിലൂടെയുമാണ് ഇവര്‍ ജീവിക്കുക. സ്വന്തം ലക്ഷ്യവും കഴിവുകളും ജീവിതപാതയും വൈകി മാത്രമായിരിരിക്കും ഇവര്‍ തിരിച്ചറിയുക. നഷ്ടങ്ങളെ ഓര്‍ത്ത് ഏറെ സങ്കടപ്പെടുന്നതും ഇവരുടെ പ്രത്യേകതാണ്.

മറ്റുള്ളവരോട് വലിയ കരുതല്‍ ഉള്ളവരും, മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്യുന്നവരുമാണ് ഇവര്‍. ആര്‍ക്കെങ്കിലും ഒരു ആവശ്യം വന്നാല്‍ ആദ്യം ഓടിയെത്തുന്നവര്‍ ഈ നക്ഷത്രങ്ങളില്‍ ജനിച്ച സ്ത്രീകള്‍ ആയിരിക്കും. മറ്റുള്ളവര്‍ക്ക് വിഷമമുണ്ടാകാതിരിക്കാനും ഉപേക്ഷ തോന്നാതിരിക്കാനും സ്വന്തം കാര്യം പോലും മറന്ന് ഇവര്‍ കൂടെ നില്‍ക്കും. ചെറിയ കാര്യങ്ങളില്‍ ആശങ്കപ്പെടുന്നവരും, അമിതമായി ചിന്തിച്ചുകൂട്ടുന്നവരും ആണ് ഇവര്‍. ഈ സ്വഭാവം കാരണം ഇവര്‍ക്ക് ജീവിതത്തില്‍ സ്വസ്ഥത കുറവായിരിക്കും.

മറ്റുള്ളവരില്‍ നേരിട്ട തിക്താനുഭവങ്ങളും മനസ്സിനേറ്റ മുറിവുകളും മരണം വരെ ഓര്‍ത്തിരിക്കുന്നവരാണ് ഇവര്‍. എത്ര ചെറിയ പ്രായത്തില്‍ സംഭവിച്ചതാണെങ്കില്‍ പോലും അവര്‍ ആ അനുഭവങ്ങളും അവ നല്‍കിയ വേദനയും അതുപോലെ ഹൃദയത്തില്‍ പേറി ജീവിക്കേണ്ടി വരുന്നത് ഇവരുടെ ദൗര്‍ഭാഗ്യമാണ്. തന്നെ വേദനിപ്പിവരോട് പൊറുക്കാന്‍ ഇവര്‍ക്ക് കഴിയില്ല. പക്ഷേ അത് പുറത്ത് പ്രകടിപ്പിക്കുകയോ പക പോക്കുകയോ ചെയ്യുന്ന സ്വഭാവം ഇവര്‍ക്കില്ല. വിഷമങ്ങളും സങ്കടങ്ങളും ഉള്ളില്‍ കൊണ്ടുനടക്കാന്‍ മിടുക്കരാണ് ഇവര്‍.

സ്ഥാനമാനങ്ങള്‍ക്കോ അംഗീകാരങ്ങള്‍ക്കോ വേണ്ടി മറ്റുള്ളവരുടെ പിറകേ നടക്കാന്‍ ഇവര്‍ക്ക് സാധിക്കില്ല. അര്‍ഹിക്കുന്ന സ്ഥാനങ്ങള്‍ പോലും അങ്ങോട്ട് ചെന്ന് ചോദിച്ചുവാങ്ങാന്‍ ഇവര്‍ തയ്യാറാകില്ല. നാലാളുടെ മുമ്പില്‍ ആളാകാനോ സ്വയം പുകഴ്ത്താനോ ഇവര്‍ നില്‍ക്കില്ല. സ്വന്തം സ്ഥാനവും നിലയും വിലയും മറന്ന് പ്രവര്‍ത്തിക്കാന്‍ ഇവര്‍ തയ്യാറാകില്ല.

ഇവരോളം കുടുംബസ്‌നേഹികളായ സ്ത്രീ നക്ഷത്രങ്ങള്‍ വേറെയില്ല. കുടുംബത്തിന് വേണ്ടി എന്ത് ത്യാഗവും ചെയ്യാന്‍ ഇവര്‍ തയ്യാറായിരിക്കും. ജീവിതത്തിന്റെ വലിയൊരു സമയവും കുടുംബത്തിന് വേണ്ടി നല്‍കിയവരാണ് ഇവര്‍. എന്നാല്‍ കുടുംബത്തില്‍ നിന്ന് പലപ്പോഴും ആ സ്‌നേഹം ഇവര്‍ക്ക് ലഭിക്കാറില്ല.

ഈ നക്ഷത്രങ്ങളില്‍ ജനിച്ച സ്ത്രീകള്‍ മകളോ സഹോദരിയോ അമ്മയോ ഭാര്യയോ ആയി വീട്ടില്‍ ഉണ്ടെങ്കില്‍ അത് ആ കുടുംബത്തിന് ഐശ്വര്യമാണ്, ഭാഗ്യമാണ്.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല.

The image used in the story is AI-generated

X
Desktop Bottom Promotion