Latest Updates
-
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ്
18 കഴിഞ്ഞാല്‍ വിവാഹയോഗം: ഭാഗ്യമാണ് ഈ നക്ഷത്രക്കാരായ പങ്കാളികള്‍ നിങ്ങള്‍ക്ക്
വിവാഹം എന്നത് പരസ്പരം മനസ്സിലാക്കി സ്നേഹത്തോടേയും പരസ്പര ബഹുമാനത്തോടേയും മുന്നോട്ട് പോവുന്നതാണ്. എന്നാല്‍ ചില അവസരങ്ങളില്‍ ദാമ്പത്യം പകുതിയില്‍ അവസാനിക്കുന്നതിന് പിന്നില്‍ പലപ്പോഴും ഇവയെല്ലാം ബന്ധത്തില്‍ നഷ്ടപ്പെടുന്നതാണ്. എന്നാല്‍ വേദജ്യോതിഷ പ്രകാരം ചില കാര്യങ്ങള്‍ വിവാഹത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കാവുന്നതാണ്. വിവാഹത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നമ്മളില്‍ പലരും ജ്യോതിഷ പൊരുത്തവും മറ്റും നോക്കുന്നു. എന്നാല്‍ നേരത്തെ വിവാഹയോഗമുള്ള ചില നക്ഷത്രക്കാരുണ്ട്.
ജന്മനക്ഷത്ര പ്രകാരം ഇത്തരം നക്ഷത്രക്കാര്‍ വിവാഹത്തോടൊപ്പം തന്നെ മികച്ച പങ്കാളികളും ആയിരിക്കും. ഇവരുടെ ദാമ്പത്യ ജീവിതം വളരെയധികം സന്തോഷവും സമാധാനവും നിറഞ്ഞതായിരിക്കും. ജീവിത പങ്കാളി ഏറ്റവും അനുയോജ്യമായിരിക്കണം എന്നത് തന്നെയാണ് പ്രധാനപ്പെട്ട കാര്യം. നിങ്ങളുടെ ഭാഗ്യ നക്ഷത്രം ഏതാണ് നിങ്ങളുടെ പങ്കാളിയുടെ നക്ഷത്രം ഏതാണ് എ്ന്ന് നമുക്ക് നോക്കാം.

രോഹിണി
രോഹിണി നക്ഷത്രക്കാരെ ഭരിക്കുന്നത് ചന്ദ്രനാണ്. അതുകൊണ്ട് തന്നെ ഇവര്‍ വൈകാരികതയും, ഊഷ്മളതയും എല്ലാം ഇഷ്ടപ്പെടുന്നവരും താല്‍പ്പര്യമുള്ളവരും ആയിരിക്കും. ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ പ്രണയത്തിന് ഇവര്‍ പ്രത്യേക സ്ഥാനം നല്കുന്നു. ചെറുപ്പത്തില്‍ തന്നെ വിവാഹം കഴിക്കുന്നതിനുള്ള യോഗം ഇവര്‍ക്കുണ്ടാവുന്നു. കൂടാതെ ഇവര്‍ ബന്ധങ്ങളെ വിലമതിക്കുകയും ചെയ്യുന്നു. പ്രണയിക്കുന്നവര്‍ക്ക് സ്ഥിരതയാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകത.
മകയിരം
മകയിരം നക്ഷത്രത്തില്‍ ജനിച്ചവര്‍ വളരെയധികം ജിജ്ഞാസയുള്ളവരും പ്രണയത്തിന് പ്രാധാന്യം നല്‍കുന്നവരും ആയിരിക്കും. അവര്‍ ആത്മമിത്രത്തെ തന്നെ പങ്കാളിയാക്കാന്‍ താല്‍പ്പര്യമുള്ളവരായിരിക്കും. അതുകൊണ്ട് തന്നെ ഇവരുടെ ജീവിതം വളരെയധികം സന്തോഷകരമായി മുന്നോട്ട് കൊണ്ട് പോവാന്‍ സാധിക്കുന്നു. ആഴത്തിലുള്ള ബന്ധം തന്നെയാണ് ഇരുവരും ജീവിക്കുന്നതും. അത് മാത്രമല്ല ജീവിതത്തിലെ എല്ലാ മാറ്റങ്ങളും ഉള്‍ക്കൊണ്ട് നേരത്തെ വിവാഹ ജീവിതത്തിലേക്ക് മകയിരം നക്ഷത്രക്കാര്‍ പ്രവേശിക്കുന്നു. മാത്രമല്ല ജീവിതത്തില്‍ സന്തോഷവും സമാധാനവും എല്ലാം തേടി എത്തുന്നു. നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ ഒരു കുടുംബ ജീവിതവും തേടി എത്തുന്നു.

ഉത്രം
ഉത്രം നക്ഷത്രക്കാരും വിവാഹത്തിന്റെ കാര്യത്തില്‍ വളരെ നേരത്തെ തീരുമാനമെടുക്കുന്നവരായിരിക്കും. അതുകൊണ്ട് തന്നെ ശുഭകരമായ നക്ഷത്രങ്ങളുടെ കാര്യത്തില്‍ ഇവര്‍ മുന്നില്‍ തന്നെയായിരിക്കും. നേരത്തെയുള്ള വിവാഹം ഇവരുടെ ജീവിതത്തില്‍ സന്തോഷം നിറയ്ക്കുന്നു. പലപ്പോഴും സന്തോഷകരമായ സാമ്പത്തികജീവിതവും കുടുംബ ജീവിതവും ഇവര്‍ക്ക് സ്വന്തമായിരിക്കും. ദാമ്പത്യത്തില്‍ കൂടുതല്‍ കാലം സ്നേഹത്തോടെ മുന്നോട്ട് പോവുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. എല്ലാ തരത്തിലും ഈ നക്ഷത്രക്കാരെ വിവാഹം കഴിച്ച ശേഷം നിങ്ങളുടെ ജീവിതം വെച്ചടി വെച്ചടി കയറ്റമായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

അത്തം
അത്തം നക്ഷത്രക്കാര്‍ക്ക് ആശയവിനിമയപരമായ കാര്യങ്ങള്‍ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും ആകര്‍ഷണീയമായ പല മാറ്റങ്ങളും ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്നു. പ്രണയിക്കുന്നവരെ തന്നെ വിവാഹം കഴിക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. സാധാരണയായി വിവാഹത്തിന്റെ കാര്യത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. പൊരുത്തപ്പെടുന്ന പങ്കാളിയുമായി അടുക്കുന്നതിനും ചെറുപ്പത്തില്‍ തന്നെ ദാമ്പത്യ ജീവിതത്തിലേക്ക് എത്തുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു.
അനിഴം
അനിഴം നക്ഷത്രക്കാര്‍ക്ക് സന്തുലിതമായ അവസ്ഥ അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. കൂടാതെ വൈകാരിക അടുപ്പം നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ സ്വാധീനിക്കുന്നു. ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് അവരുടെ അനുയോജ്യത എപ്പോഴും കണ്ടെത്തുന്നതിനും സാധിക്കുന്നു. മാത്രമല്ല ഇവരില്‍ ശുക്രനോ വ്യാഴമോ ഏഴാം ഭാവത്തില്‍ നില്ക്കുമ്പോള് അത് മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ദാമ്പത്യം ശക്തമായി മുന്നോട്ട് പോവുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ദാമ്പത്യ ജീവിതം സന്തോഷകരമായി മുന്നോട്ട് പോവുന്നതിന് ഈ നക്ഷത്രക്കാരെ വിവാഹം കഴിക്കാവുന്നതാണ്.



Click it and Unblock the Notifications

